വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന സെഞ്ച്വറി', റിഷഭിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് ഗംഭീര്‍

1

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുക്കാനായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കളി കൈവിട്ടു. നിരുത്തരവാദിത്തപരമായി കളിച്ച ബാറ്റിങ് നിരയാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കിയത്. 198 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായത്. ടീമിലെ 10 പേര്‍ ചേര്‍ന്ന് വെറും 70 റണ്‍സ് മാത്രം നേടിയപ്പോള്‍ 100 റണ്‍സുമായി ഒറ്റക്ക് നിന്ന് പൊരുതിയത് റിഷഭ് പന്താണ്. വന്‍ തകര്‍ച്ച ടീം നേരിടുമ്പോള്‍ രക്ഷകനായി എത്തുന്ന പതിവ് ഇത്തവണയും റിഷഭ് തെറ്റിച്ചില്ല.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും തന്റൈ ശൈലിയുമായി മുന്നോട്ട് പോയ റിഷഭ് 139 പന്തില്‍ ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി നേടിയ റിഷഭ് ദക്ഷിണാഫ്രിക്കയിലും സെഞ്ച്വറി നേടിയതോടെ നിരവധി റെക്കോഡുകളും സ്വന്തമാക്കി. പല പ്രമുഖരും റിഷഭിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ റിഷഭിന്റെ സെഞ്ച്വറി വിദേശത്തെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്നാണ് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

1

' വിദേശത്ത് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്നാണിതെന്നാണ് കരുതുന്നത്. അവന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴുണ്ടായിരുന്ന അവസ്ഥ നോക്കണം. റിഷഭ് ക്രീസിലെത്തിയ ശേഷമുള്ള ആദ്യ രണ്ട് ഓവറിനുള്ളില്‍ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. മികച്ചൊരു അടിത്തറയുള്ളപ്പോഴായിരുന്നില്ല അവന്‍ കളിച്ചത്. അവന്‍ നേരത്തെ പുറത്തായിരുന്നെങ്കില്‍ മത്സരം തികച്ചും ഏകപക്ഷീയമായി മാറുമായിരുന്നു. വളരെ നിയന്ത്രണത്തോടെയുള്ള ആക്രമിച്ചുള്ള സെഞ്ച്വറിയായിരുന്നു ഇത്. അവന്‍ പുറത്താവാതെ ക്രീസിലുണ്ടായിരുന്നുവെന്നോര്‍ക്കണം. അത്ഭുതപ്പെടുത്തുന്ന ബാറ്റിങ്'- ഗംഭീര്‍ പറഞ്ഞു.

യാതൊരു പിന്തുണയും ലഭിക്കാത്ത, ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമുള്ള സാഹചര്യത്തില്‍ നിന്നാണ് റിഷഭ് ഈ സെഞ്ച്വറി നേടിയതെന്നതാണ് ശ്രദ്ധേയം. സമീപകാലത്തെ മോശം പ്രകടനങ്ങള്‍ക്കൊണ്ട് നിരവധി വിമര്‍ശനങ്ങള്‍ താരം ഏറ്റുവാങ്ങിയിരുന്ന സമയമായിരുന്നു ഇത്. റിഷഭ് ശൈലി മാറ്റണമെന്ന തരത്തിലുള്ള പല അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന സെഞ്ച്വറി പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതും തന്റെ വെടിക്കെട്ട് ശൈലിയില്‍.

2

70 റണ്‍സിനുള്ളില്‍ ഇന്ത്യയുടെ മറ്റെല്ലാവരും പുറത്തായതില്‍ നിന്ന് തന്നെ എത്രത്തോളം പിന്തുണ റിഷഭിന് ലഭിച്ചിട്ടുണ്ടെന്ന് ഊഹിക്കാം. 27 റണ്‍സെടുത്ത വിരാട് കോലിയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്കും പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായില്ല. രഹാനെക്കും പുജാരക്കും ഇനി അവസരം ലഭിക്കുമോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.

റിഷഭ് ഈ സെഞ്ച്വറി എക്കാലത്തും ഓര്‍മിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ' റിഷഭ് ഈ സെഞ്ച്വറി എക്കാലവും ഓര്‍മ്മിക്കും. കാരണം ടീമിലെ മറ്റ് 10 പേര്‍ ചേര്‍ന്നെടുത്ത റണ്‍സിനെക്കാളും കൂടുതലാണ് റിഷഭ് നേടിയത്. കൂടാതെ വിരാട് കോലി ഉള്‍പ്പെടെ ബാറ്റ് ചെയ്യാന്‍ പ്രയാസപ്പെട്ട പിച്ചാണത്. അവിടെയാണ് ആക്രമിച്ച് സെഞ്ച്വറി നേടിയത്. ശര്‍ദുലോ അശ്വിനോ അല്‍പ്പം കൂടി പിന്തുണ നല്‍കേണ്ടതായിരുന്നു' -ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

3

റിഷഭിനെ സംബന്ധിച്ചും വലിയ ആത്മവിശ്വാസം നല്‍കുന്ന ഇന്നിങ്‌സാണിത്. വലിയ വിമര്‍ശനങ്ങള്‍ക്കിടെ തന്റെ കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ റിഷഭിന് സാധിച്ചു. എന്നാല്‍ ആരും മികച്ച പിന്തുണ നല്‍കിയില്ല. ഒരാള്‍ ഒപ്പം നില്‍ക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ 250ന് മുകളിലേക്ക് വിജയലക്ഷ്യം എത്തിക്കാനും ഇന്ത്യയുടെ വിജയ സാധ്യത ഉയര്‍ത്താനും സാധിക്കുമായിരുന്നു. സെന രാജ്യങ്ങളില്‍ മൂന്നിടത്ത് സെഞ്ച്വറി നേടിയ റിഷഭിന് ഇനി സെഞ്ച്വറി നേടേണ്ടത് ന്യൂസീലന്‍ഡിലാണ്. അടുത്ത ന്യൂസീലന്‍ഡ് പര്യടനത്തിലൂടെത്തന്നെ റിഷഭ് ഈ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, January 14, 2022, 15:18 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X