
സ്‌കൈയെന്ന വിളിപ്പേരുള്ള അദ്ദേഹം തനിക്ക് ഈ പേര് എങ്ങനെയാണ് ലഭിച്ചതെന്നും ആരാണ് ഇങ്ങനെയൊരു പേര് നല്‍കിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ സംസാരിക്കവെയാണ് സൂര്യ ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്.

സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായതോടെയാണ് താരപദവിയിലേക്കുയര്‍ന്നത്, മുംബൈയ്ക്കു വേണ്ടി നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കും വഴി തുറക്കുകയായിരുന്നു. ദേശീയ ടീമിലും സ്‌കൈ തന്നെ മിന്നുന്ന പ്രകടനം ആവര്‍ത്തിക്കുകയും ചെയ്തു.
സൂര്യ ഐപിഎല്ലിലേക്കു വന്നിട്ട് 10 വര്‍ഷത്തിലേറെയായെന്നത് പലര്‍ക്കുമറിയാത്ത കാര്യമാണ്. 2010ലാണ് അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായത്. സീസണില്‍ ഒരെയൊര മല്‍സരത്തില്‍ കളിച്ച സൂര്യ റണ്ണൊന്നമെടുക്കാതെ പുറത്താവുകയും ചെയ്തു.

2014ലെ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായതോടെയാണ് സൂര്യകുമാര്‍ യാദവിന്റെ കരിയറില്‍ ടേണിങ് പോയിന്റുണ്ടായത്. കെകെആറിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തു. അന്നത്തെ കെകെആര്‍ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനു സൂര്യയുടെ കഴിവില്‍ തികഞ്ഞ മതിപ്പായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങളും ലഭിച്ചു.

2017 വരെ സൂര്യ കെകെആറിലുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നും ടീമില്‍ വേണമെന്നു ഗംഭീര്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസി നിലനിര്‍ത്തിയില്ല. ഇതോടെ 2018ലെ മെഗാ ലേലത്തില്‍ സ്‌കൈ തന്റെ പഴയ തട്ടകമായ മുംബൈയില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല.

മുംബൈ ഇന്ത്യന്‍സില്‍ വച്ചല്ല മറിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ വച്ചാണ് തനിക്കു സ്‌കൈയന്ന വെളിപ്പേര് ലഭിച്ചതെന്നു സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. കെകെആര്‍ നായകനായിരുന്ന ഗൗതം ഗംഭീറായിരുന്നു ഈ പേര് തനിക്കു നല്‍കിയതെന്നും അദ്ദേഹം പറയുന്നു.
തന്റെ പേരിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ചേര്‍ന്ന് സ്‌കൈയെന്ന പേര് തനിക്കു ലഭിച്ചതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നുവെന്നു സൂര്യ വ്യക്തമാക്കി.

2014ല്‍ ഞാന്‍ കെകെആറിലെത്തിയപ്പോഴാണ് ഗൗട്ടി ഭായ് (ഗൗതം ഗംഭീര്‍) എന്നെ ആദ്യമായി സ്‌കൈയെന്നു വിളിച്ചത്. പിറകില്‍ നിന്നും രണ്ട്, മൂന്ന് തവണ അദ്ദേഹം ഇങ്ങനെ വിളിച്ചിട്ടും ഞാന്‍ അതു ശ്രദ്ധിച്ചില്ല. കാരണം മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ വിളിച്ചിട്ടില്ല. ഞാന്‍ ശ്രദ്ധിക്കാതിരുന്നപ്പോഴാണ് നിന്നെയാണ് ഞാന്‍ വിളിച്ചതെന്നു ഗൗട്ടി ഭായ് പറഞ്ഞത്. നിന്റെ ഇനീഷ്യലുകള്‍ നോക്കൂയെന്നും അദ്ദേഹ ആവശ്യപ്പെട്ടു അപ്പോഴാണ് അതു സ്‌കൈയെന്നാണ് ഞാന്‍ തിരിച്ചറിഞ്ഞതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന അദ്ദേഗം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതു കാരണം ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായിരുന്നു. പക്ഷെ മൂന്നാമത്തെ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സൂര്യ തന്റെ മടങ്ങിവരവ് ആഘോശിക്കുകയും ചെയ്തു.
നാല് ഇന്നിങ്‌സുകളില്‍ നിന്നും 66.66 ശരാശരിയില്‍ 153.84 സ്‌ട്രൈക്ക് റേറ്റോടെ 200 റണ്‍സാണ് താരം നേടിയത്. രണ്ടു ഫിഫ്റ്റികളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 68 റണ്‍സാണ്.