വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പം, പക്ഷെ ഒരു കിരീടം പോലുമില്ല... ടീം വിടുമോ? വെളിപ്പെടുത്തി കോലി

നിലവില്‍ ആര്‍സിബിയുടെ നായകനാണ് കോലി

ദില്ലി: ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചുവപ്പന്‍ ജഴ്‌സിയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുണ്ട്. 2008ല്‍ ടീമിലെത്തുമ്പോള്‍ വെറുമൊരു താരം മാത്രമായിരുന്ന കോലി പിന്നീട് സൂപ്പര്‍ താര പദവയിലേക്കുയരുകയും ആര്‍സിബിയുടെ നായകസ്ഥാനത്തേക്കുയരുകയും ചെയ്തു. 2011ലാണ് കോലി ടീമിന്റെ വൈസ് ക്യാപ്റ്റനാവുന്നത്. അന്നു ടീമിനെ നയിച്ചിരുന്ന ന്യൂസിലാന്‍ഡിന്റെ മുന്‍ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറി വിരമിച്ചതോടെ കോലിക്കു ക്യാപ്റ്റന്റെ ചുമതല ലഭിക്കുകയായിരുന്നു.

സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണംസച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഇലവന്‍ തയ്യാര്‍, ധോണി നയിക്കും... തിരഞ്ഞെടുത്ത് കോലിയും എബിഡിയുംഇന്ത്യ- ദക്ഷിണാഫ്രിക്ക ഇലവന്‍ തയ്യാര്‍, ധോണി നയിക്കും... തിരഞ്ഞെടുത്ത് കോലിയും എബിഡിയും

കഴിഞ്ഞ ഏഴു വര്‍ഷം ആര്‍സിബി ടീമിനെ നയിച്ചെങ്കിലും ഒരു ഐപിഎല്‍ കിരീടം പോലും കോലിക്കു അവകാശപ്പെടാനില്ല. 2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചുവെന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ നേട്ടം. ആര്‍സിബി ടീം വിടുമോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ടീമംഗവും ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കോലി.

ആര്‍സിബിയില്‍ തുടരും

ആര്‍സിബിയില്‍ തുടരാന്‍ തന്നെയാണ് തന്റെ ആഗ്രഹമെന്നു കോലി വെളിപ്പെടുത്തി. അവിസ്മരണീയമായ യാത്രയായിരുന്നു ആര്‍സിബിക്കൊപ്പമുള്ളത്. ഐപിഎല്ലില്‍ ഒരുമിച്ച് കിരീടമുയര്‍ത്തുകയെന്ന് സ്വപ്‌നമാണ്. ആര്‍സിബി വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല.
ടീം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെങ്കില്‍ ചില സീസണില്‍ വളരെ വൈകാരികമായി തോന്നും. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം ആര്‍സിബിക്കൊപ്പമായിരിക്കും. ഈ ടീമിനെ ഒരിക്കലും വിട്ടുപോവാന്‍ ആഗ്രഹിക്കുന്നില്ല. ടീമിന്റെ ആരാധകരും അവര്‍ക്ക് ആര്‍സിബിയോടുള്ള കൂറും അദ്ഭുതപ്പെടുത്തുന്നതാണെന്നും കോലി വിശദമാക്കി.

അനുകൂലിച്ച് ഡിവില്ലിയേഴ്‌സും

കോലിയുടെ അഭിപ്രായപ്രകടനത്തോടു ഡിവില്ലിയേഴ്‌സും യോജിപ്പ് പ്രകടിപ്പിച്ചു. ആരാധകര്‍ ടീമിന് നല്‍കുന്ന പിന്തുണ അമ്പരപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആര്‍സിബിക്കൊപ്പമുള്ള ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
ആരാധകരെക്കുറിച്ച് കോലിയുടെ അതേ അഭിപ്രായം തന്നെയാണ് തനിക്കും പറയാനുള്ളത്. ആര്‍സിബി വിടാന്‍ താനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അതിനു സാധിക്കണമെങ്കില്‍ ഇനിയും റണ്‍സെടുത്തു കൊണ്ടിരിക്കണം. കാരണം താന്‍ ടീമിന്റെ ക്യാപ്റ്റനല്ലെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

കോച്ചുമാരെക്കുറിച്ച് കോലി

അന്താരാഷ്ട്ര കരിയറിന്റെ തുടക്കകാലത്തു മാര്‍ക്ക് ബൗച്ചര്‍, ഗാരി കേസ്റ്റ്ണ്‍, ഡങ്കന്‍ ഫ്‌ലെച്ചര്‍ എന്നീ കോച്ചുമാരുടെ കീഴില്‍ പ്രവര്‍ത്തിക്കാനായത് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നു കോലി വ്യക്തമാക്കി. എല്ലായ്‌പ്പോഴും പോസിറ്റീവായ പ്രതികരണമാണ് കേസ്റ്റണില്‍ നിന്നു ലഭിക്കാറുള്ളത്. ഷോര്‍ട്ട് ബോളിനെതിരേ പ്രകടനം മെച്ചപ്പെടുത്തണമെന്നായിരുന്നു 2008ല്‍ ബൗച്ചറുടെ ഉപദേശം. ഫ്‌ളെച്ചറാവട്ടെ കാര്യങ്ങളെ വളരെ സുക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയായിരുന്നു. ഇവരെക്കൂടാതെ നിരവധി പേര്‍ തന്റെ വളര്‍ച്ചയില്‍ സഹായിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു.
2013ല്‍ ജൊഹാനസ്ബര്‍ഗില്‍ ടെസ്റ്റില്‍ നേടിയ 119 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തനിക്കു പ്രിയപ്പെട് ഇന്നിങ്‌സെന്നു കോലി ചൂണ്ടിക്കാട്ടി.

Story first published: Saturday, April 25, 2020, 12:54 [IST]
Other articles published on Apr 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X