Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെ ചോദിച്ചു വാങ്ങിയ തോല്‍വി!! ആ മണ്ടത്തരം എന്തിന്? പരാജയത്തിന് ഈ കാരണങ്ങള്‍

ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് മോഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആധികാരിക വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഇത്ര ദയനീയമായൊരു കീഴടങ്ങല്‍ സിഎസ്‌കെയില്‍ നിന്നും ആരും പ്രതീക്ഷിച്ചതുമില്ല.

കാരണം ഹാട്രിക് ജയങ്ങളുടെ ആവേശത്തിലായിരുന്നു റുതുരാജ് ഗെയ്ക്വാദും സംഘവും. മാത്രമല്ല ദിവസങ്ങള്‍ക്കു മുമ്പ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ എല്‍എസ്ജിയെ പരാജയപ്പെടുത്തിയതും അവരുടെ ആത്മവിശ്വാസമുയര്‍ത്തിയിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല, ചെന്നൈയെ എല്‍എസ്ജി അടപടലം നാണംകെടുത്തി.

CSK

ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ എല്‍എസ്ജി ഏഴു വിക്കറ്റന്റെ ഏകപക്ഷീയ വിജയമാണ് കൈക്കലാക്കിയത്. സിഎസ്‌കെ നല്‍കിയ 188 റണ്‍സെന്ന ടോട്ടല്‍ മറികടക്കാന്‍ 17 ഓവറുകള്‍ പോലും എല്‍എസ്ജിക്കു തികച്ചു വേണ്ടി വന്നില്ല.

മിച്ചല്‍ മാര്‍ഷിന്റെ (36 ബോളില്‍ 90) വണ്‍മാന്‍ ഷോയാണ് അവരുടെ ജയം എളുപ്പമാക്കിയത്. സിഎസ്‌കെയുടെ തോല്‍വിക്കു പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സിഎസ്‌കെയ്ക്കു പാളിയതെവിടെ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ മല്‍സരത്തില്‍ കാണിച്ച ഏറ്റവും വലിയൊരു മണ്ടത്തരം വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ സ്പിന്നറായ അക്കീല്‍ ഹൊസെയ്‌നെ ഒഴിവാക്കിയതാണ്. മുന്‍ മല്‍സരങ്ങളിലെല്ലാം സിഎസ്‌കെയ്ക്കായി ഏറ്റവും നന്നായി പന്തെറിഞ്ഞ ബൗളറാണ് അദ്ദേഹം.

പവര്‍പ്ലേയില്‍ തന്നെ തന്നെ രണ്ടോ, മൂന്നോ എറിയാനും എതിരാളികളെ പിടിച്ചുകെട്ടി വിക്കറ്റുകളെടു്ക്കാനും അക്കീലിന് കഴിയും. പല മല്‍സരങ്ങളിലും അദ്ദേഹം അതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മാത്രമല്ല, അക്കീല്‍ കൂടി ചേരുമ്പോഴാണ് മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ നൂര്‍ അഹമ്മദ് കൂടുതല്‍ അപകടകാരിയാവുകയും ചെയ്യുന്നത്.

ഈ കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും എന്തിനാണ് അക്കീലിനെ മാറ്റിനിര്‍ത്തുകയെന്ന അബദ്ധം കാണിച്ചതെന്നു വ്യക്തമല്ല. പരിക്കു കാരണം വിക്കറ്റ് ടേക്കിങ് ബൗളറായ ജാമി ഒവേര്‍ട്ടനെ ഈ മല്‍സരം മുതല്‍ സിഎസ്‌കെയ്ക്കു നഷ്ടമായിരിക്കുകയാണ്.

AKEAL HOSEIN

അതിനാല്‍ തന്നെ പകരം വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള മറ്റൊരു ബൗളറെയായായിരുന്നു ആവശ്യം. അക്കീല്‍ തീര്‍ച്ചയായും ആ റോള്‍ വഹിക്കാന്‍ സാധിക്കുന്നയാളാണ്. പക്ഷെ അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്തിയ സിഎസ്‌കെ പരാജയം ഇരന്നു വാങ്ങുകയും ചെയ്തു.

ഈ മല്‍സരത്തില്‍ സിഎസ്‌കെയുടെ പരാജയത്തിനുള്ള രണ്ടാമത്തെ കാരണം ബൗളിങ് പ്ലാനുകള്‍ പാളിയതാണ്. എല്‍എസ്ജി പേസര്‍മാര്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ച പ്രധാന ട്രിക്ക് ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളുമായിരുന്നു.

തുടക്കം മുതല്‍ അവസാനം വരെ അവര്‍ ഇതു ഫലപ്രദമയായി ഉപയോഗിക്കുകയും സിഎസ്‌കെ ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എകാന സ്റ്റേഡിയത്തിലെ പിച്ചില്‍ ഈ ഗെയിം പ്ലാന്‍ വിജയം കാണുകയും ചെയ്തിരുന്നു. പക്ഷെ സിഎസ്‌കെയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ എന്തുകൊണ്ട് ഈ ഷോര്‍ട്ട്

ബോള്‍ തന്ത്രം വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നത് വിചിത്രമാണ്. വല്ലപ്പോഴും മാത്രമാണ് അവര്‍ ഷോര്‍ട്ട് ബോളുകള്‍ പരീക്ഷിച്ചത്. കൂടുതലും ഹാര്‍ഡ് ലെങ്ത്ത് ബോളുകളാണ് സിഎസ്‌കെ പേസര്‍ എറിയാന്‍ ശ്രമിച്ചത്. ഇതു ദയനീയമായി പാളുകയും ചെയ്തു.

സിഎസ്‌കെയുടെ ഭാഗത്തു നിന്നുണ്ടായ മറ്റൊരു പിഴവ് പേസര്‍മാര്‍ തല്ലു വാരിക്കൂട്ടിയിട്ടും ഇടംകൈന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനു ഒരോവര്‍ പോലും നല്‍കിയില്ലെന്നതാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഈ ഗ്രൗണ്ടില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ രണ്ട്-മൂന്ന് ഓവറുകളെങ്കിലും പ്രശാന്തിനെ കൊണ്ട് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദിനു ബൗള്‍ ചെയ്യിക്കാമായിരുന്നു.

ടീമിലെ ഏക സ്പിന്നറയ നൂര്‍ അഹമ്മദ് ഈ കളിയില്‍ നാലോവറില്‍ വിക്കറ്റില്ലാതെ 21 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. അദ്ദേഹത്തിനൊപ്പം അടുത്ത എന്‍ഡില്‍ പ്രശാന്തിനെയും കൊണ്ടുവന്ന് ബൗളിങില്‍ മാറി മാറി പരീക്ഷിട്ടിരുന്നെങ്കില്‍ അതു സിഎസ്‌കെയെ സഹായിച്ചേനെ.

Story first published: Saturday, May 16, 2026, 7:00 [IST]
Other articles published on May 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+