Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിറ്റ്‌നസില്‍ കോലിയുടെ മാതൃക ദീപിക പള്ളിക്കല്‍! വഴിത്തിരിവായത് 2014ലെ സംഭവം, വെളിപ്പടുത്തി കോച്ച്

മുംബൈ: ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവു മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കളിക്കാരുടെ നിരയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനം. കരിയറില്‍ ക്രിക്കറ്റിനു നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് അദ്ദേഹം ഫിറ്റ്‌നസിനും നല്‍കുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം പരമാവധി സമയം ജിമ്മില്‍ ചെലവഴിക്കുന്ന കോലി ടീമിലെ മറ്റു കളിക്കാക്കും മാതൃക കൂടിയാണ്.
എന്നാല്‍ കോലി കരിയറിന്റെ ആദ്യ കാലത്ത് ഇത്രയുമധികം ഫിറ്റ്‌നസില്‍ ശ്രദ്ധ നല്‍കിയിരുന്നില്ല. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തേ പറയുകയും ചെയ്തിട്ടുണ്ട്.

വനിതാ സ്‌ക്വാഷ് താരവും ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേഷ് കാര്‍ത്തികിന്റെ ഭാര്യയുമായ ദീപിക പള്ളിക്കലാണ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലിക്കു പ്രചോദനമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫിറ്റ്‌നസ് കോച്ചായ ശങ്കര്‍ ബസു. നിലവില്‍ കോലിയുടെ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫിറ്റ്‌നസ് പരിശീലകന്‍ കൂടിയാണ് അദ്ദേഹം.

2014ല്‍ നടന്ന സംഭവം

2014ല്‍ നടന്ന സംഭവം

2014ല്‍ നടന്ന സംഭവമാണ് കോലിയെ ഫിറ്റ്‌നസില്‍ ഇത്രമാത്രം പ്രാധാന്യം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു ശങ്കര്‍ ബസു വെളിപ്പെടുത്തി. ആദ്യത്തെ രണ്ടോ, മൂന്നോ വര്‍ഷം ഐപിഎല്ലിനിടെയായിരുന്നു കോലി കാര്യമായി ഫിറ്റ്‌നസിന് മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ 2014ല്‍ ദീപിക പരിശീലനം നടത്തുന്നത് കണ്ടതോടെ കോലി ആളാകെ മാറുകയായിരുന്നു. വലിയ പ്രചോദനമാണ് ഇത് അദ്ദേഹത്തിനു നല്‍കിയത്.
വ്യക്തിഗത കായിക ഇനത്തില്‍ ഒരു താരത്തിനു എന്തൊക്കെ ആവശ്യമുണ്ടെന്നത് കോലിക്കു അന്നു മനസ്സിലാവുകയും ചെയ്തു. എന്തു കൊണ്ട് തനിക്കും ഇങ്ങനെ ചെയ്തു കൂടായെന്നു കോലി തന്നോടു ചോദിച്ചതായും ബസു വിശദമാക്കി.

ഇനിയും മെച്ചപ്പെടും

ഇനിയും മെച്ചപ്പെടും

ഫിറ്റ്‌നസില്‍ കോലിക്ക് ഇനിയും മെച്ചപ്പെടാന്‍ സാധിക്കുമെന്ന് ബസു ചൂണ്ടിക്കാട്ടി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആകാശം തന്നെയാണ് അതിര്, ഇക്കാര്യം കോലിക്കുമറിയാം. യുസെയ്ന്‍ ബോള്‍ട്ടും നൊവാക്ക് ജോക്കോവിച്ചുമായിരിക്കണം നിങ്ങളുടെ മാതൃകാ താരങ്ങളെന്നും ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും കോലിയോടു താന്‍ പറയാറുണ്ടെന്നു ബസു വ്യക്തമാക്കി.
ഇപ്പോള്‍ അതിനു വേണ്ടിയാണ് കോലി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം പ്രകടനത്തിന് മൂര്‍ച്ച കൂട്ടുന്ന എന്തെങ്കിലും ഇതിലൂടെ ലഭിക്കുമെന്നും കോലി ഉറച്ചു വിശ്വസിക്കുന്നതായും ബസു പറഞ്ഞു.

നൂറു ചോദ്യങ്ങള്‍ കോലിക്കുണ്ടാവും

നൂറു ചോദ്യങ്ങള്‍ കോലിക്കുണ്ടാവും

ഫിറ്റ്‌നസിലേക്കു വരികയാണെങ്കില്‍ പരിശീലന നല്‍കും മുമ്പ ആദ്യം തന്നെ ഒരു താരവുമായി അടുപ്പം സ്ഥാപിച്ചെടുക്കാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നു ഇപ്പോള്‍ ആര്‍സിബിയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയായ ബസു വ്യക്തമാക്കി. ഒരു കളിക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പരിശീലനം നടത്തിക്കുകയെന്നത് പ്രായോഗികമല്ല. ഒരു കാര്യത്തെക്കുറിച്ച് വിശ്വാസം വരുന്നതിനു മുമ്പ് നൂറു ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന താരമാണ് കോലി. എന്നാല്‍ അതേക്കുറിച്ച് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ കോലിക്കു എന്തു ചെയ്യാനും മടിയുമില്ല. കോലിയെപ്പോലൊരു വിദ്യാര്‍ഥിയെ ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ബസു കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 9, 2019, 12:41 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+