വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: നാണംകെട്ട് ഡല്‍ഹി, ഹാട്രിക്ക് തോല്‍വി- ഹൈദരാബാദ് തിരിച്ചുവന്നു

88 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് പ്ലേഓഫിലെത്താന്‍ ഇനിയും കാത്തിരിക്കണം. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയ ഡല്‍ഹി ഹാട്രിക്ക് തോല്‍വിയോടെ നാണം കെട്ടു. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സിനോടു 88 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഡല്‍ഹി ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ പ്ലേഓഫ് സാധ്യത ഹൈദരബാദ് നിലനിര്‍ത്തുകയും ചെയ്തു. രാജസ്ഥാനെ പിന്തള്ളി ഹൈദരാബാദ് അഞ്ചാംസ്ഥാനത്തേക്കു കയറിയപ്പോള്‍ ഡല്‍ഹി രണ്ടാംസ്ഥാനത്തു നിന്ന് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

1

പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഹൈദരാബാദ് തങ്ങളുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. 220 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഡല്‍ഹിക്കു കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 131 റണ്‍സില്‍ അവരുടെ മറുപടി അവസാനിച്ചു. 36 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അജിങ്ക്യ രഹാനെ (26), തുഷാര്‍ ദേശ്പാണ്ഡെ (20*) ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (16), എന്നിവരാണ് രണ്ടക്ക സ്‌കോര്‍ തികച്ച മറ്റു കളിക്കാര്‍.

ശിഖര്‍ ധവാന്‍ (0), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (5), നായകന്‍ ശ്രേയസ് അയ്യര്‍ (7), അക്ഷര്‍ പട്ടേല്‍ (1), കാഗിസോ റബാദ (3), ആര്‍ അശ്വിന്‍ (7) എന്നിവരെല്ലാം ഫ്‌ളോപ്പായി. നാലോവറില്‍ ഏഴു റണ്‍സിന് മൂന്നു വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ഡല്‍ഹിയുടെ അന്തകനായത്. സന്ദീപ് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഹൈദരാബാദ് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 219 റണ്‍സ് വാരിക്കൂട്ടിയത്. ഓപ്പണര്‍മാരായ വൃധിമാന്‍ സാഹ (87), നായകന്‍ ഡേവിഡ് വാര്‍ണര്‍ (66) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മനീഷ് പാണ്ഡെ (44*), കെയ്ന്‍ വില്ല്യംസണ്‍ (11*) എന്നിവര്‍ പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരം ഓപ്പണിങിലേക്ക് പ്രൊമോഷന്‍ ലഭിച്ച സാഹ വെറും 45 പന്തിലാണ് 12 ബൗണ്ടറികളും രണ്ടു സിക്‌സറുടമക്കം 87 റണ്‍സ് നേടിയത്. പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ വാര്‍ണര്‍ 34 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. ഓപ്പണിങ് വിക്കറ്റില്‍ 107 റണ്‍സ് വാര്‍ണര്‍-സാഹ നേടിയപ്പോള്‍ തന്നെ ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. ഒമ്പതാം ഓവറില്‍ തന്നെ ഡല്‍ഹിയുടെ സ്‌കോര്‍ 100 കടന്നിരുന്നു.

ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ഡല്‍ഹി നിലനിര്‍ത്തിയപ്പോള്‍ ഹൈദരാബാദ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ജോണി ബെയര്‍സ്‌റ്റോ, പ്രിയം ഗാര്‍ഗ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു പകരം കെയ്ന്‍ വില്ല്യംസണ്‍, വൃധിമാന്‍ സാഹ, ഷഹബാസ് നദീം എന്നിവര്‍ കളിച്ചു.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമായിരുന്നു പുതിയ ഓപ്പണിങ് ജോടികളായ ഡേവിഡ് വാര്‍ണറും വൃധിമാന്‍ സാഹയും ചേര്‍ന്നു നല്‍കിയത്. ജോണി ബെയര്‍സ്‌റ്റോയ്ക്കു പകരം ടീമിലെത്തിയ സാഹ വാര്‍ണര്‍ക്കു പറ്റിയ പങ്കാളിയായി. തുടക്കം മുതല്‍ ആഞ്ഞടിച്ച വാര്‍ണര്‍ തന്റെ ഉദ്ദേശമേന്താണെന്ന് ഡല്‍ഹിയെ ബോധ്യമാക്കിയിരുന്നു. രണ്ടാം ഓവര്‍ മുതല്‍ തന്നെ ഹൈദരാബാദ് ടോപ്പി ഗിയറിലായിരുന്നു. കാഗിസോ റബാദയുടെ ഈ ഓവറില്‍ 15 റണ്‍സ് വാര്‍ണറും സാഹയും ചേര്‍ന്നു നേടി. ആറാം ഓവറില്‍ റബാദയ്‌ക്കെതിരേ നാലു ബൗണ്ടറികളും ഒരുസി സിക്‌സറുമടക്കം 22 റണ്‍സ് വാര്‍ണര്‍ വാരിക്കൂട്ടി.
25 പന്തില്‍ വാര്‍ണര്‍ സെഞ്ച്വറിയും തികച്ചു. ഒമ്പതാം ഓവറില്‍ ഹൈദരാബാബ് 100 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. അശ്വിനാണ് 10ാം ഓവറില്‍ വാര്‍ണറെ പുറത്താക്കി ഡല്‍ഹിക്കു അല്‍പ്പം ആശ്വാസമേകിയത്. എക്‌സ്ട്രാ കവറില്‍ അക്ഷര്‍ പട്ടേല്‍ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

വീണ്ടും മികച്ച കൂട്ടുകെട്ട്

വീണ്ടും മികച്ച കൂട്ടുകെട്ട്

ആദ്യ വിക്കറ്റില്‍ 107 റണ്‍സെടുത്ത ഹൈദരാബാദ് രണ്ടാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കി. മനീഷ് പാണ്ഡെയാണ് മൂന്നാമായി സാഹയ്ക്കു കൂട്ടായി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ഇതിനിടെ സാഹ തന്റെ അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. സെഞ്ച്വറിയിലേക്കു കുതിച്ച സാഹയെ പുറത്താക്കി ഡല്‍ഹി റണ്ണൊഴുക്കിന് തടയിട്ടു. നോര്‍ക്കിയയാണ് സാഹയുടെ വിക്കറ്റെടുത്തത്.
വമ്പന്‍ ഷോട്ടിനു ശ്രമിച്ച സാഹയ്ക്കു ടൈമിങ് പിഴച്ചപ്പോള്‍ മിഡ് ഓഫില്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ അനായാസ ക്യാച്ചിലൂടെ പുറത്താക്കി. ഡ്രൈവിനായിരുന്നു സാഹയുടെ ശ്രമമെങ്കിലും ആകാശത്തേക്കുയര്‍ന്ന പന്ത് ശ്രേയസിന്റെ കൈകളിലൊതുങ്ങി.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, വൃധിമാന്‍ സാഹ, ജാസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഷഹബാസ് നദീം, സന്ദീപ് ശര്‍മ, ടി നടരാജന്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാദ, ആന്റിച്ച് നോര്‍ക്കിയ, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Tuesday, October 27, 2020, 23:12 [IST]
Other articles published on Oct 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X