വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: സൂപ്പര്‍ സെഞ്ച്വറികളുമായി നാലാമന്‍മാര്‍... ചേസില്‍ പാക് പടയെ വെട്ടി കിവീസ്

നാലു വിക്കറ്റിന്റെ ജയമാണ് ന്യൂസിലാന്‍ഡ് നേടിയത്

New Zealand Vs India 1st ODI Match Review | Oneindia Malayalam

ഹാമില്‍റ്റണ്‍: ടി20ക്കു പിന്നാലെ ഏകദിനത്തിലും ആധിപത്യം തുടരാനുറച്ച് ഇറങ്ങി ടീം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് ന്യൂസിലാന്‍ഡ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 347 റണ്‍സ് അടിച്ചെടുത്തിട്ടും കളി ജയിക്കാനാവാതെ കോലിയും സംഘവും തല കുനിച്ച് മടങ്ങി. നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണണ് കിവീസ് സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിക്കു വീണ്ടുമൊരു നേട്ടം... ദാദയെ പിന്നിലാക്കി, മുന്നില്‍ 2 പേര്‍ മാത്രംഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിക്കു വീണ്ടുമൊരു നേട്ടം... ദാദയെ പിന്നിലാക്കി, മുന്നില്‍ 2 പേര്‍ മാത്രം

84 പന്തില്‍ നിന്നും പുറത്താവാതെ 84 റണ്‍സ് വാരിക്കൂട്ടിയ ടെയ്‌ലറാണ് മാന്‍ ഓഫ് ദി മാച്ച്. ഈ മല്‍സരത്തിലെ പ്രധാനപ്പെട്ട ചില കണക്കുകളിലേക്കു ഒന്നു കണ്ണോടിക്കാം.

സെഞ്ച്വറികളുമായി നാലാമന്‍മാര്‍

സെഞ്ച്വറികളുമായി നാലാമന്‍മാര്‍

ഏകദിനത്തില്‍ ഇരുടീമുകള്‍ക്കും വേണ്ടി നാലാമതായി ഇറങ്ങിയ താരങ്ങള്‍ സെഞ്ച്വറി നേടിയതെന്നത് ഈ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ കിവികള്‍ക്കായി നാലാമനായി എത്തിയ ടെയ്‌ലറും മൂന്നക്കം പിന്നിട്ടു.
ഏകദിന ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് രണ്ടു ടീമുകളുടെയും നാലാമന്‍മാര്‍ സെ്ഞ്ച്വറി കണ്ടെത്തിയത്. 2007ല്‍ ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ മല്‍സരത്തില്‍ എബി ഡിവില്ലിയേഴ്‌സും (107) തറ്റെന്‍ഡ തെയ്ബുവും (107) സെഞ്ച്വറിയടിച്ചപ്പോള്‍ 2017ല്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരില്‍ യുവരാജ് സിങും (150) ഇയോന്‍ മോര്‍ഗനും (102) സെഞ്ച്വറിയോടെ കസറി.

വൈഡുകള്‍ വഴങ്ങി ഇന്ത്യ

വൈഡുകള്‍ വഴങ്ങി ഇന്ത്യ

മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലിക്കു തീര്‍ച്ചയായും ആശങ്കയുണ്ടാക്കും. 24 വൈഡുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ കളിയില്‍ ന്യൂസിലാന്‍ഡിനു ദാനം ചെയ്തത്. ഇതില്‍ 13ലും സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ വകയായിരുന്നു. മുഹമ്മദ് ഷമി ഏഴു വൈഡുകളെറിഞ്ഞു.
ഏകദിനത്തില്‍ ഇന്ത്യ ഏറ്റവുമധികം വൈഡുകള്‍ വിട്ടുകൊടുത്ത അഞ്ചാമത്തെ മല്‍സരം കൂടിയാണിത്.
1999ല്‍ കെനിയക്കെതിരേ 31 വൈഡുകള്‍ വഴങ്ങിയതാണ് റെക്കോര്‍ഡ്. 2004ല്‍ ഇംഗ്ലണ്ടിനെതിരേ 28ഉം 2007ല്‍ ഓസ്‌ട്രേലിക്കെതിരേ 26ഉം ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ 25ഉം വൈഡുകള്‍ ഇന്ത്യ വഴങ്ങിയിരുന്നു.

തല്ലുവാങ്ങി കുല്‍ദീപ്

തല്ലുവാങ്ങി കുല്‍ദീപ്

ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവിന്റെ മോശം പ്രകടനം ടീമിന്റെ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്നായി മാറി. കളിയില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരം കുല്‍ദീപാണ്. 10 ഓവറില്‍ 84 റണ്‍സാണ് താരം വഴങ്ങിയത്. രണ്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞുവെന്നത് കുല്‍ദീപിന് അല്‍പ്പം ആശ്വാസമാവും.
ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മോശം മൂന്നാമത്തെ പ്രകടനം കൂടിയാണിത്. യുസ്വേന്ദ്ര ചഹലും (89 റണ്‍സ്) പിയൂഷ് ചൗളയുമാണ് (85 റണ്‍സ്) ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

രണ്ടാമത്തെ റണ്‍ചേസ്

രണ്ടാമത്തെ റണ്‍ചേസ്

ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ചേസെന്ന റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡ് ഈ കളിയില്‍ തങ്ങളുടെ പേരില്‍ കുറിച്ചത്. പാകിസ്താനെയാണ് അവര്‍ പിന്നിലാക്കിയത്. 2007ല്‍ മൊഹാലിയില്‍ ചിരവൈരികളായ പാകിസ്താന്‍ 322 റണ്‍സ് ചേസ് ചെയ്തു ജയിച്ചിരുന്നു.
2019ല്‍ മൊഹാലിയില്‍ തന്നെ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയ 359 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഏകദിനിത്തില്‍ ഇന്ത്യക്കെതിരേ നിലവിലെ റെക്കോര്‍ഡ്.

ചേസില്‍ ന്യൂസിലാന്‍ഡിന് റെക്കോര്‍ഡ്

ചേസില്‍ ന്യൂസിലാന്‍ഡിന് റെക്കോര്‍ഡ്

ഏകദിനത്തില്‍ റണ്‍ചേസില്‍ പുതിയ റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡ് കുറിച്ചത്. ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ റണ്‍ചേസ് കൂടിയാണ് ഇന്ത്യക്കെതിരേയുള്ളത്.
2007ല്‍ ഇതേ വേദിയില്‍ തന്നെ ഓസ്‌ട്രേലിയക്കെതിരേ 347 റണ്‍സ് ചേസ് ചെയ്തതായിരുന്നു നേരത്തേ ന്യൂസിലാന്‍ഡിന്റെ റെക്കോര്‍ഡ്. 2007ല്‍ തന്നെ ഓസീസിനെതിരേ 337 റണ്‍സും 2018ല്‍ ഇംഗ്ലണ്ടിനെതിരേ 336 റണ്‍സും അവര്‍ വിജയകരമായി ചേസ് ചെയ്തിരുന്നു.

Story first published: Thursday, February 6, 2020, 10:09 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X