വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹിറ്റ്മാന്‍ റിട്ടേണ്‍സ്... 'കില്ലര്‍' യാദവ്, തുടക്കം ഉജ്ജ്വലമാക്കി ടീം ഇന്ത്യ

76 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ കൈക്കലാക്കിയത്്

ഡബ്ലിന്‍: 81 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന യുകെ പര്യടനത്തിന് ജയത്തോടെ തുടക്കമിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അയര്‍ലാന്‍ഡിനെതിരായയ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 76 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്.

ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഐറിഷ് ടീമിനെ വാരിക്കളയുകയായിരുന്നു വിരാട് കോലിയും സംഘവും. ഈ വിജയത്തോട രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കു സാധിച്ചു.

മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്

മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്

ട്വന്റി20യില്‍ ഓപ്പണിങ് വിക്കറ്റില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഈ മല്‍സരത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നു 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ ഉണ്ടാക്കിയത്.
2017 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്‍ഡോറില്‍ സ്ഥാപിച്ച 165 റണ്‍സെന്ന നേട്ടത്തിനു തൊട്ടരികിലെത്താനും ഇന്ത്യക്കു കഴിഞ്ഞു. അന്നു രോഹിത്ത്- ലോകേഷ് രാഹുല്‍ ജോടിയാണ് ഒന്നാം വിക്കറ്റില്‍ 165 റണ്‍സെടുത്തത്.

 ഹിറ്റ്മാന്റെ തിരിച്ചുവരവ്

ഹിറ്റ്മാന്റെ തിരിച്ചുവരവ്

മോശം ഫോമിനെ തുടര്‍ന്നു ഏറെ വിമര്‍ശനം നേരിട്ട രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് അയര്‍ലാന്‍ഡിനെതിരേ കണ്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഹിറ്റ്മാന്‍ ഉജ്ജ്വല ബാറ്റിങിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു.
61 പന്തില്‍ എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുമചടക്കം 97 റണ്‍സാണ് രോഹിത്ത് അടിച്ചെടുത്തത്. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് അര്‍ഹിച്ച സെഞ്ച്വറി അദ്ദേഹത്തിനു നേടാനാവാതെ പോയത്.

കില്ലര്‍ യാദവ്

കില്ലര്‍ യാദവ്

സ്പിന്നര്‍ കുല്‍ദീപ് യാദവ് അക്ഷരാര്‍ഥത്തില്‍ അയര്‍ലാന്‍ഡിന്റെ കില്ലര്‍ യാദവായി മാറുകയായിരുന്നു. തന്റെ സ്പിന്‍ പങ്കാളിയായ യുസ്‌വേന്ദ്ര ചഹലിനെ കൂട്ടുപിടിച്ച് യാദവ് ഐറിഷ് ടീമിനെ എറിഞ്ഞൊതുക്കി. നാലോവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത യാദവ് നാലു പേരെയാണ് പുറത്താക്കിയത്. യാദവ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. ചഹല്‍ നാലോവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പോക്കറ്റിലാക്കി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി ഈ സഖ്യം മാറുമെന്നതിന്റെ സൂചനയാണ് ആദ്യ മല്‍സരം നല്‍കുന്നത്.

ടീമിനെ പ്രശംസിച്ച് കോലി

ടീമിനെ പ്രശംസിച്ച് കോലി

അയര്‍ലാന്‍ഡിനെതിരേ നേടിയ ആധികാരിക വിജയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആഹ്ലാദം പ്രകടിപ്പിച്ചു. രോഹിത്തും ധവാനും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ടീമിനു നല്‍കിയത്. ബൗളര്‍മാരും തങ്ങളുടെ റോള്‍ ഭംഗിയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മല്‍സരത്തില്‍ അവസരം ലഭിക്കാത്തവര്‍ക്കു അടുത്ത കളിയില്‍ അവസരം നല്‍കുകയാണ് ലക്ഷ്യമെന്നും കോലി പറഞ്ഞു.

 ഇന്ത്യ ലോകോത്തര ടീമെന്ന് വില്‍സണ്‍

ഇന്ത്യ ലോകോത്തര ടീമെന്ന് വില്‍സണ്‍

ഇന്ത്യ ലോകോത്തര ടീമാണെന്നു മല്‍സരശേഷം അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ ഗാരി വില്‍സണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഗംഭീരമായാണ് കളിച്ചത്. പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാതിരുന്നത് തിരിച്ചടിയായി. ഇന്ത്യന്‍ സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്നു കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിലും ടീം പരാജയപ്പെട്ടതായി വില്‍സണ്‍ വിശദമാക്കി.

Story first published: Thursday, June 28, 2018, 13:11 [IST]
Other articles published on Jun 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X