വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021- ഇനിയൊരു അങ്കത്തിന് ധോണിക്കു ബാല്യമുണ്ടോ? അഭിപ്രായം തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

അടുത്ത ഐപിഎല്ലിലും കളിക്കുമെന്നായിരുന്നു ധോണി പറഞ്ഞത്

ഇതിഹാസ താരവും ക്യാപ്റ്റനുമായ എംഎസ് ധോണിയെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത സീസണായിരുന്നു ഇത്. സിഎസ്‌കെ ഈ സീസണില്‍ ആദ്യം പ്ലേഓഫിലെത്താതെ പുറത്തായ നാണക്കേടിന് അര്‍ഹരായപ്പോള്‍ ബാറ്റിങില്‍ ധോണി ഫ്‌ളോപ്പായി മാറുകയും ചെയ്തു. ഇതോടെ അടുത്ത സീസണില്‍ ധോണി ഐപിഎല്ലില്‍ കളിക്കുമോയെന്ന കാര്യത്തില്‍ സംശയമുയരുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ച്ചയായും അടുത്ത സീസണില്‍ താന്‍ കളിക്കുമെന്നായിരുന്നു സീസണിലെ അവസാനത്തെ മല്‍സരത്തിനു ശേഷം ധോണി തുറന്നു പറഞ്ഞത്.

1

14 മല്‍സരങ്ങളില്‍ നിന്നും 116 സ്‌ട്രൈക്ക് റേറ്റോടെ 200 റണ്‍സ് മാത്രമയിരുന്നു ഈ സീസണില്‍ ധോണിയുടെ സമ്പാദ്യം. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഏറ്റവും മോശം സീസണായി ഇതു മാറുകയും ചെയ്തു. സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേഓഫിലെത്താതെ പുറത്തായതിന് പ്രധാന കാരണങ്ങളിലൊന്നും ധോണിയുടെ മോശം പ്രകടനം തന്നെയായിരുന്നു. അടുത്ത സീസണിലും ധോണി കളിക്കുന്നത് ശരിയാണോയെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും മുന്‍ സെലക്ടറുമായ കിരണ്‍ മോറെ.

IPL 2020- പഴയ ബുംറയെ തിരിച്ചുകിട്ടി, പക്ഷെ ടീം ഇന്ത്യ ഹാപ്പിയാവാന്‍ വരട്ടെ! ഒരു കാര്യത്തില്‍ ആശങ്കIPL 2020- പഴയ ബുംറയെ തിരിച്ചുകിട്ടി, പക്ഷെ ടീം ഇന്ത്യ ഹാപ്പിയാവാന്‍ വരട്ടെ! ഒരു കാര്യത്തില്‍ ആശങ്ക

IPL 2020: രാഹുല്‍ ക്യാപ്റ്റന്‍, രോഹിത്തും ശ്രേയസുമില്ല- ഡ്രീം ഇലവനെ തിരഞ്ഞെടുത്ത് ഹുസൈന്‍IPL 2020: രാഹുല്‍ ക്യാപ്റ്റന്‍, രോഹിത്തും ശ്രേയസുമില്ല- ഡ്രീം ഇലവനെ തിരഞ്ഞെടുത്ത് ഹുസൈന്‍

അടുത്ത സീസണില്‍ കളിക്കാന്‍ സ്വന്തം ശരീരം തന്നെ അനുവദിക്കുമോയെന്നതിനെക്കുറിച്ച് പറയാന്‍ ധോണിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നു മോറെ വ്യക്തമാക്കി. മാനസികമായും ശാരീരികമായും അടുത്ത ഐപിഎല്ലില്‍ കളിക്കാന്‍ താന്‍ തയ്യാറാണോയെന്നതിനെക്കുറിച്ച് ധോണിയാണ് പറയേണ്ടതെന്നും മോറെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കേണ്ടത് ധോണിയാണ്. അദ്ദേഹത്തെ സംബന്ധിച്ച് പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. 41ാം വയസ്സിലും ക്രിസ് ഗെയ്ല്‍ കളിക്കുകയും നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ട്. ഇതു നമുക്ക് മുമ്പിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ധോണിയുടെ കഴിവിനെക്കുറിച്ച് നമ്മള്‍ സംശയിക്കരുത്. കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം അതു തുടരണം. അതുകൊണ്ട് തന്നെ തീരുമാനം ധോണിക്കു വിടുന്നതാണ് ഉചിതമെന്നും മോറെ പറഞ്ഞു.

2

ഈ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും അടുത്ത സീസണില്‍ സിഎസ്‌കെ ശക്തമായി തിരിച്ചുവരുമെന്ന് മോറം ചൂണ്ടിക്കാട്ടി. കളിച്ച 11 സീസണുകളില്‍ ഒരു തവണ മാത്രമാണ് സിഎസ്‌കെയ്ക്കു മോശം വര്‍ഷമുണ്ടായത്. മൂന്നു തവണ ചാംപ്യന്‍മാരായിട്ടുള്ള ഫ്രാഞ്ചൈസിയാണ് അവര്‍. സിഎസ്‌കെയുടെ ഒരു മോശം വര്‍ഷത്തിന് നമ്മള്‍ വലിയ പ്രാധാന്യം കൊടുക്കാന്‍ പാടില്ല. ധോണി ഇതിഹാസമാണ്, നമ്മള്‍ അതു മറക്കാന്‍ പാടില്ല. മൂന്നു ട്രോഫികള്‍ നേടുകയെന്നത് വലിയ റെക്കോര്‍ഡാണ്. ഈ സീസണിലെ പോരായ്മ പരിഹരിച്ച് അടുത്ത തവണ സിഎസ്‌കെ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മോറെ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 12, 2020, 18:44 [IST]
Other articles published on Nov 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X