വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വമ്പന്‍ താരങ്ങള്‍, പക്ഷെ മെഗാ ലേലത്തില്‍ ഇവരെ ആരും വാങ്ങില്ല!

ഡിസംബറിലാവും മെഗാ ലേലം

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിലേക്കു വരികയാണ്. ഇതേ തുടര്‍ന്ന് സീസണിനു മുമ്പ് മെഗാ താരലേലവും നടത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഡിസംബറിലായിരിക്കും മെഗാ ലേലം നടന്നേക്കുകയെന്നാണ് സൂചനകള്‍. അടുത്ത സീസണില്‍ മുഴുവന്‍ ഫ്രാഞ്ചൈസികളും അടിമുടി മാറ്റങ്ങളോടെയായിരിക്കും ഇറങ്ങുക.

ക്യാപ്റ്റന്‍മാരുള്‍പ്പെടെ മാറിയേക്കും. ഈ സീസണില്‍ ടീമിലുണ്ടായിരുന്ന ചുരുക്കം ചിലര്‍ മാത്രമേ അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിക്കൊപ്പവും ഉണ്ടാവുകയുള്ളൂ. മെഗാ ലേലത്തില്‍ ചില വമ്പന്‍ താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയേക്കില്ല. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു പരിശോധിക്കാം.

 ഒയ്ന്‍ മോര്‍ഗന്‍

ഒയ്ന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിലവിലെ ക്യാപ്റ്റനും ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീം നായകനുമായ ഒയ്ന്‍ മോര്‍ഗനാണ് ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍. കെകെആര്‍ ടീം ഈ സീസണിലെ ആദ്യപാദത്തിലെ മോശം പ്രകടനത്തില്‍ നിന്നും കരകയറി രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി പ്ലേഓഫിലേക്കു മുന്നേറിയിരുന്നു. എന്നാല്‍ മോര്‍ഗന്റെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നു. ബാറ്റിങില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമായി മാറി.
ഈ സീസണിനു ശേഷം മോര്‍ഗനെ കൊല്‍ക്കത്ത കൈവിടുമെന്നുറപ്പാണ്. ഒരു ഇന്ത്യന്‍ താരത്തെ പുതിയ നായകനായി അവര്‍ കൊണ്ടു വരികയും ചെയ്‌തേക്കും. ഈ സീസണിലെ ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ മെഗാ ലേലത്തില്‍ മോര്‍ഗനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ ധൈര്യം കാണിച്ചേക്കില്ല. ഇതുവരെ കളിച്ച 13 ഇന്നിങ്‌സുകളില്‍ നിന്നും 12.40 ശരാശരിയില്‍ 124 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും മോര്‍ഗന്റെ പേരില്‍ ഇല്ല.

 ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് മെഗാ ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു വമ്പന്‍ താരം. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് അദ്ദേഹം. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് ഗെയ്‌ലിനെ പഞ്ചാബ് കൈവിടാനാണ് സാധ്യത. 42 കാരനായ താരത്തിന് ബാറ്റിങില്‍ പഴയ വേഗവും ആക്രമണോത്സുകതയുമെല്ലാം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്.
ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ മാത്രമേ ഗെയ്ല്‍ പഞ്ചാബിനു വേണ്ടി കളിച്ചിരുന്നുള്ളൂ. 21.44 ശരാശരിയില്‍ 193 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും ഗെയ്ല്‍ ഈ സീണില്‍ നേടിയിട്ടില്ല. ബാറ്റിങിലെ വേഗക്കുറവ് മാത്രമല്ല ഫീല്‍ഡിങിലും അദ്ദേഹം ശരിക്കും വിഷമിക്കുന്നത് ഈ സീസണില്‍ കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ഇനിയൊരു സീസണില്‍ക്കൂടി ഗെയ്‌ലിനെ കണ്ടേക്കില്ല.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനിടയുള്ള മൂന്നാമത്തെ വമ്പന്‍ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ അപകടകാരിയായ ബൗളറാണെങ്കിലും ടി20യില്‍ അശ്വിന്‍ ഒരു തരത്തിലുള്ള ഇംപാക്ടും ഇപ്പോള്‍ സൃഷ്ടിക്കുന്നില്ല. ഈ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി 12 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു അഞ്ചു വിക്കറ്റുകളാണ് വീഴ്ത്താനായത്. 60.80 ശരാശരിയിലായിരുന്നു ഇത്.
അടുത്ത സീസണില്‍ ഡല്‍ഹി അശ്വിനെ നിലനിര്‍ത്താന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ വില്‍പ്പനയ്ക്കുള്ള താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹമുണ്ടാവുകയും ചെയ്യും. ലേലത്തില്‍ അശ്വിനെ ടീമിലേക്കു കൊണ്ടുവരാന്‍ ഒരു ഫ്രാഞ്ചൈസിയും ശ്രമിച്ചേക്കില്ല.പലപ്പോഴും കളിക്കളത്തിലെ മോശം പെരുമാറ്റവും അശ്വിനു തിരിച്ചടിയാണ്. ഈ സീസണിലും അദ്ദേഹം മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Story first published: Tuesday, October 12, 2021, 9:06 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X