വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'കോലിയെ ഒരു മത്സരത്തില്‍ വിലക്കൂ', ട്വിറ്ററില്‍ വിമര്‍ശനം ശക്തം, നടപടി ഉണ്ടാവുമോ?

മത്സരത്തിന്റെ മൂന്നാം ദിനം നാടകീയമായ പല സംഭവങ്ങളും കളിക്കളത്തില്‍ കണ്ടു. ഇതിലൊന്നായിരുന്നു ഡീന്‍ എല്‍ഗറിന്റെ എല്‍ബിഡബ്ല്യുവില്‍ ഡിആര്‍എസ് അനുകൂലമാവാതെ വന്നപ്പോള്‍ കോലി നടത്തിയ പ്രതികരണം

1

കേപ്ടൗണ്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 111 റണ്‍സ് മാത്രമാണ് വേണ്ടത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. എന്നാല്‍ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ അത്ഭുതം സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേപ്ടൗണില്‍ ജയിക്കുന്ന ടീം പരമ്പര നേടുമെന്നതിനാല്‍ വളരെ ആവേശത്തോടെയാണ് രണ്ട് ടീമും പൊരുതുന്നത്. മത്സരത്തിന്റെ മൂന്നാം ദിനം നാടകീയമായ പല സംഭവങ്ങളും കളിക്കളത്തില്‍ കണ്ടു. ഇതിലൊന്നായിരുന്നു ഡീന്‍ എല്‍ഗറിന്റെ എല്‍ബിഡബ്ല്യുവില്‍ ഡിആര്‍എസ് അനുകൂലമാവാതെ വന്നപ്പോള്‍ കോലി നടത്തിയ പ്രതികരണം. ആര്‍ അശ്വിനെറിഞ്ഞ 21ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിനെ അശ്വിന്‍ എല്‍ബിയില്‍ കുരുക്കി. അപ്പീല്‍ ചെയ്ത ഇന്ത്യക്കനുകൂലമായി അംപയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ അംപയറുടെ തീരുമാനത്തിനെതിരേ എല്‍ഗര്‍ ഡീആര്‍എസ് എടുത്തു. തേര്‍ഡ് അംപയര്‍ പരിശോധനക്ക് ശേഷം ഇത് നോട്ടൗട്ട് വിധിക്കുകയായിരുന്നു.

1

ഔട്ടെന്നുറപ്പിച്ചത് തേര്‍ഡ് അംപയര്‍ നിഷേധിച്ചത് ഇന്ത്യന്‍ നായകനെ പ്രകോപിപ്പിച്ചു. അശ്വിന്റെ ഓവറിന് ശേഷം സ്റ്റംപ് മൈക്കനടുത്തെത്തിയ കോലി കമോണ്‍ ഗയ്‌സ്, എല്‍ബിഡബ്ല്യുവില്ല, ക്യാച്ചോ ബൗള്‍ഡോ മാത്രമെന്നാണ് കോലി പറഞ്ഞത്. തേര്‍ഡ് അംപയര്‍ എല്‍ബി നിഷേധിച്ചതിനെതിരേ കോലിയുടെ ശക്തമായ പ്രതിഷേധമായിരുന്നു ഇത്. എതിരാളികള്‍ മാത്രമല്ല, ഒരു രാജ്യം മുഴുവന്‍ നമുക്കെതിരെയാണെന്ന് കെ എല്‍ രാഹുലും പറഞ്ഞു. എന്നാല്‍ ഇതിപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. അംപയറുടെ തീരുമാനത്തിനെ ചോദ്യം ചെയ്ത കോലിക്കെതിരേ വലിയ വിമര്‍ശനമാണ് ട്വിറ്ററിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്.

2

കോലിയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കണമെന്നാണ് ചില ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. 'കോലിയില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത് വളരെ മോശം പ്രവര്‍ത്തിയാണ്. ഡിആര്‍എസിന് പരിമിതികളുണ്ടാവാം. എന്നാല്‍ മറ്റുള്ളവര്‍ എല്ലാവരും ഇതിനെ അംഗീകരിക്കുന്നു. സത്യമെന്തെന്നാല്‍ ഇന്ത്യ വളരെ മോശമായി ബാറ്റ് ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ചു നിന്നു. അതാണ് മത്സരം ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചത്' - ക്രിക്കറ്റ് വാല്‍ഷ് എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു.

സാങ്കേതിക വിദ്യക്ക് പരിമിതികളുണ്ടെന്നും എപ്പോഴും അനുകൂലമാവണമെന്ന് ചിന്തിക്കരുതെന്നുമാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ ജയം അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് റിഷഭിന്റെയും ബുംറയുടെയും ഷമിയുടെയും പേരിലാണ്. മറ്റുള്ളവരാരും ഒന്നും ചെയ്തിട്ടില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ച് പറയുന്നത് കായിക താരത്തിന് ചേരുന്നതല്ല. ക്രിക്കറ്റിനോടുള്ള സ്‌നേഹവും വികാരവും ഇങ്ങനെയെല്ല കാട്ടേണ്ടത്. മറ്റുള്ളവരെ വഞ്ചകരാക്കുകയല്ല വേണ്ടത്.

3

മൂന്നാം ദിനത്തിനിടെ ഡീന്‍ എല്‍ഗറെ സ്ലെഡ്ജ് ചെയ്യാനും കോലി ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് കോലി എതിരാളികളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോലിയുടെ കുരുക്കില്‍ വീഴാതെ കൃത്യമായി ഇതിനെ അതിജീവിക്കാന്‍ ഒരു പരിധിവരെ എല്‍ഗറിനായി. എന്നാല്‍ അവസാന സമയത്ത് ജസ്പ്രീത് ബുംറക്ക് മുന്നില്‍ എല്‍ഗര്‍ കീഴടങ്ങി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ക്യാച്ചിലാണ് എല്‍ഗര്‍ പുറത്തായത്. എന്തായാലും കോലിയുടെ പ്രതികരണം വളരെ ചര്‍ച്ചയായിട്ടുണ്ട്. തേര്‍ഡ് അംപയറുടെ തീരുമാനത്തെ സ്റ്റംപ് മൈക്കിലൂടെ ചോദ്യം ചെയ്ത കോലിക്കെതിരേ നടപടിയുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

നാലാം ദിനത്തില്‍ ദക്ഷിണാഫ്രിക്ക ഡ്രൈവിങ് സീറ്റില്‍ത്തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് 111 റണ്‍സിനിടെ എട്ട് വിക്കറ്റ് വീഴ്ത്തുകയെന്നത് എളുപ്പമാവില്ല. റാസി വാന്‍ ഡെര്‍ ഡൂസന്‍, ടെംബ ബാവുമ തുടങ്ങിയവര്‍ ബാറ്റ് ചെയ്യാനുണ്ട്. കീഗന്‍ പീറ്റേഴ്‌സന്‍ 48 റണ്‍സുമായി ക്രീസില്‍ തുടരുന്നുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് പന്തിന്റെ (100*) സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ മറ്റ് 10 പേര്‍ ചേര്‍ന്ന് നേടിയത് 70 റണ്‍സാണ്. 28 റണ്‍സ് എക്‌സ്ട്രാസിലൂടെയാണ് ഇന്ത്യക്ക് ലഭിച്ചത്.

Story first published: Friday, January 14, 2022, 10:59 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X