IPL 2026: സഞ്ജു 'ദ്രാവിഡ്' സാംസണ്‍!! കളിച്ചത് ടെസ്റ്റോ? ഫ്‌ളാറ്റ് പിച്ചിലേ തിളങ്ങൂ; രൂക്ഷവിമര്‍ശനം
ലഖ്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഡു ഓര്‍ ഡൈ മാച്ചില്‍ വന്‍ ഫ്‌ളോപ്പായതിനു പിന്നെ രൂക്ഷ വിമര്‍നമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നേരിടുന്നത്.
ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന എകാന സ്റ്റേഡിയത്തിലെ പിച്ചില്‍ 20 ബോളില്‍ 20 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. മൂന്നു ഫോറുകള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നുള്ളൂ. തന്റെ സ്ഥിരം അഗ്രസീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ സ്ലോ ബാറ്റിങാണ് സഞ്ജു കാഴ്ചവച്ചത്.

പല തവണ ബീറ്റ് ചെയ്യപ്പെടുകയും ചെയ്ത അദ്ദേഹത്തെ മടക്കിയത് സീസണിലെ ആദ്യ മല്‍സരം കളിച്ച പേസര്‍ ആകാശ് സിങാണ്. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ സിഎസ്‌കെയ്ക്കു ജയം അനിവാര്യമായിരുന്ന കളിയില്‍ നിറ മങ്ങിയതിനു പിറകെ സോഷ്യല്‍ മീഡിയയില്‍ പലരും സഞ്ജുവിനെ കടന്നാക്രമിച്ചിരിക്കുകയാണ്.
വന്‍ വിമര്‍ശനം
' വിശ്വസിച്ചാലും ഇല്ലെങ്കിലും, സ്വിംഗും സീം മൂവ്മെന്റുമുള്ള പിച്ചുകളില്‍ സഞ്ജു സാംസണിന് റണ്‍സ് നേടാന്‍ കഴിയില്ല എന്നത് ഒരു വസ്തുതയാണ്, ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകള്‍ അദ്ദേഹത്തെ റേറ്റ് ചെയ്യാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതാണ്.'
' സഞ്ജു ദ്രാവിഡ് സാംസണ്‍.. സിഎസ്‌കെയ്ക്ക് തീര്‍ച്ചയായും ജയിക്കേണ്ട മത്സരം - പിച്ച് ഫ്‌ലാറ്റല്ല, എല്‍എസ്ജിയുടെ അനുഭവപരിചയമില്ലാത്ത ബൗളിംഗ് നിര. എന്നിട്ടും സഞ്ജു സാംസണ്‍ ടുക് ടുക് സ്റ്റാറ്റ്പാഡിംഗ് നടത്തി പുറത്താകുന്നത് ടീമിനെ ഇരട്ടി സമ്മര്‍ദ്ദത്തിലാക്കുന്നു'
'ടി20 ലോകകപ്പില്‍ ഫിനിഷ്ഡ് ടീമുകള്‍ക്കെതിരെ സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ സിഎസ്‌കെ ആരാധകര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെപ്പോലെ അദ്ദേഹത്തെ പ്രശംസിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ ഇന്നു നോക്കൂ, 20 ബോളില്‍ സ്‌കോര്‍ ചെയ്തത് വെറും 20 റണ്‍സ് മാത്രം'.
'2026 ലെ ഐപിഎല്‍ പവര്‍പ്ലേയില്‍ സഞ്ജു സാംസണിന്റെ സ്‌ട്രൈക്ക് റേറ്റ് 150 ല്‍ താഴെയാണ്, എന്നിട്ടും ആരും അദ്ദേഹത്തെ ഒരു ടുക് ടുക് കളിക്കാരനോ, സ്റ്റാറ്റ്പാഡറോ എന്ന് വിളിക്കുന്നില്ല.
എന്നാല്‍ ഈ സീസണില്‍ 170+ സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും ശുഭ്മന്‍ ഗില്ലിനെയും വിരാട് കോ്ലിയെയും അതേ ആളുകള്‍ ട്രോള്‍ ചെയ്യുന്നു! പിആര്‍ പ്രധാനമാണ്'.
' ടി20യില്‍ ശുഭ്മന്‍ ഗില്ലും സഞ്ജു സാംസണും തമ്മിലുള്ള വ്യത്യാസം-
10 മത്സരങ്ങളില്‍ 8 എണ്ണത്തിലും ഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
10 മത്സരങ്ങളില്‍ 2-3 വിജയകരമായ നോക്കൗട്ടുകള്‍ സാംസണ്‍ കളിക്കും, എന്നാല്‍ മറ്റ് 7-8 മത്സരങ്ങളില്‍ പരാജയപ്പെടും'.
'99% ആളുകളും ഇതിനോട് യോജിക്കില്ല, പക്ഷേ സഞ്ജു സാംസണ്‍ 10 മത്സരങ്ങളില്‍ സിഎസ്‌കെയുടെ ഏറ്റവും മോശം ഓപ്പണറാണ്, രണ്ടോ മൂന്നോ മത്സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിന് സ്ഥിരതയില്ല'- എന്നിങ്ങനെയായിരുന്നു സഞ്ജുവിനെ വിമര്‍ശിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

സഞ്ജുവിന്റെ പുറത്താവല്‍
പവര്‍പ്ലേയിലെ അവസാന ഓവറിലാണ് ഞ്ജു സാംസണ്‍ പുറത്തായത്. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യത്തെ ഓവറില്‍ മൂന്നു ഫോറുകളടിച്ചത് മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം തീര്‍ത്തും ഫോമൗട്ടായിരുന്നു. തട്ടിയും മുട്ടിയും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ സഞ്ജു ആറാം ഓവറില്‍ പുറത്താവുകയും ചെയ്തു.
ഓവറിലെ മൂന്നാം ബോളിലായിരുന്നു ഇത്. ശരീരം ലക്ഷ്യമിട്ട് ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ആകാശ് സിങ് എറിഞ്ഞത്. സഞ്ജു അതു ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്‌തെങ്കിലും ഡീപ്പില്‍ നേരെ മുകുള്‍ ചൗധരിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

