വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിക്കൊപ്പം ഇനി രാഹുലും, വമ്പന്‍ നേട്ടം- രണ്ടാമത്തെ ഇന്ത്യന്‍ താരം

ഈ സീസണില്‍ 641 റണ്‍സ് രാഹുല്‍ നേടിക്കഴിഞ്ഞു

അബുദാബി: ഐപിഎല്ലില്‍ റണ്‍വേട്ട തുടരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ ഇനി എലൈറ്റ് ക്ലബ്ബില്‍. രണ്ടു വ്യത്യസ്ത സീസണുകളില്‍ 600ലേറെ റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം കുറിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമേ നേരത്തേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളൂ.

1

ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് രാഹുല്‍ ഉറപ്പാക്കിക്കഴിഞ്ഞു. 13 ഇന്നിങ്‌സുകളില്‍ നിന്നും 641 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 58.27 എന്ന മികച്ച ശരാശരിയിലാണ് 600ലേറെ റണ്‍സ് രാഹുല്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രാജസ്ഥാനെതിരേ മൂന്നാം ഓവറില്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ തകര്‍പ്പന്‍ ബൗണ്ടറി പായിച്ചാണ് രാഹുല്‍ 600 റണ്‍സ് പൂര്‍ത്തിയാക്കിയത്.

കോലി നേരത്തേ 2013, 16 സീസണുകളിലായിരുന്നു ആര്‍സിബി ജഴ്‌സിയില്‍ 600ന് മുകളില്‍ വാരിക്കൂട്ടിയത്. 13ല്‍ 634ഉം 16ല്‍ 973ഉം റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 973 റണ്‍സെന്നത് ഐപിഎല്ലിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും ഇത്രയുമധികം റണ്‍സെടുക്കാനായിട്ടില്ല.

IPL 2020: ടി20യിലെ ആറാം തമ്പുരാന്‍, 1000 സിക്‌സര്‍! ലോക റെക്കോര്‍ഡിട്ട് യൂനിവേഴ്‌സല്‍ ബോസ്IPL 2020: ടി20യിലെ ആറാം തമ്പുരാന്‍, 1000 സിക്‌സര്‍! ലോക റെക്കോര്‍ഡിട്ട് യൂനിവേഴ്‌സല്‍ ബോസ്

IPL 2020: കോലി കുഴപ്പക്കാരന്‍! കൊമ്പുകോര്‍ക്കലില്‍ മുന്നില്‍- ഇന്ത്യന്‍ 'ഏറ്റുമുട്ടലുകള്‍'IPL 2020: കോലി കുഴപ്പക്കാരന്‍! കൊമ്പുകോര്‍ക്കലില്‍ മുന്നില്‍- ഇന്ത്യന്‍ 'ഏറ്റുമുട്ടലുകള്‍'

രാഹുല്‍ നേരത്തേ 2018ലായിരുന്നു 600ന് മുകളില്‍ റണ്‍സെടുത്തത്. അന്നും അദ്ദേഹം പഞ്ചാബ് ടീമിന്റെ താരമായിരുന്നു. 54.91 ശരാശരിയില്‍ 154.41 സ്‌ട്രൈക്ക് റേറ്റോടെ 659 റണ്‍സായിരുന്നു രാഹുല്‍ 2018ല്‍ സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണിലും അദ്ദേഹം കസറിയെങ്കിലും ഏഴു റണ്‍സകലെ 600 റണ്‍സ് കൈവിട്ടു. 53.90 ശരാശരിയില്‍ 135.38 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു രാഹുല്‍ അന്ന് 593 റണ്‍സെടുത്തത്.

Story first published: Friday, October 30, 2020, 22:56 [IST]
Other articles published on Oct 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X