വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കന്നി സെഞ്ച്വറി തന്നെ ഡബിള്‍... മായാജാലമല്ല, രഹസ്യം വെളിപ്പെടുത്തി മായങ്ക്

215 റണ്‍സാണ് കളിയില്‍ മായങ്ക് നേടിയത്

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ഹീറോയെ കൂടി ലഭിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കന്നി ഡബിള്‍ സെഞ്ച്വറിയുമായി ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെ മായങ്ക് അഗര്‍വാള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. കളിയില്‍ 215 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. 371 പന്തില്‍ 23 ബൗണ്ടറികളും ആറു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പേരിനൊപ്പം ജി ചേര്‍ക്കണം... 2013ല്‍ അത് തിരിച്ചറിഞ്ഞു, രോഹിത്തിനെക്കുറിച്ച് അക്തറിന്‍റെ പ്രവചനംപേരിനൊപ്പം ജി ചേര്‍ക്കണം... 2013ല്‍ അത് തിരിച്ചറിഞ്ഞു, രോഹിത്തിനെക്കുറിച്ച് അക്തറിന്‍റെ പ്രവചനം

കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ഡബിളാക്കി മാറ്റിയതിന്റെ ആഹ്ലാദത്തിലാണ് മായങ്ക്. ഇത്രയും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സിനു പിറകിലെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ദീര്‍ഘദൂര ഓട്ടം

ദീര്‍ഘദൂര ഓട്ടം

ദീര്‍ഘദൂര ഓട്ടവും മാരത്തോണ്‍ ബാറ്റിങ് പരിശീലനവുമാണ് തന്നെ ഇത്രയയും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ പ്രാപ്തനാക്കിയതെന്നു മായങ്ക് പറയുന്നു. ദീര്‍ഘദൂര ഓട്ടം വളരെയധികം സഹായിച്ചിട്ടുണ്ട്. 2017-18 സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന സമയത്ത് ചുരുങ്ങിയത് അഞ്ചോ ആറോ മണിക്കൂര്‍ ബാറ്റിങ് പരിശീലനം നടത്തണമെന്നു താനും കോച്ചും തീരുമാനിച്ചിരുന്നു. രണ്ടര മണിക്കൂര്‍ വീതമുള്ള സെഷനാക്കി തിരിച്ചായിരുന്നു പരിശീലനം. ഓരോ രണ്ടര മണിക്കൂറിനു ശേഷവും അല്‍പ്പനേരം വിശ്രമിച്ച് വീണ്ടും പരിശീലനം നടത്തുകയാണ് ചെയ്തത്. ഈ രണ്ടു കാര്യങ്ങളുമാണ് തന്നെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ സഹായിച്ചതെന്നും താരം കൂ്ട്ടിച്ചേര്‍ത്തു.

ഇന്നിങ്‌സിന് വേഗം കൂട്ടി

ഇന്നിങ്‌സിന് വേഗം കൂട്ടി

204 പന്തുകളില്‍ നിന്നാണ് മായങ്ക് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടുത്ത 100 റണ്‍സ് തികയ്ക്കാന്‍ താരം 154 പന്തുകള്‍ മാത്രമേ എടുത്തുള്ളൂ. ഇന്നിങ്‌സിന് വേഗം കൂട്ടിയതിനെക്കുറിച്ച് മായങ്ക് പറയുന്നത് ഇങ്ങനെയാണ്. സെഞ്ച്വറി തികച്ചതോടെ തുടക്കത്തിലെ ആ സമ്മര്‍ദ്ദം ഇല്ലാതായി. ക്രീസില്‍ ഒരുപാട് സമയം ചെലവിട്ടത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കന്‍ ബൗളിങിനെക്കുറിച്ച് അപ്പോഴേക്കും കൃത്യമായ ധാരണ ലഭിച്ചിരുന്നു. വലിയ സ്‌കോര്‍ നേടിയതോടെ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിച്ചത്. ലൂസ് ബോളുകളില്‍ പരമാവധി റണ്‍സ് നേടുകയും ചെയ്തു.

മൂന്നാമത്തെ ഓപ്പണിങ് പങ്കാളി

മൂന്നാമത്തെ ഓപ്പണിങ് പങ്കാളി

ഇന്ത്യക്കു വേണ്ടി അഞ്ചു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും മായങ്കിന്റെ മൂന്നാമത്തെ ഓപ്പണിങ് പങ്കാളിയാണ് രോഹിത് ശര്‍മ. ഇരുവരും തമ്മിലുള്ള ആദ്യ കോമ്പിനേഷന്‍ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. 176 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്.
വ്യത്യസ് ഓപ്പണിഭ് പങ്കാളികള്‍ തന്റെ ബാറ്റിങ് സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നു മായങ്ക് വ്യക്തമാക്കി. താന്‍ ഒപ്പം കളിച്ചിട്ടുള്ള ഓരോ ബാറ്റ്‌സ്മാന്‍മാര്‍മാരും കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

കോലിയുടെ ഉപദേശം

കോലിയുടെ ഉപദേശം

ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മായങ്ക് 84 റണ്‍സാണ് നേടിയിരുന്നത്. കളി അവസാനിപ്പിച്ച ശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോള്‍ നായകന്‍ കോലി തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടത്തിയിരിക്കുകയാണ് മായങ്ക്.
നീയിപ്പോള്‍ 80കളിലാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഇതു വലിയ ഇന്നിങ്‌സിലേക്കു മാറ്റാന്‍ ശ്രമിക്കണം. രണ്ടു തവണ കോലി ഇക്കാര്യം തന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു. താന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോഴും കോലി ഇക്കാര്യം തന്നെയാണ് ഓര്‍മിപ്പിച്ചതെന്നും മായങ്ക് പറയുന്നു.

Story first published: Friday, October 4, 2019, 11:07 [IST]
Other articles published on Oct 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X