Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെ ഇനി പ്ലേഓഫ് കാണുമോ? ശേഷിച്ചത് 2 കളി!! സാധ്യതകളിങ്ങനെ

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനേടേറ്റ അപ്രതീക്ഷിത തോല്‍വി ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ഷോക്കായി മാറിയിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ അവരില്‍ നിന്നും ഇങ്ങനെയൊരു തിരിച്ചടി റുതുരാജ് ഗെയ്ക്വാദും സംഘവും കണക്കുകൂട്ടിയിരുന്നില്ല.

റണ്‍ചേസില്‍ സിഎസ്‌കെയെ എല്‍എസ്ജി അക്ഷരാര്‍ഥത്തില്‍ വാരികളഞ്ഞു. ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ ജയമാണ് അവര്‍ പിടിച്ചെടുത്തത്. ഇതു സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റിലും ഇടിവുണ്ടാക്കിയതോടെ പോയിന്റ് പട്ടികയില്‍ അഞ്ചില്‍ നിന്നും ആറിലേക്കും അവര്‍ വീണു.

CSK TEAM

രാജസ്ഥാന്‍ റോയല്‍സാണ് പുതിയ അഞ്ചാംസ്ഥാനക്കാര്‍. ഈ പരാജയത്തിനു ശേഷം ഇനി പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ സിഎസ്്‌കെയ്ക്കു സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. അവരുടെ പ്ലേഓഫ് സാധ്യതകളെ കുറിച്ച് നമുക്കു പരിശോധിക്കാം.

പ്ലേഓഫിലെത്താന്‍ വേണ്ടതെന്ത്?

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അക്കൗണ്ടില്‍ ഇപ്പോള്‍ 12 പോയിന്റാണുള്ളത്. 12 മല്‍സരങ്ങളില്‍ ആറെണ്ണം അവര്‍ ജയിച്ചപ്പോള്‍ ശേഷിച്ച ആറു കളികള്‍ തോല്‍ക്കുകയുമായിരുന്നു. +0.027 ആണ് നിലവിലെ റണ്‍റേറ്റ്. ഇനി രണ്ടു മാച്ചുകള്‍ മാത്രമാണ് സിഎസ്‌കെയ്ക്കു ശേഷിച്ചത്. ഇവയില്‍ ജയിക്കാനായാല്‍ അവര്‍ ലഭിക്കാവുന്നത് പരമാവധി 16 പോയിന്റാണ്.

സാധാരണയായി 16 പോയിന്റ് നേടിയാല്‍ പ്ലേഓഫിലെത്താമെന്നതാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്. പക്ഷെ ഒന്നിലേറെ ടീമുകള്‍ 16 പോയിന്റ്് വീതം നേടിയാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ബെസ്റ്റിനെ തീരുമാനിക്കുക. അവിടെയാണ് ചെന്നൈക്കു പണി കിട്ടാന്‍ പോവുന്നത്. കാരണം പ്ലേഓഫ് റേസിലെ മുഖ്യ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം നെറ്റ്‌റണ്‍റേറ്റ് അവര്‍ക്കാണ്.

ഇതു മെച്ചപ്പെടുത്തി പ്ലേഓഫിനു ഫേവറിറ്റാവാന്‍ സിഎസ്‌കെയ്ക്കു മുന്നിലുള്ള ഏക വഴി ഇനി ശേഷിക്കുന്ന രണ്ടു മാച്ചുകളും മികച്ച മാര്‍ജിനില്‍ ജയിക്കുകയാണ്. ഒന്നിലാണ് ജയിക്കുന്നതെങ്കില്‍ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിക്കുകയും ചെയ്യും. തിങ്കളാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും 21ന് ഗുജറാത്ത് ടൈറ്റന്‍സുമായുമാണ് സിഎസ്‌കെയുടെ ശേഷിച്ച മല്‍സരങ്ങള്‍. ഇവ രണ്ടും ഒരുപോലെ നിര്‍ണായകം തന്നെ.

പക്ഷെ തങ്ങളേക്കാള്‍ മികച്ച ഫോമിലുള്ള ഈ രണ്ടു ടീമുകളെയും ആധികാരികമായി വീഴ്ത്തണമെങ്കില്‍ സിഎസ്‌കെയ്ക്കു ഏറ്റവും ബെസ്റ്റ് കളി തന്നെ പുറത്തെടുക്കേണ്ടിയും വരും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ആര്‍സിബിയും ജിടിയും 16 പോയിന്റ് വീതം നേടി പ്ലേഓഫിനു കൈയെത്തുംദൂരത്താണ്.

CSK TEAM

എസ്ആര്‍എച്ചിനു 16 പോയിന്റുമുണ്ട്. പഞ്ചാബ് കിങ്‌സ് 13 പേയിന്റോടെ മൂന്നാമതും നില്‍ക്കുന്നു. സിഎസ്‌കെയ്ക്കും റോയല്‍സിനും 12 പോയിന്റ് വീതവുമുണ്ട്. പഞ്ചാബും റോയല്‍സുമായിരിക്കും സിഎസ്‌കെയുടെ പ്ലേഓഫ് മോഹത്തിന് പ്രധാനമായും ഭീഷണിയാവുക. അതിനാല്‍ രണ്ടു ടീമുകളും 16 പോയിന്റില്‍ കൂടുതല്‍ നേടരുതെന്നാവും സിഎസ്‌കെയുടെ പ്രാര്‍ഥനകള്‍.

പഞ്ചാബ് ഇനിയുള്ള രണ്ടു മാച്ചില്‍ ഒന്നും റോയല്‍സ് അടുത്ത മൂന്നു കളിയില്‍ രണ്ടും തോറ്റാല്‍ കാര്യങ്ങള്‍ സിഎസ്‌കെയുടെ വഴിക്കു വരും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് തിരിച്ചടിയാവില്ല. ശേഷിച്ച രണ്ടു മാച്ചില്‍ ജയിക്കുക മാത്രമേ വേണ്ടതുള്ളൂ.

ഈ കാര്യങ്ങള്‍ സംഭവിച്ചാല്‍ നാലിലൊരു ടീമായി സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ കളിക്കുകയും ചെയ്യാം. ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലുള്ള കാര്യം അടുത്ത രണ്ടു മാച്ചും ജയിക്കുക മാത്രമാണ്. അതിനാല്‍ അവരുടെ പ്രധാന ശ്രദ്ധയും ഇതില്‍ മാത്രമായിരിക്കും. അതിനു ശേഷം മറ്റു മല്‍സരഫലങ്ങള്‍ അനുകൂലായി വരാന്‍ കാത്തിരി്ക്കുകയും ചെയ്യാം.

Story first published: Saturday, May 16, 2026, 7:45 [IST]
Other articles published on May 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+