വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുമായി ട്വന്റി-20 കളിച്ചാല്‍ ടീം ഇന്ത്യ മെച്ചപ്പെടും: സഞ്ജയ് മഞ്ജരേക്കര്‍

തിരുവനന്തപുരം: കഴിഞ്ഞതവണ കരീബിയന്‍ നാട്ടില്‍ ചെന്ന് ജയിച്ചതുപോലെ ഹോം പരമ്പരയിലും വിന്‍ഡീസിനെതിരെ അനായാസം കീഴടക്കാമെന്നായിരുന്നു ടീം ഇന്ത്യ കരുതിയത്. പക്ഷെ ഹൈദരാബാദിലെ ആദ്യ ട്വന്റി-20 മത്സരത്തോടെ ആതിഥേയര്‍ക്ക് ഒരു കാര്യം മനസിലായി, രണ്ടും കല്‍പ്പിച്ചാണ് വിന്‍ഡീസ്. തിരുവനന്തപുരത്ത് ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള മോഹങ്ങളെ പൊള്ളാര്‍ഡും കൂട്ടരും തല്ലിക്കെടുത്തി.

ടീം ഇന്ത്യ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടു വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് സംഘം ഇന്ത്യയെ തോല്‍പ്പിച്ചത്. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും കോലിപ്പടയെ വിറപ്പിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞു. നിലവില്‍ ഐസിസി ലോക ട്വന്റി-20 റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യ അഞ്ചാം സ്ഥാനത്തും.

മഞ്ജരേക്കർ പറയുന്നു

അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെ ടീമെന്ന നിലയില്‍ ഇന്ത്യ ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആശാവഹമായ ചിത്രമല്ല ആരാധകര്‍ക്ക് ലഭിക്കുന്നത്. എന്തായാലും വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ കൂടുതല്‍ ട്വന്റി-20 മത്സരങ്ങള്‍ കളിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ടിവി കമ്മന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം.

ടോസ് വിൻഡീസിന്

കുട്ടിക്രിക്കറ്റില്‍ ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വിന്‍ഡീസുമായുള്ള മത്സരങ്ങള്‍ സഹായിക്കും, രണ്ടാം ട്വന്റി-20 പൂര്‍ത്തിയായതിന് പിന്നാലെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.തിരുവനന്തപുരത്ത് തികച്ചും നിറംമങ്ങിയ പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. കളിയുടെ എല്ലാ മേഖലയിലും സന്ദര്‍ശകര്‍ ഇന്ത്യയുടെ ആത്മവിശ്വാസം കെടുത്തി. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആശ്വാസം

അച്ചടക്കമില്ലാത്ത ബൗളിങ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വിന്‍ഡീസിനെ അലട്ടിയെങ്കിലും വൈകാതെ ടീം താളം കണ്ടെത്തി. രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരെ അതിവേഗം പറഞ്ഞയച്ചാണ് സന്ദര്‍ശകര്‍ കളിയില്‍ പിടിമുറുക്കിയത്. ശിവം ദൂബെയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ള ഏക ആശ്വാസം.

Most Read: ഫിറ്റ്‌നസില്‍ കോലിയുടെ മാതൃക ദീപിക പള്ളിക്കല്‍! വഴിത്തിരിവായത് 2014ലെ സംഭവം, വെളിപ്പടുത്തി കോച്ച്

ഊർജ്ജസ്വലത കുറഞ്ഞു

അവസാന ഓവറുകളില്‍ വേണ്ടവിധം ആഞ്ഞടിക്കാന്‍ റിഷഭ് പന്തിന് കഴിയാതെ പോയത് ഇന്ത്യന്‍ സ്‌കോര്‍ 170 -ല്‍ ഒതുക്കി. ജയിക്കണമെന്ന ഉറച്ച മട്ടിലാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തുടങ്ങിയത്. റണ്‍നിരക്ക് മറകടക്കുന്നതില്‍ ഉപരി വിക്കറ്റു നഷ്ടപ്പെടാതെ ആദ്യ പകുതി സ്‌കോര്‍ ചെയ്യാന്‍ ഓപ്പണര്‍മാരായ ലെന്‍ഡില്‍ സിമ്മണ്‍സും (67*) എവിന്‍ ലൂയിസും (40) ശ്രദ്ധിച്ചു.

Most Read: ഇന്ത്യ vs വിന്‍ഡീസ്: ക്യാച്ച് കൈവിട്ട് പന്ത്, ധോണിക്കായി ആര്‍പ്പുവിളി... നിയന്ത്രണം വിട്ട് കോലി

വിൻഡീസ് ജയം

ഗ്രൗണ്ടില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് ഊര്‍ജ്ജസ്വലത കുറഞ്ഞതും സന്ദര്‍ശകര്‍ക്ക് തുണയായി. ഒന്നിലേറെ അവസരങ്ങളില്‍ മിസ്ഫീല്‍ഡ് സംഭവിക്കുന്നത് ആരാധകര്‍ കണ്ടു. ലൂയിസ് പുറത്തായ ശേഷം വന്ന ഷിമ്രോണ്‍ ഹിറ്റ്മയര്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയതോടെ ഇന്ത്യ പരാജയം മണത്തു. തുടരെ സിക്‌സറിന് പറത്തിയ ഹിറ്റ്മയറെ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ സിമ്മണ്‍സുമായി ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ വിജയതീരമണച്ചു. ബുധനാഴ്ച്ച വാങ്കഡേയിലാണ് പരമ്പരയിലെ അവസാന ട്വന്റി-20.

Story first published: Monday, December 9, 2019, 14:09 [IST]
Other articles published on Dec 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X