വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ് ടീം ഇന്ത്യ സ്വപ്‌നം കാണേണ്ട!! സാധ്യത കുറവ്? ഇതാ കാരണങ്ങള്‍...

കോലിയുടെ അഭാവത്തില്‍ രോഹിത്താണ് ഇന്ത്യ നയിക്കുന്നത്

വെല്ലുവിളി ഉയർത്തി ശ്രീലങ്കയും പാക്കിസ്ഥാനും | Oneindia Malayalam

മുംബൈ: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ ഏഷ്യാ കപ്പില്‍ നയിക്കുന്നത്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു വിശ്രമം നല്‍കിയതോടെയാണ് രോഹിത്തിന് നായകസ്ഥാനം ലഭിച്ചത്.

ആര്‍പി സിങ് കളി മതിയാക്കി... വിട വാങ്ങിയത് പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോആര്‍പി സിങ് കളി മതിയാക്കി... വിട വാങ്ങിയത് പ്രഥമ ടി20 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോ

സൂപ്പര്‍ താരത്തെ തഴഞ്ഞ് പാകിസ്താന്‍ ഏഷ്യാ കപ്പിന്... മുന്‍ നായകന്‍ ഔട്ട്, വസീമിനും ഇടമില്ല സൂപ്പര്‍ താരത്തെ തഴഞ്ഞ് പാകിസ്താന്‍ ഏഷ്യാ കപ്പിന്... മുന്‍ നായകന്‍ ഔട്ട്, വസീമിനും ഇടമില്ല

കോലി ടീമില്‍ ഇല്ലെങ്കിലും ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരത്തുന്നത്. കിരീട ഫേവറിറ്റുകളിലൊന്നായ ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുക പാകിസ്താനും ശ്രീലങ്കയുമായിരിക്കും. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു കിരീടം നേടുക എളുപ്പമാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

 അപരിചിതമായ സാഹചര്യം

അപരിചിതമായ സാഹചര്യം

ഇന്ത്യയായിരുന്നു ഇത്തവണത്തെ ഏഷ്യാ കപ്പിനു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്താനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ ഇതു ഇന്ത്യന്‍ ടീമിനാണ് തിരിച്ചടിയായിരിക്കുന്നത്. കാരണം യുഎഇയിലെ തികച്ചും അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും.
കാലാവസ്ഥ മാത്രമല്ല ഇവിടെ വേണ്ടത്ര അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടില്ലെന്നതും ഇന്ത്യയെ അലട്ടുന്നതാണ്. എത്രയും വേഗം യുഎയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

 മധ്യനിരയിലെ ആശങ്കകള്‍

മധ്യനിരയിലെ ആശങ്കകള്‍

2015ലെ ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിരയില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആശ്രയിക്കാവുന്ന മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാന്‍ ഇല്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെ ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ ഇന്ത്യക്കു മുന്നില്‍ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ.
ഏഷ്യാ കപ്പില്‍ നാലാം നമ്പര്‍ സ്ഥാനത്തിനായി മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, അമ്പാട്ടി റായുഡു എന്നിവരാണ് രംഗത്തുള്ളത്. നാലാം നമ്പറിലെ വീക്ക്‌നെസ് പരിഹരിക്കാനായില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്തുക ഇന്ത്യക്കു കടുപ്പമാവും.

കോലിയുടെ അസാന്നിധ്യം

കോലിയുടെ അസാന്നിധ്യം

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം കോലിയുടെ അഭാവം തന്നെയായിരിക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന കോലിയില്ലാത്തത് ഇന്ത്യക്കു തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ബാറ്റിങിലാണ് താരത്തിന്റെ അസാന്നിധ്യം ഇന്ത്യയെ ഏറ്റവുമധികം ബാധിക്കുക.
പ്രതിസന്ധി ഘട്ടങ്ങളില്‍ കോലിയെപ്പോലെ സമചിത്തതയോടെ ബാറ്റ് ചെയ്യുന്ന മറ്റൊരു താരം ഇന്ത്യന്‍ നിരയില്‍ ഇല്ല. വലിയ സ്‌കോര്‍ പിന്തുടരുമ്പോഴാണ് അദ്ദേഹത്തിന്റെ വില ടീം ശരിക്കുമറിയുക.
കോലിയുടെ അസാന്നിധ്യത്തില്‍ ക്യാപ്റ്റന്‍ രോഹിത്തും ലോകേഷ് രാഹുലുമെല്ലാം കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചാല്‍ മാത്രമേ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ.

Story first published: Wednesday, September 5, 2018, 11:31 [IST]
Other articles published on Sep 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X