വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യകുമാറിനെ തഴഞ്ഞത് ശരിയോ? ആദ്യമായി പ്രതികരിച്ച്‌ ദാദ, വിമര്‍ശകര്‍ക്കു ആശ്വാസം

ഓസീസ് പര്യടനത്തില്‍ നിന്നും താരം ഒഴിവാക്കപ്പെട്ടിരുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമായ സൂര്യകുമാര്‍ യാദവ് ഒഴിവാക്കപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യാദവ് ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കായി അരങ്ങേറുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ അദ്ദേഹമില്ലായിരുന്നു. ഇതേ തുടര്‍ന്ന് സുനില്‍ ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിഷയത്തില്‍ ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

Sorav Ganguly Talks About Suryakumar Yadav Selection Conundrum | Oneindia Malayalam
1

ഇപ്പോഴിതാ യാദവ് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാദവിനെക്കുറിച്ചു തികഞ്ഞ മതിപ്പാണ് ദാദയ്ക്കുള്ളത്. യാദവ് ഗംഭീര കളിക്കാന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ സമയം വൈകാതെയെത്തുമെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. ഐപിഎല്ലില്‍ തിളങ്ങിയ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളാണ് രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

IPL 2020: ശ്രേയസിന്റെ വമ്പന്‍ റെക്കോര്‍ഡ് വീണു! ധവാനും തെറിച്ചു- തരംഗമായി ദേവ്ദത്ത്IPL 2020: ശ്രേയസിന്റെ വമ്പന്‍ റെക്കോര്‍ഡ് വീണു! ധവാനും തെറിച്ചു- തരംഗമായി ദേവ്ദത്ത്

IPL 2020: 'ഒത്തൊരുമിച്ച് കരുത്തോടെ തിരിച്ചുവരും', പഞ്ചാബ് ആരാധകരോട് കെ എല്‍ രാഹുല്‍IPL 2020: 'ഒത്തൊരുമിച്ച് കരുത്തോടെ തിരിച്ചുവരും', പഞ്ചാബ് ആരാധകരോട് കെ എല്‍ രാഹുല്‍

30 കാരനായ യാദവ് ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 44.01 ശരാശരിയില്‍ 14 സെഞ്ച്വറികളോടെ 5326 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ലിസ്റ്റ് ക്രിക്കറ്റില്‍ 35.63 ശരാശരിയില്‍ 99.63 സ്‌ട്രൈക്ക് റേറ്റോടെ 2447 റണ്‍സ് യാദവ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

2

ഈ സീസണിലെ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈയെ പ്ലോഓഫില്‍ എത്തിക്കുന്നതില്‍ യാദവ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 13 മല്‍സരങ്ങൡ നിന്നും 41.56 ശരാശരിയില്‍ 153.28 സ്‌ട്രൈക്ക് റേറ്റോടെ 374 റണ്‍സ് താരം നേടിയിട്ടുണ്ട്. സീസണില്‍ മുംബൈയ്ക്കായി കൂടുകല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരവും യാദവാണ്. 18ലെ ഐപിഎല്ലില്‍ 512ഉം 19ല്‍ 424ഉം റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു.

Story first published: Tuesday, November 3, 2020, 15:52 [IST]
Other articles published on Nov 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X