വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അഞ്ചു പേര്‍ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിലേക്ക്, 4 പേര്‍ പുറത്താവും!

ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണായകമാവും

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിര്‍ണായമാവുക ഐപിഎല്ലിലെ പ്രകടനമായിരിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 15ാം സീസണില്‍ പ്രതീക്ഷിക്കപ്പെട്ട പല ഇന്ത്യന്‍ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവയ്്ക്കുന്നത്. എന്നാല്‍ ചിലരാവട്ടെ ബാറ്റിങിലും ബൗളിങിലും നിരാശപ്പെടുത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടേക്കും. അതോടൊപ്പം മോശം ഫോമിലുള്ള ചിലര്‍ പുറത്തുപോവുകയും ചെയ്യും. ഈ താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സ്)

ഹാര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സ്)

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങ്, ബൗളിങ് എന്നിവയിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 140 കിമി വേഗത്തില്‍ എല്ലാ മല്‍സരത്തിലും ഹാര്‍ദിക് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ട്.
76 ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 228 റണ്‍സാണ് ഈ സീണില്‍ താരം അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സാണ്. ബൗളിങിലും തിളങ്ങുന്ന അദ്ദേഹം ഫീല്‍ഡിങിലും കസറുകയാണ്. തന്റെ പഴയ ഫോമിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ഇതുവരെ ഹാര്‍ദിക്കിന്റെ പ്രകടനം.

ഉമ്രാന്‍ മാലിക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഉമ്രാന്‍ മാലിക്ക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഷുഐബ് അക്തറിന്റെ ഇന്ത്യന്‍ പതിപ്പായി മാറിയിരിക്കുന്ന പുതുമുഖ ഫാസ്റ്റ് ബൗളര്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടേക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി അതിശയിപ്പിക്കുന്ന വേഗതയിലാണ് താരം ബൗള്‍ ചെയ്യുന്നത്. 150നു മുകളില്‍ വേഗതയില്‍ പല തവണ മാലിക്ക് ബൗള്‍ ചെയ്തു കഴിഞ്ഞു. ലൈനിലും ലെങ്ത്തിലും കുറേക്കൂടി ശ്രദ്ധ പുലര്‍ത്തുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായി മാലിക്ക് മാറുമെന്നുറപ്പാണ്. ടി20 ലോകകപ്പ് വേദിയായ ഓസ്‌ട്രേലിയ ഫാസ്റ്റ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ തന്നെ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ താരത്തിനു സാധിക്കും.

യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്)

യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്)

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ഇന്ത്യ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
പുതിയ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ചാഹല്‍ നടത്തുന്നത്. 12 വിക്കറ്റുകള്‍ താരം ഇതിനകം നേടിക്കഴിഞ്ഞു. 6.8 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളായി അദ്ദേഹം മാറുമെന്നുറപ്പാണ്.

കുല്‍ദീപ് യാദവ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

കുല്‍ദീപ് യാദവ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഈ സീസണിലെ ഐപിഎല്ലിലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തന്റെ കരിയര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. യുസ്വേന്ദ്ര ചാഹലും മിന്നുന്ന ഫോമിലായതോടെ ടി20 ലോകകപ്പില്‍ പ്രശസ്തായ കുല്‍-ചാ ജോടിയുടെ തിരിച്ചുവരവ് കൂടി കാണാനായേക്കും. കഴിഞ്ഞ രണ്ടു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു കുല്‍ദീപ്. പക്ഷെ കെകെആറില്‍ ചുരുക്കം അവസരങ്ങള്‍ മാത്രമേ താരത്തിനു ലഭിച്ചുള്ളൂ. ഈ സീസണില്‍ ഡിസിക്കു വേണ്ടി 10 വിക്കറ്റുകള്‍ കുല്‍ദീപ് ഇതിനകം നേടിക്കഴിഞ്ഞു.

ടി നടരാജന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ടി നടരാജന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ ടി നടരാജന്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടേക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ടി20 ലോകകപ്പ് ടീമിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. എസ്ആര്‍എച്ചിനായി മധ്യഓവറുകളിലും ഡെത്ത് ഓവറുകളിലും മികച്ച ബൗളിങാണ് നട്ടു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും അരങ്ങേറിയ താരമാണ് നടരാജന്‍. പക്ഷെ അപ്രതീക്ഷീതമായെത്തിയ പരിക്ക് കരിയറിനു വില്ലനായി. ഇതോടെ കുറച്ചു കാലം പുറത്തിരിക്കേണ്ടിയും വന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ആരൊക്കെ പുറത്താവും?

ആരൊക്കെ പുറത്താവും?

സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും ടി20 ലേകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തു പോവാനിടയുള്ള താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന അശ്വിനു വിക്കറ്റെടുക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല റണ്‍സും വഴങ്ങുന്നുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു വിക്കറ്റാണ് അശ്വിനു വീഴ്ത്താനായത്.

7

ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഈ സീസണില്‍ ബാറ്റിങില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 103 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. സ്‌ട്രൈക്ക് റേറ്റും 104.04 മാത്രമാണ്. രണ്ടു മല്‍സരങ്ങളിലാണ് വെങ്കടേഷ് ബൗള്‍ ചെയ്തത്. ഇവയില്‍ വിക്കറ്റും ലഭിച്ചിട്ടില്ല.

8

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മോശം പ്രകടനമാണ് നടത്തുന്നത്. ഈ സീസണിലെ അഞ്ചു മല്‍സരങ്ങളിലും ഭുവി കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചിട്ടില്ല. 8.2 ഇക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ അടുത്തിടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ്. ലഖ്‌നൗവിനു വേണ്ടി ബാറ്റിങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബൗളിങില്‍ നിരാശപ്പെടുത്തി. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 170 റണ്‍സാണ് ഹൂഡ സ്‌കോര്‍ ചെയ്തത്. രണ്ടു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Story first published: Saturday, April 16, 2022, 17:47 [IST]
Other articles published on Apr 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X