ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫ് റേസിൽ വലിയ തിരിച്ചടി നൽകിക്കൊണ്ടാണ് ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് കഴിഞ്ഞ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം ചെന്നൈയുടെ പാളിച്ചകളെയും ലഖ്‌നൗവിന്റെ തന്ത്രങ്ങളെയും കുറിച്ച് ആർ. അശ്വിൻ നടത്തിയ വിശകലനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാവുകയാണ്.
IPL 2026: സിഎസ്‌കെ ഇനി പ്ലേഓഫ് കാണുമോ? ശേഷിച്ചത് 2 കളി!! സാധ്യതകളിങ്ങനെ
പിച്ചിലെ എക്സ്ട്രാ ബൗൺസും ഋതുരാജിന്റെ വീഴ്ചയും
ലഖ്‌നൗവിലെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെ: "ലഖ്‌നൗവിലെ സാഹചര്യങ്ങളിൽ ചെന്നൈയുടെ ബലഹീനതകൾ ഇന്ന് വലിയ രീതിയിൽ തുറന്നുകാട്ടപ്പെട്ടു. അവിടുത്തെ ന്യൂ ബോളിന് വിചാരിച്ചതിലും കൂടുതൽ എക്സ്ട്രാ ബൗൺസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബാറ്റിംഗ് ഒട്ടും എളുപ്പമായിരുന്നില്ല. മികച്ച ഫോമിലുള്ള ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് പോലും ഇത്തരം കഠിനമായ ലെങ്തുകളിൽ നിർബന്ധിത ഷോട്ടുകൾക്ക് മുതിർന്നാണ് പുറത്തായത്." ആകാശ് സിംഗ് പവർപ്ലേയിൽ ഹാർഡ് ലെങ്തുകളിൽ പന്തെറിഞ്ഞ് ചെന്നൈ ബാറ്റർമാർക്ക് ഡ്രൈവ് ചെയ്യാനുള്ള ഒരു അവസരവും നൽകിയില്ലെന്നും, ജോഷ് ഇംഗ്ലിസ് പോലും ബൗൺസ് കാരണം പുൾ ഷോട്ടുകൾ കളിക്കാൻ ബുദ്ധിമുട്ടിയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

അൻഷുലിനെ പൂട്ടി മിച്ചൽ മാർഷിന്റെ പ്ലാൻ
നിലവിൽ ചെന്നൈ ബൗളിംഗിന്റെ ഏറ്റവും വലിയ കരുത്ത് യുവപേസർ അൻഷുൽ കാംബോജാണ്. എന്നാൽ അൻഷുലിനെ നേരിടാൻ ലഖ്‌നൗവിന്റെ ഓസ്‌ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷ് കൃത്യമായ പ്ലാനോടെയാണ് എത്തിയതെന്ന് അശ്വിൻ പറയുന്നു. "അൻഷുൽ കാംബോജാണ് ഇപ്പോൾ സിഎസ്കെയുടെ പ്രധാന ബൗളിംഗ് കരുത്ത്. എന്നാൽ മിച്ചൽ മാർഷ് അവനെതിരെ കൃത്യമായി പ്ലാൻ ചെയ്യുകയും സ്മാർട്ടായി കടന്നാക്രമിക്കുകയും ചെയ്തു." ഒരൊറ്റ ഓവറിൽ തുടർച്ചയായ 4 സിക്സറുകൾ ഉൾപ്പെടെ 28 റൺസ് വാരിക്കൂട്ടിയാണ് മാർഷ് ചെന്നൈയുടെ പ്ലാനുകൾ തകർത്തത്.
സമ്മർദ്ദത്തിലും തിളങ്ങി കാർത്തിക് ശർമ്മ
തോൽവിക്കിടയിലും ചെന്നൈ നിരയിൽ തിളങ്ങിയത് ലേലത്തിൽ വൻ തുകയ്ക്ക് ടീമിലെത്തിയ 19 കാരനായ യുവതാരം കാർത്തിക് ശർമ്മയുടെ പ്രകടനമാണ്. വിക്കറ്റുകൾ പൊഴിയുമ്പോൾ അഞ്ചാമനായി ക്രീസിലെത്തി 42 പന്തിൽ 71 റൺസ് നേടിയ കാർത്തിക്കിനെ അശ്വിൻ വാനോളം പുകഴ്ത്തി. "ഇത്രയും വലിയ സമ്മർദ്ദഘട്ടത്തെ അതിശയകരമായ രീതിയിൽ കൈകാര്യം ചെയ്ത കാർത്തിക് ശർമ്മ വലിയ അഭിനന്ദനം അർഹിക്കുന്നു," അശ്വിൻ വ്യക്തമാക്കി.
IPL 2026: സിഎസ്‌കെ ചോദിച്ചു വാങ്ങിയ തോല്‍വി!! ആ മണ്ടത്തരം എന്തിന്? പരാജയത്തിന് ഈ കാരണങ്ങള്‍
ഇന്നലെ ലക്നൗവിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ലക്നൗ കരുത്ത് കാണിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ലക്നൗ അവരുടെ തീരുമാനം ശരിവെക്കും രീതിയിലായിരുന്നു പന്തെറിഞ്ഞ് തുടങ്ങിയത്. നായകൻ ഋതുരാജ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിവരെ വളരെ സ്മാർട്ടായാണ് യുവ പേസർ ആകാശ് സിങ് കുടുക്കിയത്. കാർത്തിക് ശർമ്മയുടെ 71 റൺ ഇന്നിങ്സിന്റെ പിൻബലത്തിൽ ചെന്നൈ 187 എന്ന കോംപിറ്റേറ്റീവ് ടോട്ടലിൽ എത്തി.
എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ബാറ്റ് വീശാനെത്തിയ ലക്നൗ ബാറ്റർമാർ അവരുടെ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കി. വെറും 38 പന്തിൽ നിന്നും 90 റൺസ് നേടി മിച്ചൽ മാർഷ് ടീമിന്റെ നെടുംതൂണായി. ജോഷ് ഇംഗ്ലിസ് 36 റൺസ് നേടി. 187 എന്ന ടാർഗറ്റ് വെറും 16.4 ഓവറിൽ അവർ മറികടന്നു. ഈ തോൽവിയോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.