വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചെന്നൈയെ 'പഞ്ഞിക്കിട്ടു', സംഹാരരൂപം പൂണ്ട് കെഎല്‍ രാഹുല്‍; പഞ്ചാബിന് ഉജ്ജ്വലജയം

ദുബായ്: രണ്ടും കല്‍പ്പിച്ചായിരുന്നു ഇന്ന് പഞ്ചാബ് കിങ്‌സ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പഞ്ചാബ് കിങ്‌സ് 'പഞ്ഞിക്കിട്ടു'. പോയിന്റ് പട്ടികയില്‍ താഴെക്കിടക്കുന്ന പഞ്ചാബിനെതിരെ അനായാസ ജയം മോഹിച്ചിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഭീമന്‍ തോല്‍വി ഏറ്റുവാങ്ങി. നായകന്‍ കെഎല്‍ രാഹുലിന്റെ ഒറ്റയാന്‍ പ്രകടനത്തില്‍ 6 വിക്കറ്റിന്റെ അത്യുഗ്രന്‍ ജയമാണ് പിടിച്ചെടുത്തത്.

Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍ | വായിക്കാം ഇവിടെ

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 135 റണ്‍സ് ലക്ഷ്യം 13 ആം ഓവറില്‍ത്തന്നെ പഞ്ചാബ് പൂര്‍ത്തിയാക്കി. ജയത്തോടെ നെറ്റ് റണ്‍റേറ്റ് കാര്യമായി മെച്ചപ്പെടുത്താന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. 14 മത്സരങ്ങളില്‍ 6 ജയമാണ് പഞ്ചാബിന്റെ പേരിലുള്ളത്. തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാമത് തുടരുന്നുണ്ട്. 14 മത്സരങ്ങളില്‍ 9 ജയം ധോണിപ്പട കുറിക്കുന്നു.

Also Read: T20 World Cup: ഈ അബദ്ധങ്ങള്‍ ഇന്ത്യ ഒഴിവാക്കണം, എങ്കില്‍ കപ്പ് കോലി തന്നെ ഉയര്‍ത്തും! | വായിക്കാം ഇവിടെ

42 പന്തില്‍ 98 റണ്‍സടിച്ച് പുറത്താകാതെ നിന്ന കെഎല്‍ രാഹുല്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായക ഘടകമായി. 8 സിക്‌സും 7 ഫോറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 233.33! ദീപക് ചഹര്‍, ഡ്വെയ്ന്‍ ബ്രാവോ, ശാര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ന് കാര്യമായ അടിയേറ്റുവാങ്ങി. രണ്ടോവറില്‍ 32 റണ്‍സാണ് ബ്രാവോ വഴങ്ങിയത്. നാലോവറില്‍ ദീപക് ചഹര്‍ 12 റണ്‍സും വിട്ടുനല്‍കി. ശാര്‍ദ്ധുല്‍ താക്കൂര്‍ മൂന്നോവറില്‍ 28 റണ്‍സ് നല്‍കിയെങ്കിലും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത് ചെന്നൈയ്ക്ക് ആശ്വാസമായി. ദീപക് ചഹറിനുമുണ്ട് ഒരു വിക്കറ്റ്.

നേരത്തെ, ടോസ് നഷ്ടപ്പെട്ടാണ് ചെന്നൈ ആദ്യം ബാറ്റു ചെയ്യാന്‍ ഇറങ്ങിയത്. തുടക്കത്തിലെ താളപ്പിഴവ് ടീമിന് സംഭവിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റിതുരാജ് ഗെയ്ക്‌വാഡ് പെട്ടെന്നുതന്നെ മടങ്ങി (14 പന്തില്‍ 12). മോയിന്‍ അലി (0), റോബിന്‍ ഉത്തപ്പ (6 പന്തില്‍ 2), അംബാട്ടി റായുഡു (5 പന്തില്‍ 4) എന്നിവര്‍ ക്രീസില്‍ കേവലം സന്ദര്‍ശനം നടത്തി തിരിച്ചുവന്നതോടെ സ്‌കോര്‍ ചെയ്യേണ്ട ഉത്തരവാദിത്വം മുഴുവന്‍ ഫാഫ് ഡുപ്ലെസിയിലായി. ഡുപ്ലെസിക്കൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ച ധോണിക്കും പിഴച്ചു. 12 ആം ഓവറില്‍ രവി ബിഷ്‌ണോയി സ്റ്റംപ് പറത്തുമ്പോള്‍ ധോണിയുടെ സ്‌കോര്‍ 15 പന്തില്‍ 12 റണ്‍സ്. ജഡേജയ്ക്കും കാര്യമായ സംഭാവന നല്‍കാനായില്ല (17 പന്തില്‍ 15). അവസാന ഓവറില്‍ ഡുപ്ലെസിയും (55 പന്തില്‍ 76) വീണതോടെ ചെന്നൈയുടെ പോരാട്ടം 134 റണ്‍സില്‍ ഒതുങ്ങി.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

IPL 2020: Match 53, Punjab Kings Win Toss, Elected To Bowl First; Chennai Innings Begin

പഞ്ചാബ് കിങ്‌സ്:
കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഐഡന്‍ മാര്‍ക്കം, സര്‍ഫറാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മോയിസസ് ഹെന്റിക്ക്‌സ്, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദന്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, രവി ബിഷ്‌ണോയി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്:
റിതുരാജ് ഗെയ്ക്‌വാഡ്, ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, അംബാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശാര്‍ദ്ധുല്‍ താക്കൂര്‍, ദീപക് ചഹര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Thursday, October 7, 2021, 19:23 [IST]
Other articles published on Oct 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X