വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

india vs west indies: പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല, ഈ മൂന്ന് കാര്യങ്ങള്‍ക്ക് ഉത്തരം വേണം

ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി തുറന്ന് കാട്ടുന്നതാണ്

1

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈവിട്ട ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസാണ്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരയാണ് രണ്ട് ടീമും തമ്മില്‍ കളിക്കുന്നത്. ഫെബ്രുവരി 6നാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയില്‍വെച്ചാണ് പരമ്പരയെങ്കിലും ജയിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി തുറന്ന് കാട്ടുന്നതാണ്.

പരിമിത ഓവറില്‍ എഴുതിത്തള്ളാന്‍ സാധിക്കുന്ന നിരയല്ല വെസ്റ്റ് ഇന്‍ഡീസിന്റേത്. എടുത്തുപറയാന്‍ കഴിയുന്ന പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളും മികച്ച ഓള്‍റൗണ്ടര്‍മാരും വെസ്റ്റ് ഇന്‍ഡീസിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ടീമില്‍ മാറ്റം വേണമെന്നും ദൗര്‍ബല്യങ്ങളുണ്ടെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്ന് സമ്മതിച്ചതാണ്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് മുമ്പ് ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രവീന്ദ്ര ജഡേജക്ക് ഉത്തമ പകരക്കാരന്‍ വേണം

രവീന്ദ്ര ജഡേജക്ക് ഉത്തമ പകരക്കാരന്‍ വേണം

രവീന്ദ്ര ജഡേജയെന്ന സ്പിന്‍ ഓള്‍റൗണ്ടര്‍ മൂന്ന് ഫോര്‍മാറ്റിലും മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനാണ്. ഇടം കൈയന്‍ സ്പിന്നുകൊണ്ടും ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ടും മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്കയില്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ജഡേജയുടെ അഭാവം ഇന്ത്യയെ എത്ര മാത്രം പ്രതികൂലമായി ബാധിച്ചെന്ന് ഇന്ത്യയുടെ മധ്യനിരയുടെ തകര്‍ച്ചയില്‍ നിന്ന് വ്യക്തം.

ആര്‍ അശ്വിന്‍, ജയന്ത് യാദവ് എന്നിവരെയൊന്നും ജഡേജയുടെ ഉത്തമ പകരക്കാരനെന്ന് വിളിക്കാനാവില്ല. നന്നായി സ്പിന്‍ എറിയാന്‍ സാധിക്കുന്നതോടൊപ്പം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തെയാണ് ഇന്ത്യക്ക് ആവിശ്യം. അത്തരത്തിലൊരു താരത്തെ ജഡേജക്ക് ബാക്ക് അപ്പായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ പെട്ടെന്ന് അത്തരമൊരു താരത്തെ കണ്ടെത്തുക പ്രയാസമാണെങ്കിലും അടുത്ത ടി20 ലോകകപ്പിന് മുമ്പായെങ്കിലും അത്തരമൊരു സ്പിന്‍ ഓള്‍റൗണ്ടറെ കണ്ടെത്തേണ്ടതായുണ്ട്.

ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനെ കണ്ടെത്തണം

ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനെ കണ്ടെത്തണം

ഹര്‍ദിക് പാണ്ഡ്യ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിരുന്ന മീഡിയം പേസ് ഓള്‍റൗണ്ടറാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുകയും ഫോം ഔട്ടാവുകയും ചെയ്തതോടെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട സാഹചര്യം ഉണ്ടായി. പകരക്കാരനായി വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഹര്‍ദിക്കിന്റെ പകരക്കാരനെന്ന റോളില്‍ തിളങ്ങാന്‍ വെങ്കടേഷിന് സാധിച്ചിട്ടില്ല. നിലവില്‍ ഹര്‍ദിക്ക് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. വരുന്ന ഐപിഎല്ലില്‍ അഹമ്മദാബാദ് ടീമിനെ നയിക്കുന്നത് ഹര്‍ദിക്കാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും പഴയ ഫോമിലേക്കെത്താനാവുമോയെന്ന് കണ്ടറിയണം.

ഹര്‍ദിക്കിന്റെ പകരക്കാരനായി മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തിയേ മതിയാവൂ. വെങ്കടേഷ് അയ്യര്‍, റിഷി ധവാന്‍ എന്നിവരെയൊന്നും ഉത്തമ പകരക്കാരനെന്ന് വിശേഷിപ്പിക്കാനാവില്ല. അതുകൊണ്ട് തന്നെ എത്രയും വേഗം മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഹര്‍ദിക്കിന് പരിക്കേറ്റാല്‍ ടീമിന്റെ സംതുലിതാവസ്ഥ തകരും.

ടീമിനുള്ളില്‍ ഐക്യം ഉണ്ടാക്കണം

ടീമിനുള്ളില്‍ ഐക്യം ഉണ്ടാക്കണം

നിലവില്‍ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഐക്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. വിരാട് കോലി പൂര്‍ണ്ണമായും നായകസ്ഥാനം ഒഴിഞ്ഞതോടെ ടീം മാനേജ്‌മെന്റുമായി ഉടക്കിലാണ്. കെ എല്‍ രാഹുലിന് കോലി വലിയ പിന്തുണ നല്‍കുന്നതായും കാണുന്നില്ല. ബാറ്റ്‌സ്മാനായി ഇറങ്ങി തന്റേതായ പ്രകടനം നടത്തി മറ്റ് കാര്യങ്ങളില്‍ നിന്നെല്ലാം കോലി മനപ്പൂര്‍വ്വം മാറി നില്‍ക്കുന്ന രീതിയാണുള്ളത്. വലിയ ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണേണ്ടതായുണ്ട്. ഐക്യം ഊട്ടിയുറപ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടീം കൂടുതല്‍ നാണക്കേടുകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നുറപ്പാണ്.

Story first published: Tuesday, January 25, 2022, 8:42 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X