വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കൊവിഡ് ഭീതി- ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു, അഞ്ചാം ടെസ്റ്റ് റദ്ദാക്കി

മുഴുവന്‍ പേരുടെയും ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു

ലണ്ടന്‍: ഇന്നാരംഭിക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കി. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെയും ആര്‍ടി പിസിആര്‍ ടെസ്റ്റിന്റെ പരിശോധനാഫലം വ്യാഴാഴ്ച രാത്രി നെഗറ്റീവായിരുന്നു. പക്ഷെ ഇന്നു അഞ്ചാം ടെസ്റ്റിന് ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും വിസമ്മതിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരായ ശേഷം ടെസ്റ്റുമായി മുന്നോട്ടുപോവാമെന്നായിരുന്നു പലരുടെയും അഭിപ്രായം. ബിസിസിഐയും ഇസിബിയും ഈ വിഷയത്തെക്കുറിച്ച് ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ടെസ്റ്റ് റദ്ദാക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തിയത്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

England Vs India 5th Test cancelled Due To Covid-19 | Oneindia Malayalam

ബിസിസിഐയും ഇസിബിയും തമ്മില്‍ നടത്തിയ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നു മാഞ്ചസ്റ്ററില്‍ തുടങ്ങാനിരുന്ന ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കുകയാണ്. ക്യാംപിനകത്തെ കൊിഡ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന ഭീതി കാരണം ഇന്ത്യക്കു ഒരു ടീമിനെ ഇറക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ ആരാധകരോടും പങ്കാളികളോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്. ഇതു പലര്‍ക്കും വളരെയധികം നിരാശയും അസൗകര്യവും ഉണ്ടാക്കുമെന്നറിയാമെന്നും ഇസിബി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

T20 World Cup: അശ്വിന്റെ വരവില്‍ രോഹിത്തിനും പങ്ക്, കോലി നേരത്തേ പറഞ്ഞതുതന്നെ സംഭവിച്ചുT20 World Cup: അശ്വിന്റെ വരവില്‍ രോഹിത്തിനും പങ്ക്, കോലി നേരത്തേ പറഞ്ഞതുതന്നെ സംഭവിച്ചു

അഞ്ചാം ടെസ്റ്റ് പുനര്‍ക്രമീകരിക്കും

അഞ്ചാം ടെസ്റ്റ് പുനര്‍ക്രമീകരിക്കും

അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടെങ്കിലും 2-1നു മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു പരമ്പര ഉറപ്പായിട്ടില്ല. അഞ്ചാം ടെസ്റ്റ് അടുത്ത വര്‍ഷം നടത്താന്‍ ആലോചിക്കുന്നുണ്ട്. ബിസിസിഐയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബിസിസിഐയും ഇസിബിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ മല്‍സരം പുനര്‍ക്രമീകരണം ഇസിബിക്കു ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ടെസ്റ്റ് മല്‍സരം പുനര്‍ക്രമീകരിക്കാന്‍ ഒരു വിന്‍ഡോ കണ്ടെത്തുന്നതിനു ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കി.

 ടീം ഫിസിയോക്കു കൊവിഡ്

ടീം ഫിസിയോക്കു കൊവിഡ്

ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു കഴിഞ്ഞ ദിവസം കൊവിഡ് പിടിപെട്ടതാണ് അഞ്ചാം ടെസ്റ്റിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ടീം വ്യാഴാഴ്ച പരിശീലനത്തിനു ഇറങ്ങിയിരുന്നില്ല. മാത്രമല്ല ടീം ഹോട്ടലില്‍ തന്നെ താരങ്ങള്‍ തുടരുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാരും ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാവുകയും ചെയ്തിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഇവയുടെ ഫലം പുറത്തുവന്നത്. മുഴുവന്‍ പേരുടെയും പരിശോധനാ ഫലം നെഗറ്റീവുമായിരുന്നു. ഇതോടെ മല്‍സരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍.

 ഇന്ത്യയുടെ മിന്നും പ്രകടനം

ഇന്ത്യയുടെ മിന്നും പ്രകടനം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. 2-1നു പരമ്പരയില്‍ മുന്നിലായിരുന്ന ഇന്ത്യക്കു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കേണ്ടിയിരുന്ന അവസാന മല്‍സരത്തില്‍ സമനില മാത്രം മതിയായിരുന്നു. പക്ഷെ കൊവിഡ് ടീമിനെ പിടികൂടിയതോടെ ഇന്ത്യയുടെ പരമ്പര വിജയം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. അഞ്ചാം ദിനം മഴ കാരണം കളി നടക്കാതിരുന്നതോടെയാണ് ടെസ്റ്റ് ഡ്രോയായത്. റണ്‍ചേസില്‍ ഇന്ത്യ വിജയത്തിലേക്കു മുന്നേറവെയായിരുന്നു ഇത്. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിനു ആതിഥേയരെ കെട്ടുകെട്ടു. എന്നാല്‍ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഓവലില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. 157 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ പരമ്പയില്‍ 2-1ന് ലീഡ് നേടുകയായിരുന്നു.

Story first published: Saturday, September 11, 2021, 8:07 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X