വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇസ്തിരിപ്പെട്ടി, ഹെയര്‍ ഡ്രയര്‍, വാക്വം ക്ലീനര്‍ — എന്നിട്ടും പിച്ച് ഉണങ്ങിയില്ല, അശ്രദ്ധ വിനയായി

ഗുവാഹത്തി: ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു. കാരണം മഴയെന്ന് പറയുമ്പോഴും ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘാടകര്‍ക്ക് സംഭവിച്ച അശ്രദ്ധയാണ് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് വഴിതെളിച്ചത്. ഫലമോ, ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചെത്തിയ അമ്പതിനായിരത്തില്‍പ്പരം കാണികള്‍ ഞായറാഴച്ച നിരാശയോടെ മടങ്ങി. നിനച്ചിരിക്കാതെ പെയ്ത മഴ. ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഒരുക്കങ്ങൾ

രാത്രിയിലെ ഈര്‍പ്പ ഘടകം മുന്‍നിര്‍ത്തി ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യട്ടേയെന്ന് നായകന്‍ കോലി തീരുമാനിച്ചു. വിജയലക്ഷ്യം തേടിപ്പിടിക്കാനുള്ള കോലിയുടെ വ്യഗ്രത ഏവര്‍ക്കുമറിയാം. പുതുവര്‍ഷം മറ്റൊരു ത്രില്ലറിനായി സ്റ്റേഡിയം ഒന്നടങ്കം ആവേശം കൊണ്ടു.

മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് ആദ്യ ട്വന്റി-20 കളിക്കാന്‍ ഇന്ത്യ കോപ്പുകൂട്ടിയത്. അപ്പോഴുണ്ട് മഴ വരുന്നു.

പിച്ച് മൂടി

മഴ വീണതും 30 വാര സര്‍ക്കിള്‍ പൂര്‍ണമായി മൂടി ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങള്‍ പിച്ച് ഭദ്രമാക്കി. 40 മിനിറ്റോളം മഴ നീണ്ടുനിന്നു. മഴ തോര്‍ന്നതും ക്യുറേറ്ററുടെ നേതൃത്വത്തില്‍ നീല ടാര്‍പോളീന്‍ കവറുകള്‍ ഇവര്‍ വലിച്ചുമാറ്റി. എന്തുവിധേനയും ബര്‍സാപര സ്റ്റേഡിയത്തില്‍ മത്സരം നടക്കണമെന്ന ആഗ്രഹം സംഘാടകര്‍ക്കുണ്ടായിരുന്നു. കാരണം രാജ്യാന്തര മത്സരങ്ങള്‍ ഇവിടെ പതിവല്ല. ഇതിന് മുന്‍പ് ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി-20 മത്സരം മാത്രമാണ് ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളത്.

പിച്ച് കുതിർന്നു

ഞായറാഴ്ച്ചത്തെ മത്സരം നടത്തിക്കാണിച്ച് ബിസിസിഐയുടെ ഗുഡ്ബുക്കില്‍ കയറാന്‍ സംഘാടകര്‍ ഒത്തുപിടിച്ചു. ഒരുപക്ഷെ ഈ തിടുക്കമായിരിക്കാം വിനയായത്. ഗ്രൗണ്ടില്‍ കവര്‍ നീങ്ങിയ ശേഷം അംപയര്‍ വന്നു പരിശോധിക്കുമ്പോഴുണ്ട് പിച്ചില്‍ അങ്ങിങ്ങായി വെള്ളം കുതിര്‍ന്നു കിടക്കുന്നു. ബൗളര്‍മാര്‍ പന്തെറിയുന്ന ഗുഡ് ലെങ്ത് മേഖലയിലും വെള്ളം പടര്‍ന്നു. ഒന്നുകില്‍ കവറില്‍ വീണ ദ്വാരങ്ങള്‍ അല്ലെങ്കില്‍ കവര്‍ വലിച്ചു നീക്കിയപ്പോള്‍ സംഭവിച്ച അശ്രദ്ധ --- എന്തായാലും നനഞ്ഞ പിച്ചില്‍ കളി നടക്കില്ലെന്ന് അംപയര്‍മാര്‍ ക്യുറേറ്ററോട് വ്യക്തമാക്കി.

പരിശോധന

മഴ മാറി പിച്ച് പരിശോധിക്കാനെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നനഞ്ഞ പിച്ച് കണ്ട് അമ്പരന്നു. രാജ്യാന്തര ക്രിക്കറ്റില്‍ പിച്ച് നനയുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്.
എട്ടു മണിക്ക് പിച്ച് ഒരിക്കല്‍ക്കൂടി പരിശോധിച്ച അംപയര്‍മാര്‍ ഒന്‍പതു മണിക്ക് അടുത്ത പരിശോധന നടക്കുമെന്ന് അറിയിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പിച്ച് ഉണക്കാനുള്ള പെടാപാടിലായിരുന്നു ഈ സമയത്ത് ഗ്രൗണ്ട് ക്യുറേറ്ററും സംഘവും.

പലമുറകൾ

ആദ്യം ഭാരമേറിയ റോളര്‍ പരീക്ഷിച്ചു. രാത്രിയായതുകൊണ്ട് നനവ് വിട്ടുമാറുന്നില്ല. എന്നാല്‍ പിച്ചിലെ നനവ് മാറ്റാന്‍ വാക്വം ക്ലീനറും ഇസ്തിരിപ്പെട്ടിയും ഹെയര്‍ ഡ്രയറും പരീക്ഷിക്കാമെന്നായി സംഘാടകര്‍. ഇതൊക്കെ ചെയ്തിട്ടും പിച്ചിലെ നനവ് പൂര്‍ണമായി വിട്ടുമാറിയില്ല. ഒന്‍പതു മണിക്ക് പരിശോധനയ്ക്ക് എത്തിയ അംപയര്‍മാര്‍ സ്ഥിതി വിലയിരുത്തി. ഒന്‍പതരയ്ക്ക് അടുത്ത പരിശോധനയുണ്ടാകുമെന്ന് അറിയിച്ചു.

Most Read: പ്രിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ധോണിയെ തഴഞ്ഞ് ഇര്‍ഫാന്‍ പത്താന്‍, ദ്രാവിഡ് മികച്ച ക്യാപ്റ്റന്‍

മത്സരം ഉപേക്ഷിച്ചു

ഇടയ്ക്ക് വിരാട് കോലി ഒരിക്കല്‍ക്കൂടി വന്ന് പിച്ച് സന്ദര്‍ശിച്ചു. ഇന്ത്യന്‍ നായകന്റെ മുഖത്ത് കടുത്ത അതൃപ്തി നിഴലിച്ചിരുന്നു. ഒന്‍പതരയ്ക്ക് എത്തിയ അപംയര്‍മാരുടെ സംഘം 15 മിനിറ്റുകൂടി കാത്തുനിന്നു പിച്ച് ഉണങ്ങുമോ എന്നറിയാന്‍. പക്ഷെ നിരാശയായിരുന്നു ഫലം. സമയം 9.50 ആയപ്പോഴേക്കും ഔദ്യോഗിക പ്രഖ്യാപനമായി ഇന്ത്യ - ശ്രീലങ്ക ആദ്യ ട്വന്റി-20 ഉപേക്ഷിച്ചെന്ന്.

Image Source: Hotstar

Story first published: Sunday, January 5, 2020, 23:37 [IST]
Other articles published on Jan 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X