വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോട്ട തകരും, രഹാനെയും സംഘവും കീഴടക്കും!- ചരിത്രം വഴിമാറുമെന്ന് ഗവാസ്‌കര്‍

15 മുതല്‍ ബ്രിസ്ബണിലാണ് നാലാം ടെസ്റ്റ്

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയം കുറിക്കുമെന്ന് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ പ്രവചനം. 15 മുതല്‍ ബ്രിസ്ബണിലെ ഗാബയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. ഓസീസിന്റെ കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രൗണ്ട് കൂടിയാണിത്. വര്‍ഷങ്ങളോളമായി ഓസീസ് ഇവിടെ ടെസ്റ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല.എന്നാല്‍ ഇത്തവണ അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യ ചരിത്രം മാറ്റിയെഴുതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1നു ഒപ്പം നില്‍ക്കുകയാണ്. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

ഓസീസിന്റെ കോട്ടയായിരിക്കാം

ഓസീസിന്റെ കോട്ടയായിരിക്കാം

ടെസ്റ്റ് പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുമെന്ന് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തില്‍ താന്‍ പ്രവചിച്ചിരുന്നതായി ഗവാസ്‌കര്‍ പറഞ്ഞു. നിലവില്‍ ഇരീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. ബ്രിസ്ബണിലെ ഗാബ ഓസ്‌ട്രേലിയയുടെ കോട്ടയാണെന്ന് എനിക്കറിയാം. എന്നാല്‍ ഇവിടെ ഓസീസിനോടു കൊമ്പുകോര്‍ക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. 1988നു ശേഷം ഓസീസ് ഇവിടെ തോറ്റിട്ടില്ലെന്നതു സത്യമാണ്. പക്ഷെ ആദ്യ തോല്‍വിയെന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും ഇത്തവണ അതിനു കഴിഞ്ഞാല്‍ അതു തന്നെ അദ്ഭുതപ്പെടുത്തില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.

സിഡ്‌നിയില്‍ പ്രതീക്ഷയില്ലായിരുന്നു

സിഡ്‌നിയില്‍ പ്രതീക്ഷയില്ലായിരുന്നു

സിഡ്‌നി ടെസ്റ്റില്‍ വലിയ വിജയലക്ഷ്യം ഇന്ത്യ പിന്തുടര്‍ന്നപ്പോള്‍ അഞ്ചാം ദിനം ടീ ബ്രേക്കിന് അപ്പുറത്തേക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു ഗവാസ്‌കര്‍ പറയുന്നു. സത്യസന്ധമായി പറയട്ടെ, ടീ ബ്രേക്ക് വരെ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് ഞാന്‍ കരുതിയില്ല. അപ്പോഴാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. നതാന്‍ ലിയോണിനെതിരേ ക്രീസിനു പുറത്തേക്ക് ഇറങ്ങി അവന്‍ സിക്‌സറുകള്‍ പറത്തി. പിന്നെ ചേതേശ്വര്‍ പുജാരയുടെ ഊഴമായിരുന്നു. വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിറന്നാള്‍ ദിനത്തിലാണ് മറ്റൊരു വന്‍മതിലായ പുജാരയുടെ സ്‌പെഷ്യല്‍ ഇന്നിങ്‌സ്. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് തന്റെ പിറന്നാള്‍ ദിനത്തിലായതില്‍ ദ്രാവിഡിന് എത്ര മാത്രം സന്തോഷം തോന്നിയിരിക്കാമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ പൊരുതിനേടി

ഇന്ത്യ പൊരുതിനേടി

സിഡ്‌നി ടെസ്റ്റില്‍ 407 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയത്. അവസാന ദിനം ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചിന് 272 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ഓസീസ് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുജാര-ഹനുമാ വിഹാരി സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ ഓസീസിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. 42.4 ഓവറുകളാണ് ഇരുവരും വിട്ടുകൊടുക്കാതെ പിടിച്ചുനിന്നത്. ഇതോടെ ഓസീസിന് സമനില സമ്മതിക്കേണ്ടി വരികയും ചെയ്തു. അഞ്ചു വിക്കറ്റിന് 334 റണ്‍സ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ നേടി. അശ്വിന്‍ 128 ബോളില്‍ 39ഉം വിഹാരി 161 ബോളില്‍ 23ഉം റണ്‍സെടുത്തു. 131 ഓവറുകളാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്തത്. 97 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. പുജാര 77 റണ്‍സെടുത്തു. രോഹിത് ശര്‍മയും (52) ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി നേടി

Story first published: Tuesday, January 12, 2021, 13:38 [IST]
Other articles published on Jan 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X