വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

സിഎസ്‌കെ കഴിഞ്ഞ മല്‍സരം വിജയിച്ചിരുന്നു

1

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ഷാര്‍ജയില്‍ ഇന്നു ഇരുടീമുകളും കൊമ്പുകോര്‍ക്കാനിരിക്കെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

യുഎഇയിലെ ആദ്യ മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങിയ സിഎസ്‌കെ ആര്‍സിബിക്കെതിരേയും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറാനും അവര്‍ക്കു കഴിയും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനായിരുന്നു സിഎസ്‌കെ തോല്‍പ്പിച്ചത്. മറുഭാഗത്ത് ആര്‍സിബിയാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഒമ്പതു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയതിനാല്‍ സിഎസ്‌കെയ്‌ക്കെതിരേ വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാവും അങ്കത്തിനിറങ്ങുക. സ്വന്തം യൂട്യൂബ് ചാനലിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോപ്ര വിശദീകരിച്ചിരിക്കുന്നത്.

 പോരാട്ടവീര്യം കുറവാണ്

പോരാട്ടവീര്യം കുറവാണ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അപേക്ഷിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പോരാട്ട വീര്യം കുറവാണെന്നാണ് ചോപ്രയുടെ അഭിപ്രായം. യുഎഇയിലെ രണ്ടാംപാദത്തിലെ ആദ്യ കളിയില്‍ ആര്‍സിബിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ മോശം ദിവസങ്ങള്‍ പോരാട്ടവീര്യം പുറത്തെടുക്കാതെ കൂടുതല്‍ ദയനീയമാക്കി മാറ്റുന്നൊരു പതിവ് ആര്‍സിബിക്കുണ്ട്.
പക്ഷെ സിഎസ്‌കെയെപ്പോലെയുള്ള മികച്ച ടീമുകള്‍ അങ്ങനെയെല്ല. മല്‍സരത്തെ അവര്‍ അവസാനം വരെ കൊണ്ടുപോവും. മുംബൈ ഇന്ത്യന്‍സും അതുപോലെ തന്നെയാണ്. എന്നാല്‍ മല്‍സരം തോറ്റേക്കുമെന്ന ഒരു ഘട്ടം വന്നാല്‍ സ്വയം കീഴടങ്ങിയതു പോലെയാണ് ആര്‍സിബി കളിക്കാറുള്ളത്. ഇത് ടൂര്‍ണമെന്റില്‍ അവരുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിക്കാറുണ്ട്. വളറെ മോശമായിട്ടാണ് ആര്‍സിബി പരാജയപ്പെടാറുള്ളത്. ഇതു തന്നെയാണ് സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള വ്യത്യാസമെന്നും ചോപ്ര നിരീക്ഷിച്ചു.

 ഹസരംഗയ്ക്കു പകരം ചമീര

ഹസരംഗയ്ക്കു പകരം ചമീര

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ബൗളിങ് നിരയില്‍ ഒരു മാറ്റവും ചോപ്ര നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയെ പുറത്തിരുത്തി ലങ്കയുടെ തന്നെ പേസര്‍ ദുഷ്മന്ത ചമീരയെ കളിപ്പിക്കണമെന്നാണ് ചോപ്രയുടെ അഭിപ്രായം. ചമീര മികച്ച ഡെത്ത് ഓവര്‍ ബൗളറാണെന്നും ഷാര്‍ജയില്‍ സ്പിന്‍ ബൗളറേക്കാള്‍ ഫാസ്റ്റ് ബൗളര്‍മാരെയായിരിക്കും പിച്ച് സഹായിക്കുകയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ആര്‍സിബിക്കായി ഹസരംഗ അരങ്ങേറിയിരുന്നു. പക്ഷെ ഒരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനായില്ല. ബാറ്റിങില്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ട ഹസരംഗ ബൗളിങില്‍ രണ്ടോവറില്‍ വിക്കറ്റൊന്നുമനില്ലാതെ 20 റണ്‍സും വിട്ടുകൊടുത്തിരുന്നു.

 ഡുപ്ലെസി ഫോമിലേക്കുയരും

ഡുപ്ലെസി ഫോമിലേക്കുയരും

മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഡെകക്കായി മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസി ആര്‍സിബിക്കെതിരേ ഫോം വീണ്ടെടുക്കുമെന്ന് ചോപ്ര പറഞ്ഞു.
ചെന്നൈയ്ക്കു ആശങ്കയുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. പക്ഷെ മുംബൈയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ നാലിന് 25 റണ്‍സെന്ന നിലയില്‍ നിന്നും തിരിച്ചുവരാന്‍ അവര്‍ക്കു സാധിച്ചു. എന്തുകൊണ്ട് ഇങ്ങനെയൊരു സ്‌കോറിലേക്കു ടീം വീണുവെന്ന് നിങ്ങള്‍ പറയേണ്ടതുണ്ട്. ദുബായില്‍ എന്തിനായിരുന്നു ആദ്യ ബോള്‍മ ുതല്‍ സിക്‌സറടിക്കാന്‍ ശ്രമിച്ചുവെന്നും സിഎസ്‌കെ പറയണം. ഷാര്‍ജയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ അങ്ങനെയൊരു സമീപനമല്ല ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്.
ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ് ഉജ്ജ്വല ഫോമിലാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മനോഹരവുമാണ്. ഫഫ് ഡുപ്ലെസിയിയില്‍ എനിക്കു വലിയ പ്രതീക്ഷയാണുള്ളത്, അദ്ദേഹം ഇന്നു മികച്ച സ്‌കോര്‍ നേടുമെന്നും താന്‍ വിശ്വസിക്കുന്നതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 24, 2021, 17:47 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X