IND vs AUS: ഗാബയില്‍ ഇന്ത്യക്ക് പ്രതീക്ഷയ്ക്കു വകയുണ്ടോ? മാനംകാത്തത് ഒരിക്കല്‍ മാത്രം, ചരിത്രമറിയാം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ ബ്രിസ്ബണിലെ ഗാബയില്‍ ആരംഭിക്കുകയാണ്. ഇരുടീമുകളുമ പരമ്പരയില്‍ 1-1ന് ഒപ്പമായതിനാല്‍ തന്നെ ഫൈനലിനു തുല്യമാണ് നാലാം ടെസ്റ്റ്. നിലവിലെ ജേതാക്കളായതിനാല്‍ നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാലും ഇന്ത്യക്കു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താം. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഓസീസ് ലക്ഷ്യമിടുന്നില്ല.

ടെസ്റ്റില്‍ ഓസീസിന്റെ ഭാഗ്യവേദികളിലൊന്ന് കൂടിയാണ് ബ്രിസ്ബണിലെ ഗാബ സ്റ്റേഡിയം. ഈ ഗ്രൗണ്ട് അവര്‍ക്കു മനോഹരമായ ഓര്‍മകള്‍ സമ്മാനിച്ചിട്ടുള്ള വേദി കൂടിയാണ്. ഗാബയില്‍ ഇന്ത്യ ചരിത്രം തിരുത്തി ജയിച്ചുകയറുമോ? ഇന്ത്യന്‍ ടീമിന്റെ ഇവിടെയുള്ള ഇതുവരെയുള്ള പ്രകടനം എങ്ങനെയായിരുന്നു? നമുക്ക് പരിശോധിക്കാം.

1988നു ശേഷം തോറ്റിട്ടില്ല

1988നു ശേഷം തോറ്റിട്ടില്ല

1988നു ശേഷം ഗാബയില്‍ ഒരു ടെസ്റ്റില്‍പ്പോലും ഓസീസ് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. കഴിഞ്ഞ 32 വര്‍ഷമായി ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലാത്ത നേട്ടം അജിങ്ക്യ രഹാനെയ്ക്കു കീഴിലിറങ്ങുന്ന ഇന്ത്യക്കു സാധിക്കുമോയെന്നു കണ്ടു തന്നെ അറിയണം.

88നു ശേഷം 31 ടെസ്റ്റുകളാണ് ഗാബയില്‍ ഓസീസ് വിവിധ ടീമുകള്‍ക്കെതിരേ കളിച്ചിട്ടുള്ളത്. ഇവയില്‍ 24ലും വിജയം കൈവരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഏഴു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഗാബയുടെ ഇന്ത്യയുടെ പ്രകടനം

ഗാബയുടെ ഇന്ത്യയുടെ പ്രകടനം

ഗാബയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ടെസ്റ്റ് മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിലും നേരിയ പ്രതീക്ഷയ്ക്കു പോലും വകയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ആറു ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇവയില്‍ അഞ്ചിലും ഇന്ത്യ തോല്‍വി വഴങ്ങി. ഒന്നില്‍ സമനില പിടിക്കാനായെന്നതു മാത്രമാണ് നേരിയ ആശ്വാസം.

2014-15ലെ കഴിഞ്ഞ ഓസീസ് പര്യടനത്തിലായിരുന്നു ഇന്ത്യ അവസാനമായി ഗാബയില്‍ ടെസ്റ്റ് കളിച്ചത്. അന്നു നാലു വിക്കറ്റിനു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2003ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഓസീസിനെ സമനിലയില്‍ തളയ്ക്കാനായതു മാത്രമാണ് ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നത്.

2003ല്‍ ഇന്ത്യക്കു എങ്ങനെ സാധിച്ചു?

2003ല്‍ ഇന്ത്യക്കു എങ്ങനെ സാധിച്ചു?

2003-04ലെ ഓസീസ് പര്യടനത്തിലായിരുന്നു സൗരവ് ഗാംഗുലിയുടെ ഇന്ത്യ ഗാബയില്‍ ഓസീസിന്റെ അപ്രമാദിത്യത്തിനു ബ്രേക്കിട്ടത്. ടീമിനു സമനില സമ്മാനിക്കുന്നതില്‍ ദാദയും നിര്‍ണായ പങ്കു വഹിച്ചിരുന്നു. നിലവിലെ ഓസീസ് കോച്ച് കൂടിയായ ജസ്റ്റിന്‍ ലാങറുടെ സെഞ്ച്വറിയുടെ മികവില്‍ ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സായിരുന്നു ആതിഥേയര്‍ നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ ഗൗംഗുലിയും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ സ്‌കോര്‍ 409 റണ്‍സിലെത്തിച്ചു. മല്‍സരത്തില്‍ ഗാംഗുലി 144 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓസ്‌ട്രേലിയയില്‍ ദാദയുടെ ആദ്യ സെഞ്ച്വറിയും ഗാബയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും കൂടിയായിരുന്നു ഇത്.

രണ്ടാമിനിന്നിങ്‌സില്‍ 284 റണ്‍സെടുത്ത് ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 199 റണ്‍സായിരുന്നു ഇന്ത്യന്‍ വിജയലക്ഷ്യം. പക്ഷെ 19 ഓവര്‍ മാത്രമേ ഇന്ത്യക്കു ശേഷിച്ചിരുന്നുള്ളൂ. ഇതോടെ ടെസ്റ്റ് സമനിലയിലാവുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 14, 2021, 14:42 [IST]
Other articles published on Jan 14, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X