വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര് കപ്പടിക്കും?, അവര്‍ക്ക് മുന്‍തൂക്കമുണ്ട്, വമ്പന്‍ പ്രവചനവുമായി സുരേഷ് റെയ്‌ന

ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ ഗുജറാത്ത് തോല്‍പ്പിച്ചത് ഹര്‍ദിക്കിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. അഹമ്മദാബാദ് വേദിയാവുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ട് ടീമിനെയും തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കാം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ ഗുജറാത്ത് തോല്‍പ്പിച്ചത് ഹര്‍ദിക്കിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ തങ്ങളുടേതായ ദിവസം എന്തും നേടാന്‍ കെല്‍പ്പുള്ള രാജസ്ഥാന്‍ നിര ഗുജറാത്തിനോട് എളുപ്പത്തില്‍ തലകുനിക്കില്ലെന്നുറപ്പ്.

ആരാവും കപ്പ് നേടുകയെന്നത് സംബന്ധിച്ച് പ്രവചനങ്ങള്‍ സജീവമാണ്. ഇപ്പോഴിതാ കിരീടം നേടുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെയുടെ താരവുമായിരുന്ന സുരേഷ് റെയ്‌ന. രാജസ്ഥാനെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമെന്നാണ് റെയ്‌നയുടെ പ്രവചനം. അതിനുള്ള കാരണവും റെയ്‌ന വിശദീകരിക്കുന്നുണ്ട്. 'ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമെന്നാണ് കരുതുന്നത്. രാജസ്ഥാനെതിരേ ഗുജറാത്തിന് മുന്‍തൂക്കമുണ്ട്.

1

നാല് ദിവസത്തോളം വിശ്രമത്തിന് ശേഷമാണ് ഗുജറാത്ത് ഇറങ്ങുന്നത്. ആവിശ്യത്തിന് വിശ്രമം ലഭിച്ചത് അവര്‍ക്ക് കരുത്താവും. എന്നാല്‍ രാജസ്ഥാനെ നിസാരക്കാരായി കാണാനാവില്ല. അവസാന മത്സരത്തില്‍ ജോസ് ബട്‌ലര്‍ വെടിക്കെട്ട് ആവര്‍ത്തിച്ചാല്‍ രാജസ്ഥാനത് വലിയ നേട്ടമാവും. അതുകൊണ്ട് തന്നെ ചരിത്ര പോരാട്ടമായി ഫൈനല്‍ മാറും. അഹമ്മദാബാദിലെ മികച്ച പിച്ചായതിനാല്‍ ബാറ്റ്‌സ്മാന്‍മാരുടെ വലിയ പ്രകടനങ്ങള്‍ കാണാനായേക്കും'-റെയ്‌ന പറഞ്ഞു.

ആദ്യ ക്വാളിഫയറിന് ശേഷം ഗുജറാത്ത് താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചത് മാനസികമായി അവര്‍ക്ക് കരുത്താവും. രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് ശേഷം ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇറങ്ങുന്നത്. അഹമ്മദാബാദില്‍ ഒരു മത്സരം കളിച്ച അനുഭവസമ്പത്ത് രാജസ്ഥാന് കരുത്തായേക്കും. ഗുജറാത്ത് - രാജസ്ഥാന്‍ ആദ്യ ക്വാളിഫയറിന് വേദി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനായിരുന്നു. അതുകൊണ്ട് തന്നെ അഹമ്മദാബാദില്‍ മത്സരം കളിച്ച പരിചയസമ്പത്തിന്റെ മുന്‍തൂക്കം രാജസ്ഥാനുണ്ട്.

2

ഫിനിഷര്‍മാരുടെ മികവാണ് ഗുജറാത്തിന്റെ കരുത്ത്. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരുടെ ഫിനിഷിങ് മികവിനെ എങ്ങനെ പൂട്ടുമെന്നത് രാജസ്ഥാന് മുന്നിലെ വലിയ വെല്ലുവിളിയാണ്. സ്പിന്നിന് വലിയ പിന്തുണയില്ലാത്ത പിച്ചാണ് അഹമ്മദാബാദിലേത്. പേസര്‍മാര്‍ക്ക് ആദ്യ ഓവറുകളില്‍ സ്വിങ് ലഭിക്കുമെങ്കിലും പിന്നീടങ്ങോട്ട് കാര്യങ്ങള്‍ എളുപ്പമല്ലാതെയാവും. അതുകൊണ്ട് തന്നെ ന്യൂബോളില്‍ തിളങ്ങുന്ന ടീമിന് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും.

കൂടുതല്‍ ആളുകളും ഗുജറാത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് രാജസ്ഥാനാണ് പിന്തുണ നല്‍കുന്നത്. മുന്‍ രാജസ്ഥാന്‍ താരം കൂടിയായ സ്മിത്ത് രാജസ്ഥാന്‍ കപ്പ് നേടുമെന്നാണ് പ്രവചിക്കുന്നത്. 'അഹമ്മദാബാദില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു മത്സരം കളിച്ചതിനാല്‍ത്തന്നെ ഗുജറാത്തിനെതിരേ രാജസ്ഥാന് മുന്‍തൂക്കമുണ്ട്. പിച്ചിന്റെ സ്വഭാവവും ബൗണ്‍സുമെല്ലാം രാജസ്ഥാന് ഇതിനോടകം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ഗുണം ചെയ്യും. ഒരു ടീമിന്റെ ഏകപക്ഷീയ മത്സരമായി ഫൈനല്‍ മാറില്ല. വലിയ താരങ്ങളുള്ളതിനാല്‍ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരം ആവേശകരമായിരിക്കും'- സ്മിത്ത് പറഞ്ഞു.

3

രണ്ട് ടീമിനും തങ്ങളുടേതായ കരുത്തുണ്ടെങ്കിലും ദൗര്‍ബല്യങ്ങളുമേറെ. ഗുജറാത്തിന്റെ ടോപ് ത്രീയുടെ ഫോം പ്രശ്‌നമാണ്. വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, മാത്യു വേഡ് എന്നിവര്‍ വലിയ സ്‌കോര്‍ നേടേണ്ടത് കലാശപ്പോരാട്ടത്തില്‍ ഗുജറാത്തിന് നിര്‍ണ്ണായകമാണ്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഹര്‍ദിക് എത്ര നേരം ക്രീസില്‍ നില്‍ക്കുന്നവെന്നത് ടീമിന് നിര്‍ണ്ണായകമാവുന്ന കാര്യമാണ്.

രാജസ്ഥാന്‍ ടോപ് ത്രീയെ വല്ലാതെ ആശ്രയിക്കുന്നു. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ഫോമിലേക്കെത്താനാവാത്ത പക്ഷം രാജസ്ഥാന് കാര്യങ്ങള്‍ ദുഷ്‌കരമാവും. മധ്യനിരയില്‍ ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെ വലിയ സ്‌കോര്‍ നേടുന്നവരായി കാണാനാവില്ല. ഈ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ കപ്പ് നേടുമെന്ന് തന്നെ പറയാം.

Story first published: Sunday, May 29, 2022, 10:21 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X