വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ പുതുവര്‍ഷം ലങ്കയെടുക്കുമോ? ആദ്യ അങ്കം അയല്‍ക്കാര്‍ക്കെതിരേ

ടി20 പരമ്പരയാണ് ലങ്ക ഇന്ത്യയില്‍ കളിക്കുക

Sri Lanka to Tour India in January 2020 For T20I Series

ദില്ലി: 2020ല്‍ ടീം ഇന്ത്യയുടെ ആദ്യ അങ്കം അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേ. ലങ്കന്‍ ടീം 2020 ജനുവരിയില്‍ ഇന്ത്യന്‍ പര്യനത്തിനെത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തേ സിംബാബ്‌വെയായിരുന്നു പുതുവര്‍ഷത്തില്‍ ആദ്യം ഇന്ത്യയില്‍ പര്യടനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ സിംബാബ്‌വെയെ ഐസിസി സസ്‌പെന്‍ഡ് ചെയ്തതിനാല്‍ ഇന്ത്യ ലങ്കയെ ക്ഷണിക്കുകയായിരുന്നു. മൂന്നു ടി20 മല്‍സരങ്ങളിലാണ് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുന്നത്. ഇവയുടെ ഫിക്‌സ്ചറും ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. തഴിഞ്ഞ വര്‍ഷത്തെ നിദാഹാസ് ട്രോഫിക്കു ശേഷം ഇന്ത്യയും ലങ്കയും നേര്‍ക്കുനേര്‍ വരുന്ന ആദ്യത്തെ ടി20 പരമ്പര കൂടിയായിരിക്കും ഇത്.

india

ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് 2020ല്‍ ഇന്ത്യയും ലങ്കയും തമ്മിലുള്ള ആദ്യത്തെ ടി20 പോരാട്ടം. രണ്ടാമത്തെ മല്‍സരം ഏഴിന് ഇന്‍ഡോറിലും അവസാനത്തേത് 10ന് പൂനെയിലും അരങ്ങേറും. 1983 മുതല്‍ ഇന്ത്യയും ലങ്കയും തമ്മില്‍ എല്ലാ വര്‍ഷവും ഏതെങ്കതിലുമൊരു ഫോര്‍മാറ്റിലുള്ള പരമ്പരയില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഇരുടീമുകള്‍ക്കും പുതുവര്‍ഷത്തിലെ ആദ്യത്തെ പരമ്പര.

മെസ്സിയോ, റൊണാള്‍ഡോയോ? ആരാണ് ബെസ്റ്റ്... താനെങ്കില്‍ വോട്ട് ഈ താരത്തിനെന്ന് കോലിമെസ്സിയോ, റൊണാള്‍ഡോയോ? ആരാണ് ബെസ്റ്റ്... താനെങ്കില്‍ വോട്ട് ഈ താരത്തിനെന്ന് കോലി

ലങ്കയുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ് നാട്ടില്‍ മറ്റു രണ്ടു പരമ്പരകള്‍ കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാന്‍ പോവുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ബംഗ്ലാദേശിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇന്ത്യ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ടി20 പരമ്പരയില്‍ റ്റുമുട്ടും.

Story first published: Wednesday, September 25, 2019, 18:22 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X