വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു ദിവസം കളിച്ചാലും ഡ‍്രോ, ഇതെങ്ങനെ? ക്രിക്കറ്റ് കുഴപ്പിക്കുന്ന ഗെയിമെന്ന് കോലിയോട് പെപ്

ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു സൂപ്പര്‍ കോച്ച്

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കോച്ചുമാരില്‍ ഒരാളായ പെപ് ഗ്വാര്‍ഡിയോളയോട് ചോദ്യങ്ങള്‍ ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ചുകൊണ്ടിരിക്കുകയാണ് കോലി. പ്യൂമ ഇന്ത്യയുടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് കൂടിയായ ഗ്വാര്‍ഡിയോളയുമായി കോലി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ചത്.

IPL 2020: 100 മീറ്ററിന് അപ്പുറം പിറന്ന 5 സിക്‌സറുകള്‍ ഇവ, ഒന്ന് ധോണിയുടേത്, ബാക്കി ഇവരുടേത്!!IPL 2020: 100 മീറ്ററിന് അപ്പുറം പിറന്ന 5 സിക്‌സറുകള്‍ ഇവ, ഒന്ന് ധോണിയുടേത്, ബാക്കി ഇവരുടേത്!!

പാക് ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ സെലക്ടറാര്? അത് താനല്ല; സാധ്യത ആര്‍ക്കെന്ന് പറഞ്ഞ് അക്തര്‍പാക് ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ സെലക്ടറാര്? അത് താനല്ല; സാധ്യത ആര്‍ക്കെന്ന് പറഞ്ഞ് അക്തര്‍

ക്രിക്കറ്റുള്‍പ്പെടെ പല വിഷയങ്ങളെക്കുറിച്ചും കോലി ഗ്വാര്‍ഡിയോളയുമായി സംസാരിച്ചു. ക്രിക്കറ്റ് തനിക്ക് വളരെ കുറച്ച് മാത്രമറിയുന്ന ഗെയിമാണെന്നും ഇതേക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു മുന്‍ ബാഴ്‌സലോണ കോച്ച് വെളിപ്പെടുത്തിയത്.

ക്രിക്കറ്റില്ലാത്ത സ്ഥലം

ക്രിക്കറ്റില്ലാത്ത സ്ഥലം

സ്‌പെയിനിലെ കാറ്റലൂന്യയില്‍ നിന്നാണ് തന്റെ വരവെന്നും അവിടെ ക്രിക്കറ്റില്ലെന്നും ഗ്വാര്‍ഡിയോള കോലിയോടു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ താന്‍ താമസിക്കുന്ന ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ട കായിക ഇനമാണ്. ചിലപ്പോള്‍ ടെലിവിഷനിലൂടെ ക്രിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്ന ചില സുഹൃത്തുക്കളില്‍ നിന്നും പലതും പഠിക്കാന്‍ ശ്രമിക്കുന്നു.
നിങ്ങള്‍ തുടര്‍ച്ചയായി മൂന്നു ദിവസം ക്രിക്കറ്റ് കളിക്കുന്നു. എന്നിട്ടും അത് ഡ്രോയാവുന്നു. ഇത് എങ്ങനെയെന്നു മനസ്സിലാവുന്നിന്നെന്നും ഗ്വാര്‍ഡിയോള കോലിയോടു പറഞ്ഞു.

കുഴപ്പിക്കുന്ന ഗെയിം

കുഴപ്പിക്കുന്ന ഗെയിം

ക്രിക്കറ്റാണ് ഏറ്റവും ബുദ്ധിമുട്ടേറിയ, കുഴപ്പിക്കുന്ന ഗെയിമെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി. ക്രിക്കറ്റ് ചിലപ്പോള്‍ ആകര്‍ഷകരമായ ഗെയിമായിരിക്കാം. പക്ഷെ നിങ്ങള്‍ അതു മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്.
അടുത്ത തവണ നമുക്ക് ഒരു ക്രിക്കറ്റ് മല്‍സരവും ഫുട്‌ബോള്‍ മല്‍സരവും ഒരുമിച്ച് കാണണം. ഇതു സംഭവിക്കുമെന്ന് നിങ്ങള്‍ എനിക്കു ഉറപ്പ് നല്‍കണം. നിങ്ങളുടെ ഗെയിമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്കു വരും

ഇന്ത്യയിലേക്കു വരും

ഐഎസ്എല്ലില്‍ കളിക്കുന്ന മുംബൈ സിറ്റി ടീം ഇപ്പോള്‍ സിറ്റി ഗ്രൂപ്പിന്റെ ഉമടസ്ഥതിലാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോയെന്നു ഗ്വാര്‍ഡിയോള കോലിയോടു ചോദിച്ചു.
ഞാന്‍ ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. കൊവിഡ് മഹാമാരിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഇന്ത്യയില്‍ വന്നേക്കും. അന്നു ഒരുമിച്ച് സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചാല്‍ ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ച് തനിക്കു മനസ്സിലാക്കിത്തരണമെന്ന് ഗാര്‍ഡിയോള കോലിയോട് ആവശ്യപ്പെട്ടു.

വിജയരഹസ്യം

വിജയരഹസ്യം

എങ്ങനെയാണ് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ഇങ്ങനെ വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നത് എന്ന കോലിയുടെ ചോദ്യത്തിന് ഗ്വാര്‍ഡിയോളയുടെ മറുപടി ഇങ്ങനെയായിരുന്നു- വിജയത്തോടുള്ള അതിയായ ആര്‍ത്തിയാണ് ഇതിനു പിന്നില്‍. വീണ്ടും വീണ്ടും ജയിക്കണമെന്ന അടങ്ങാത്ത ആഗ്രഹം ടീമിലെ ഓരോ താരത്തിലും വേണം. കഴിഞ്ഞത് കഴിഞ്ഞു, വെല്ലുവിളികള്‍ ഇപ്പോള്‍ പുതിയതാണ്. നിങ്ങള്‍ക്കു മുന്നോട്ട് പോയേ തീരൂ. തന്നെപ്പോലെ ചിന്തിക്കുന്ന താരങ്ങളെ ലഭിക്കുന്നതാണ് വിജയത്തിനു പിന്നില്‍. കോച്ച് മാത്രം ആഗ്രഹിച്ചാല്‍ ഒന്നും നടക്കില്ല. സമാനമായ ചിന്തിക്കുന്ന കളിക്കാര്‍ കൂടി വേണം. അതു തനിക്കു ലഭിക്കുകയും ചെയ്യുന്നുണ്ട്.

Story first published: Thursday, October 15, 2020, 13:23 [IST]
Other articles published on Oct 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X