വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇങ്ങനെയും കളി നിര്‍ത്തും!- ക്രിക്കറ്റ് തടസ്സപ്പെട്ട മൂന്ന് അസാധാരണ സാഹചര്യങ്ങള്‍

ഇപ്പോള്‍ ഐപിഎല്‍ നിര്‍ത്തിവയ്പ്പിച്ചത് മഹാമാരിയാണ്

കൊവിഡ് മഹാമാരി ഒടുവില്‍ ഐപിഎല്ലിനെയും വിഴുങ്ങിയിരിക്കുകയാണ്. ഒരിക്കലും ഭേദിക്കപ്പെടില്ലെന്നു ഫ്രാഞ്ചൈസികളും ബിസിസിഐയുമെല്ലാം ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാട്ടിയ ബയോ ബബ്‌ളിലും സുക്ഷിരം വീണു. ഇതു തന്നെയാണ് നാലു ഫ്രാഞ്ചൈസികളിലുള്ളവര്‍ക്കു അസുഖം പിടിപെടാന്‍ കാരണം. കാര്യങ്ങള്‍ ഇനി കൈപ്പിടിയില്‍ നില്‍ക്കില്ലെന്നു ബിസിസിഐയ്ക്കു ബോധ്യമാവുകയും ചെയ്തതോടെ ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിവയ്ക്കാനും അവര്‍ നിര്‍ബന്ധിതരായി.

3 times cricket matches had to be stopped due to bizarre circumstances

കൊവിഡിനെ തുടര്‍ന്നു ഐപിഎല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് അസാധാരണമായി സാഹചര്യങ്ങളിലൊന്നായി ഉറപ്പിച്ച് പറയാം. കാരണം മഴ, അല്ലെങ്കില്‍ കാലാവസ്ഥ സംബന്ധമായ കാരണങ്ങള്‍ മാത്രമേ ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാനോ, റദ്ദാക്കാവോ, നീട്ടിവയ്ക്കാനോ ഇടവരുത്താറുള്ളൂ. മറ്റു കാരണങ്ങളാലാണ് മല്‍സരം തടസ്സപ്പെടുന്നതെങ്കില്‍ അതിനെ അസാധാരണ സാഹചര്യമെന്നു വിലയിരുത്താന്‍ കഴിയും. നേരത്തേ ഇതുപോലെ ചില അസാധാരണമായ സാഹര്യങ്ങളെ തുടര്‍ന്നും കളി തടസ്സപ്പെട്ടിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

 കളിക്കാന്‍ യോഗ്യമല്ലാത്ത പിച്ച്

കളിക്കാന്‍ യോഗ്യമല്ലാത്ത പിച്ച്

1998ല്‍ ജമൈക്കയിലെ സബീന പാര്‍ക്കില്‍ നടന്ന ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള വെറും 10.1 ഓവര്‍ കൊണ്ട് അവസാനിച്ചിരുന്നു. ടോസിനു ശേഷം ഇംഗ്ലണ്ട് അന്നു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 17 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്കു മൂന്നു വിക്കറ്റുകളും നഷ്ടമായി. എന്നാല്‍ ഈ പിച്ചില്‍ ബോള്‍ അസാധാരണമാം വിധമായിരുന്നു 'പെരുമാറിയത്'. പല തവണ ബോളില്‍ ബാറ്റ്‌സ്മാന്‍മാരുടെ ദേഹത്ത് പതിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നു കളി നിര്‍ത്തി വയ്ക്കാന്‍ അംപയര്‍മാരായ സ്റ്റീവ് ബക്‌നറും ശ്രീനിവാസ് വെങ്കട്ടരാഘവനും തീരുമാനിക്കുകയായിരുന്നു. മല്‍സരം നടത്താന്‍ പിച്ച് സുരക്ഷിതമല്ലെന്ന നിഗമനത്തിലെത്തിയ ഇരുവരും നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം മല്‍സരം ഉപേക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഈ ടെസ്റ്റിനു പകരം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മറ്റൊരു ടെസ്റ്റും സംഘടിപ്പിച്ചിരുന്നു.

 പന്ത് ചുരണ്ടല്‍ ആരോപണം

പന്ത് ചുരണ്ടല്‍ ആരോപണം

2006ല്‍ ഓവലില്‍ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മല്‍സരം ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ടെസ്റ്റ് മല്‍സരത്തിന്റെ ചരിത്രത്തിിലെ തന്നെ ഏറ്റവും വിവാദപരമായ അന്ത്യമായിരുന്നു ഈ മല്‍സരത്തിന്റേത്. പന്ത് ചുരണ്ടല്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാക് ടീം മല്‍സരം ബഹിഷ്‌കരിച്ചതോടെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ടെസ്റ്റിന്റെ നാലാം ദിവസത്തിനിടെയായിരുന്നു സംഭവം. ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ ഡാരെല്‍ ഹെയര്‍, ബില്ലി ഡോക്ട്രോവ് എന്നിവരാണ് പാക് ടീം പന്ത് ചുരണ്ടുന്നതായി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പാക് ടീമിന് പിഴയായി അഞ്ചു റണ്‍സ് ചുമത്തുകയും ഇംഗ്ലണ്ടിനു പകരം പുതിയ ബോള്‍ നല്‍കുകയും ചെയ്തിരുന്നു. ഇന്‍സമാമുള്‍ ഹഖ് നയിച്ച പാക് ടീം ഇതിനെതിരേ പ്രതിഷേധിച്ചു. ടീ ബ്രേക്കിനു ശേഷം ഗ്രൗണ്ടിലിറങ്ങാനും പാക് ടീം കൂട്ടാക്കിയില്ല. അംപയര്‍മാരും ഇംഗ്ലണ്ട് ടീമും 20 മിനിറ്റോളം ഗ്രൗണ്ടില്‍ കാത്തുനിന്നെങ്കിലും പാക് ടീം വന്നില്ല. ഇതേ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അംപയര്‍മാര്‍ ഇംഗ്ലണ്ടിനെ വിജയികളാക്കുകയും ചെയ്തു.

 അട്ടിമറി നീക്കം

അട്ടിമറി നീക്കം

1975ല്‍ നടന്ന ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഹെഡിങ്‌ലേയില്‍ നടന്ന മല്‍സരമായിരുന്നു അന്നു റദ്ദാക്കിയത്. തടവില്‍ കഴിയുന്ന കുറ്റവാളിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് അക്രമികള്‍ അഞ്ചാം ദിവസത്തെ മല്‍സരത്തിനു മുമ്പ് പിച്ച് കുഴിക്കുകയും കത്തിയും എണ്ണയുമെല്ലാമുപയോഗിച്ച് നശിപ്പിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നു അഞ്ചാം ദിവസം ഒരോവര്‍ പോലും മല്‍സരം നടന്നില്ല. മാത്രമല്ല ടെസ്റ്റ് സമനിലയായി പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Tuesday, May 4, 2021, 19:37 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X