വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റണ്‍മെഷീന്‍ ഇനി ഒന്നല്ല രണ്ടു പേര്‍! കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ധവാനും

450ന് മുകളില്‍ റണ്‍സ് ധവാന്‍ തികച്ചു

1
IPL 2021 Orange Cap: Shikhar Dhawan reclaims Orange Cap lead from Sanju Samson

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തുടരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ നേടിയ 24 റണ്‍സോടെ അദ്ദേഹം സീസണില്‍ ഒരിക്കല്‍ക്കൂടി 450 റണ്‍സ് തികച്ചിരിക്കുകയാണ്. ഒപ്പം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ധവാന്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

സീസണില്‍ 450ന് മുകളില്‍ റണ്‍സ് ഒരിക്കല്‍ക്കൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ധവാന്‍. ഇതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. ഏഴാം സീസണിലാണ് ധവാന്‍ ഐപിഎല്ലില്‍ 450ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. സണ്‍സൈഴേസ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ (ആറു തവണ), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, പഞ്ചാബ് കിങ്‌സിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ (ഇരുവരും അഞ്ചു തവണ വീതം) എന്നിവരാണ് ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധവാന്‍ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ സെലക്ടര്‍മാരുടെ തീരുമാനം ശരിയായിരുന്നില്ലെന്നു ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 454 റണ്‍സാണ് ഇപ്പോള്‍ ധവാന്റെ സമ്പാദ്യം. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു. ഇതാണ് തൊട്ടടുത്ത ദിവസം തന്നെ ധവാന്‍ തിരിച്ചുപിടിച്ചിരിക്കുന്നത്.

45.40 ശരാശരിയില്‍ 130.45 സ്‌ട്രൈക്ക് റേറ്റോടെയാണ് ധവാന്‍ ഈ സീസണില്‍ 454 റണ്‍സെടുത്തിരിക്കുന്നത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 55 ബൗണ്ടറികളാണ് സീസണില്‍ ധവാന്‍ ഇതിനകം വാരിക്കൂട്ടിയത്. ഏറ്റവുമധികം ബൗണ്ടറികളടിച്ചതും അദ്ദേഹം തന്നെയാണ്. ഒമ്പതു സിക്‌സറും ധവാന്‍ നേടി. സഞ്ജു (433 റണ്‍സ്), പഞ്ചാബ് കിങ്‌സ് ക്യാപ്റ്ററന്‍ കെഎല്‍ രാഹുല്‍ (401 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികളായ ഫഫ് ഡുപ്ലെസി (394), റുതുരാജ് ഗെയ്ക്വാദ് (362) എന്നിവരാണ് റണ്‍വേട്ടയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കൊല്‍ക്കത്തയ്ക്കു 128 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ 128 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസിക്കു നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 24 റണ്‍സെടുത്ത ധവാനെക്കൂടാതെ രണ്ടു പേര്‍ മാത്രമേ ഡിസി ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 39 റണ്‍സ് വീതമെടുത്ത സ്റ്റീവ് സ്മിത്തും നായകന്‍ റിഷഭ് പന്തുമായിരുന്നു ഇത്. സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ കെകെആറിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Tuesday, September 28, 2021, 17:58 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X