വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- എതിരാളികള്‍ക്ക് 'എട്ടിന്റെ പണി' കൊടുത്ത എട്ടു പേര്‍! ഓരോ ടീമിലെ മികച്ച താരം ഇവര്‍

മുംബൈയാണ് ഇത്തവണ ഐപിഎല്‍ കിരീടം ചൂടിയത്

നിരവധി റെക്കോര്‍ഡുകളും ത്രില്ലിങ് മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊടിയിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഇത്തവണ കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും നടത്തേണ്ടി വന്നെങ്കിലും അത് കളിനിലവാരത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. മുന്‍ സീസണുകളേക്കാള്‍ വീറുറ്റ പോരാട്ടമാണ് എട്ടു ടീമുകളും ഇത്തവണ നടത്തിയത്.
മുഴുവന്‍ ടീമുകളും 12ഉം അതില്‍ കൂടുതലും നേടിയിരുന്നുവെന്നത് ഇക്കാര്യം അടിവരയിടുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരു സീസണിലും സംഭവിക്കാത്ത കാര്യമാണിത്. ഈ സീസണില്‍ മാറ്റുരച്ച എട്ടു ഫ്രാഞ്ചൈസികളില്‍ ഓരോ ടീമിലെയും ഏറ്റവും മികച്ച ഒരു താരം ആരാണെന്നു പരിശോധിക്കാം.

സാം കറെന്‍ (സിഎസ്‌കെ)

സാം കറെന്‍ (സിഎസ്‌കെ)

ദുരന്തമായി മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഏറ്റവും ആശ്വമാസമാവുക പുതുയായി ടീമിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്റെ പ്രകടനമായിരിക്കും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ അദ്ദേഹം താന്‍ സിഎസ്‌കെയുടെ ഭാവി താരം തന്നെയാണെന്ന് തെളിയിക്കുകയുയും ചെയ്തു.
മുംബൈ ഇന്ത്യന്‍സിനെതിരേ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെ ജയം കൊയ്തപ്പോള്‍ കറെന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും സീസണില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. 131.91 സ്‌ട്രൈക്ക് റേറ്റില്‍ 186 റണ്‍സും കറെന്‍ സ്‌കോര്‍ ചെയ്തു. വരാനിരിക്കുന്ന സീസണുകളില്‍ സിഎസ്‌കെ ടീമിലെ സ്ഥിര സാന്നിധ്യമായി കറെന്‍ മാറുമെന്ന കാര്യത്തില്‍ സംശയില്ല.

കെഎല്‍ രാഹുല്‍ (പഞ്ചാബ്)

കെഎല്‍ രാഹുല്‍ (പഞ്ചാബ്)

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ നെടുതൂണ്‍. ഓപ്പണര്‍, ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ തുടങ്ങി മൂന്നു ഉത്തരവാദിത്വങ്ങളുമുണ്ടായിട്ടും അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
14 മല്‍സരങ്ങളില്‍ നിന്നും 670 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ പുറത്താവാതെ നേടിയ 132 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ശിഖര്‍ ധവാന്‍ (ഡല്‍ഹി)

ശിഖര്‍ ധവാന്‍ (ഡല്‍ഹി)

ചരിത്രത്തിലാദ്യമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. സീസണില്‍ നാലു മല്‍സരങ്ങളില്‍ ഡെക്കായിട്ടും 600ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത് ധവാന്‍ റണ്‍വേട്ടയില്‍ റണ്ണറപ്പുമായിരുന്നു. 145.65 സ്‌ട്രൈക്ക് റേറ്റോടെ 64 ബൗണ്ടറികളും 12 സിക്‌സറും താരം നേടിയിരുന്നു.
തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിച്ച താരം കൂടിയായി മാറി. കിങ്‌സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ധവാന്റെ സെഞ്ച്വറികള്‍.

ഇയോന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത)

ഇയോന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത)

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ഇയോന്‍ മോര്‍ഗന്‍ ഈ സീസണിന്റെ പകുതിയില്‍ വച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായത്. ദിനേഷ് കാര്‍ത്തിക് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ അതുകൊണ്ടു തന്നെ വലിയ ഇംപാക്ടുണ്ടാക്കാനും മോര്‍ഗനായില്ല. അദ്ദേഹത്തിനു കീഴില്‍ കളിച്ച ഏഴു മല്‍സരങ്ങൡ മൂന്നെണ്ണത്തില്‍ മാത്രമേ കെകെആറിനു വിജയിക്കാനായുള്ളൂ. എങ്കിലും 14 മല്‍സരങ്ങളില്‍ നിന്നും 41.80 ശരാശരിയില്‍ 418 റണ്‍സെടുക്കാന്‍ മോര്‍ഗന് സാധിച്ചു.
ഒരു ഘട്ടത്തില്‍ കെകെആര്‍ പ്ലേഓഫ് ബെര്‍ത്തിന് അരികിലെത്തിയിരുന്നെങ്കിലും മോശം റണ്‍റേറ്റിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു.

ജസ്പ്രീത് ബുംറ (മുംബൈ)

ജസ്പ്രീത് ബുംറ (മുംബൈ)

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ത്തിയ ഒന്നിലേറെ താരങ്ങളുണ്ടെങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുക പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്ത ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിന് ബുംറ അവകാശിയായിരുന്നു. 27 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പിനും അരികിലായിരുന്നു അദ്ദേഹം.
കരിയറിലാദ്യമായി ബുംറ ഈ സീസണില്‍ ഒരു കളിയില്‍ നാലു വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനും ഐപിഎല്‍ സാക്ഷിയായി. ഒന്നല്ല, രണ്ടു തവണയാണ് ബുംറ നാലു വിക്കറ്റുകള്‍ കൊയ്തത്.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും മികച്ചുനിന്നത് സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സായിരുന്നു. സീസണിന്റെ ആദ്യ പകുതിയില്‍ ഗംഭീര പ്രകടനം നടത്തിയ ആര്‍സിബി കന്നിക്കിരീടം ഇത്തവണ നേടുമെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ അവര്‍ക്കു ചുവട് പിഴയ്ക്കുകയായിരുന്നു. ഒടുവില്‍ എലിമിനേറ്ററില്‍ തോറ്റ് പുറത്താവുകയും ചെയ്തു.
14 മല്‍സരങ്ങളില്‍ നിന്നും 454 റണ്‍സാണ് എബിഡി ഈ സീസണില്‍ നേടിയത്. 158.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ആര്‍സിബി നിരയില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനായിരുന്നു.

റാഷിദ് ഖാന്‍ (എസ്ആര്‍എച്ച്)

റാഷിദ് ഖാന്‍ (എസ്ആര്‍എച്ച്)

ക്വാളിഫയര്‍ രണ്ട് വരെയെത്തിയ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ തുറുപ്പുചീട്ട് അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനായിരുന്നു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം വിക്കറ്റെടുക്കുകയും റണ്ണൊഴുക്ക് തടയുകയും ചെയ്ത് റാഷിദ് എസ്ആര്‍എച്ചിന്റെ രക്ഷകനായി മാറി.
14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. 5.38 എന്ന ഞെട്ടിക്കുന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചുരുങ്ങിടത് 20 വിക്കറ്റെങ്കിലു വീഴ്ത്തിയ ഒരു താരം ഇത്രയും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞത്.

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍)

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍)


രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സെടുത്തത് മലയാളി താരം സഞ്ജു സാംസണ്‍ ആണെങ്കിലും ഏറ്റവും വലിയ സര്‍പ്രൈസ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ ആയിരുന്നു. രാജസ്ഥാനൊപ്പം കന്നി സീസണ്‍ കളിച്ച അദ്ദേഹം ബാറ്റിങിലും ബൗളിങിലും തകര്‍പ്പന്‍ പ്രകടനം നടത്തി.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ മല്‍സരത്തില്‍ ഷെല്‍ഡണ്‍ കോട്രെലിന്റെ ഒരോവറില്‍ അഞ്ചു സിക്‌സര്‍ നേടിയതോടെയാണ് തെവാത്തിയ താരമാവുന്നത്. 14 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളെടുത്ത അദ്ദേഹം 255 റണ്‍സുമായി ബാറ്റിങിലും തിളങ്ങി.

Story first published: Wednesday, November 11, 2020, 15:59 [IST]
Other articles published on Nov 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X