വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 100ല്‍ 50! റുതുരാജിനോട് 'മല്‍സരിച്ച്' ഡുപ്ലെസി, ഓറഞ്ച് ക്യാപ്പ് ജസ്റ്റ് മിസ്സ്

ഡുപ്ലെസിയുടെ നൂറാമത് ഐപിഎല്‍ മല്‍സരമായിരുന്നു ഇത്

1

ഐപിഎല്ലിലെ നൂറാമത്തെ മല്‍സരം അവിസ്മരണീയമാക്കിയിരുക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഫൈനലില്‍ ഇറങ്ങിയതോടെയാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഡുപ്ലെസി ഈ നേട്ടം ആഘോഷിക്കുകയും ചെയ്തു. വെറും 59 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 86 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

ഈ ഇന്നിങ്‌സിനിടെ സീസണില്‍ 600 റണ്‍സെന്ന മറ്റൊരു നാഴികക്കല്ലും ഡുപ്ലെസി പൂര്‍ത്തിയാക്കി. നേരിയ വ്യത്യാസത്തിലാണ് അദേഹത്തിനു ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് നഷ്ടമായത്. ടീമംഗവും ഓപ്പണിങ് പങ്കാളിയുമായ റുതുരാജ് ഗെയ്ക്വാദിനോടായിരുന്നു ഡുപ്ലെസിയുടെ 'മല്‍സരം'. രണ്ടു റണ്‍സ് വ്യത്യാസത്തില്‍ റുതുരാജ് ഓറഞ്ച് ക്യാപ്പ് കൈക്കലാക്കുകയും ചെയ്തു. റുതുരാജ് 635 റണ്‍സെടുത്തപ്പോള്‍ 633 റണ്‍സാണ് ഡുപ്ലെസിയുടെ അക്കൗണ്ടിലുള്ളത്.

16 മല്‍സരങ്ങളില്‍ നിന്നും 45.21 ശരാശരിയില്‍ 138.20 സ്‌ട്രൈക്ക് റേറ്റോടെയാണ് ഡുപ്ലെസി 633 റണ്‍സെടുത്തത്. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റുതുരാജാവട്ടെ 16 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കമായിരുന്നു 635 റണ്‍സെടുത്തത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനും റുതുരാജ് അര്‍ഹനായിരുന്നു.

2

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടു താരങ്ങള്‍ ഒരേ സീസണില്‍ 600ന് മുകളില്‍ നേടിയത്. നേരത്തേ രണ്ടു തവണ മാത്രമേ ഒരേ ടീമിലെ രണ്ടു താരങ്ങൡ ഒരു സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രണ്ടും റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലെ താരങ്ങളായിരുന്നു. 2013ല്‍ ക്യാപ്റ്റന്‍ വിരാട് കോലിയും യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും 600ന് മുകളില്‍ നേടിയിരുന്നു. 2016ല്‍ വീണ്ടും വിരാട് കോലി 600ന് മുകളില്‍ നേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ടീമംഗവും സൗത്താഫ്രിക്കയുടെ ഇതിഹാസ താരവുമായ എബി ഡിവില്ലിയേഴ്‌സായിരുന്നു.

റുതുരാജിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി ഡുപ്ലെസി ഈ സീസണില്‍ കുറിച്ചിരുന്നു. ഒരു സീസണില്‍ കൂടുതല്‍ തവണ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ സിഎസ്‌കെ ജോടികളെന്ന റെക്കോര്‍ഡാണ് ഇവരെ തേടിയെത്തിയത്. കൊല്‍ക്കക്കയ്‌ക്കെതിരായ ഫൈനലിലേതടക്കം ഏഴു തവണയാണ് ഡുപ്ലെസി- റുതുരാജ് സഖ്യം ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടില്‍ പങ്കാളിയായത്. 2012ല്‍ മൈക്ക് ഹസ്സി- സുരേഷ് റെയ്‌ന സഖ്യം ആറ് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയതായിരുന്നു സിഎസ്‌കെയുടെ നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ഡുപ്ലെസി- റുതുരാജ് ജോടി തിരുത്തിയത്.

193 റണ്‍സ് വിജയലക്ഷ്യം

ഫൈനലില്‍ 193 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 192 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഫഫ് ഡുപ്ലെസിയുടെ ഫിഫ്റ്റിയാണ് അവരുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഡുപ്ലെസി മാത്രമല്ല സിഎസ്‌കെയ്ക്കു വേണ്ടി ബാറ്റ് ചെയ്ത മറ്റു മൂന്നു പേരും അതിവേഗം റണ്‍സ് വാരിക്കൂട്ടി. മോയിന്‍ അലി പുറത്താവാതെ 37 റണ്‍സ് നേടിയപ്പോള്‍ റുതുരാജ് 32ഉം റോബിന്‍ ഉത്തപ്പ 31ഉം റണ്‍സെടുത്തു.

അലി 20 ബോളില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 37 റണ്‍സ് നേടിയത്. ഉത്തപ്പ 15 ബോളില്‍ മൂന്നു സിക്‌സറുകകളടിച്ചപ്പോള്‍ റുതുരാജ് 27 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. സുനില്‍ നരെയ്‌നൊഴികെ കെകെആറിനു വേണ്ടി ബൗള്‍ ചെയ്തവരെല്ലാം നന്നായി തല്ലുവാങ്ങി. നരെയ്ന്‍ നാലോവറില്‍ 26 റണസിനു രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ശിവം മാവിക്കു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Friday, October 15, 2021, 22:16 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X