വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡുപ്ലെസിസ് പരിക്കിന്റെ പിടിയിലോ? സിഎസ്‌കെ ആരാധകര്‍ ആശങ്കയില്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം തുടക്കത്തില്‍ നിന്ന് പതിയെ കരകയറി വരികയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയ സിഎസ്‌കെ ശക്തമായ തിരിച്ചുവരവ് സൂചനകൂടിയാണ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിന് പരിക്കെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പഞ്ചാബിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സിഎസ്‌കെ പങ്കുവെച്ച വീഡിയോയില്‍ ഡുപ്ലെസിന്റെ കാല്‍മുട്ടില്‍ ഐസ് പാക്ക് കെട്ടിവെച്ചിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. ഇതാണ് ഡുപ്ലെസിസിന്റെ പരിക്ക് സംബന്ധിച്ച അഭ്യൂഹം പരക്കാന്‍ കാരണം.

എന്നാല്‍ ഡുപ്ലെസിസിന്റെ പരിക്ക് ഗുരുതരമല്ലെന്നും കളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് വിവരം. സിഎസ്‌കെയുടെ അഭിവാജ്യ ഘടകമാണ് ഡുപ്ലെസിസ്. സ്ഥിരതയോടെ ഈ സീസണില്‍ കളിക്കുന്ന ഏക സിഎസ്‌കെ താരവും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനാണ്. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി ഇതിനോടകം ഡുപ്ലെസിസ് നേടിക്കഴിഞ്ഞു. 58*,72,43,22,87* എന്നിങ്ങനെയാണ് ഡുപ്ലെസിസിന്റെ ഈ സീസണിലെ സ്‌കോര്‍. 282 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കെ എല്‍ രാഹുലിന് താഴെ (302) രണ്ടാം സ്ഥാനത്താണ് ഡുപ്ലെസിസുള്ളത്.

fafduplessis-

നിലവില്‍ അഞ്ച് മത്സരത്തില്‍ രണ്ട് മത്സരത്തില്‍ വിജയിച്ച സിഎസ്‌കെ മൂന്ന് മത്സരത്തില്‍ പരാജയപ്പെട്ടു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇത്തവണ ടീമിന് തിരിച്ചടി നല്‍കുന്നത്. അവസാന മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ ഫോമിലേക്കുയര്‍ന്നെങ്കിലും ആദ്യ നാല് മത്സരത്തിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ അമ്പാട്ടി റായിഡുവിന് പരിക്കേറ്റതും ടീമിന് വലിയ തിരിച്ചടിയായി. പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ റായിഡുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

ഡ്വെയ്ന്‍ ബ്രാവോയും പരിക്കിന് ശേഷമാണ് മടങ്ങിയെത്തിയത്. സ്റ്റാര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും പരിക്കിന്റെ പിടിയിലാണ്. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ടീമെന്ന റെക്കോഡ് ഇത്തവണ സിഎസ്‌കെയ്ക്ക് നഷ്ടമാകുമോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സിഎസ്‌കെ. നായകന്‍ എം എസ് ധോണിക്ക് പഴയ പ്രതാപം ഇല്ലാത്തതും ടീമിനെ വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്ഥിരം ബാറ്റിങ് പൊസിഷന്‍ കണ്ടെത്താന്‍ സാധിക്കാത്ത ധോണി ഇത്തവണ ഫിനിഷര്‍ റോളില്‍ നിരാശപ്പെടുത്തുകയാണ്. മധ്യനിരയില്‍ കേദാര്‍ ജാദവിന്റെ മോശം പ്രകടനവും നിലവിലെ ടീമിന്റെ തലവേദനയാണ്.

Story first published: Tuesday, October 6, 2020, 14:27 [IST]
Other articles published on Oct 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X