വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ipl 2021: 'അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ അത് ആവര്‍ത്തിക്കും', സിഎസ്‌കെ കപ്പടിക്കുമെന്ന് റെയ്‌ന

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം നടക്കാന്‍ പോവുകയാണ്. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്. രണ്ടാം പാദം യുഎഇയിലായതിനാല്‍ എങ്ങോട്ട് വേണമെങ്കിലും മത്സരഗതി മാറി മറിഞ്ഞേക്കാം. 2020 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രണ്ടാം പാദം യുഎഇയിലേക്ക് മാറ്റിയത് തിരിച്ചടിയാകുമോയെന്ന് കണ്ടറിയാം.

Hopefully, We Can Win IPL 2021 for MS Dhoni: Suresh Raina

ഇപ്പോഴിതാ സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്കുവേണ്ടി സിഎസ്‌കെ ഇത്തവണ കിരീടം ഉയര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്‌ന. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ്കണക്ടഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രതീക്ഷയോടെ ഞങ്ങള്‍ ദുബായ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. കിരീടം വീണ്ടും നേരിടുന്നതിനായി ക്യാംപ് അടക്കമുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ സീസണിലെ താരങ്ങളുടെ പ്രകടനം അധിക ആത്മവിശ്വാസം നല്‍കുന്നതാണ്. ധോണിക്ക് ഏറെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്'-റെയ്‌ന പറഞ്ഞു.

rainaanddhoni

മൂന്ന് തവണ സിഎസ്‌കെയെ ഐപിഎല്‍ കിരീടം ചൂടിക്കാന്‍ ധോണിക്ക് സാധിച്ചു. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കി. 2020ല്‍ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത്. അന്ന് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് സിഎസ്‌കെയില്‍ സുരേഷ് റെയ്‌ന കളിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പല അഭ്യൂഹങ്ങളും കുപ്രചാരണങ്ങളും ഉയര്‍ന്നെങ്കിലും 2021 സീസണില്‍ റെയ്‌ന സിഎസ്‌കെയില്‍ തിരിച്ചെത്തി.

T20 world cup 2021: റണ്‍വേട്ടക്കാരില്‍ ഒന്നാമനാരാവും? സാധ്യതാ പട്ടികയിലെ ടോപ് ഫൈവ് ഇതാT20 world cup 2021: റണ്‍വേട്ടക്കാരില്‍ ഒന്നാമനാരാവും? സാധ്യതാ പട്ടികയിലെ ടോപ് ഫൈവ് ഇതാ

'എല്ലാ താരങ്ങള്‍ക്കും തങ്ങളുടെ ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം ധോണി നല്‍കാറുണ്ട്. മോയിന്‍ അലിയുടെ പ്രകടനം ഒക്കെ ഇതിന് ഉദാഹരണമാണ്. സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ,റുതുരാജ് ജയ്ഗ്വാദ് എന്നിവരുടെയെല്ലാം പ്രകടനം നോക്കുക. ധോണിക്കുവേണ്ടി വീണ്ടും കിരീട നേട്ടം സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ധോണിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എനിക്ക് വല്യേട്ടനെപ്പോലെയാണ് ധോണി'-റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ടി20യില്‍ 300ലധികം ടോട്ടല്‍, നാല് മെയ്ഡന്‍, ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത അഞ്ച് റെക്കോഡുകള്‍ടി20യില്‍ 300ലധികം ടോട്ടല്‍, നാല് മെയ്ഡന്‍, ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത അഞ്ച് റെക്കോഡുകള്‍

ധോണി ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. 40ാം ജന്മദിനം ആഘോഷിച്ച ധോണി കഴിഞ്ഞ വര്‍ഷത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ധോണി വിരമിച്ച അതേ ദിവസം തന്നെയാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളത്തിനകത്തും പുറത്തും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും.

Story first published: Tuesday, July 20, 2021, 13:40 [IST]
Other articles published on Jul 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X