For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ചെന്നൈ ക്യാമ്പിൽ തന്ത്രങ്ങൾ നെയ്യുന്നത് ആരാണ്? സിഎസ്കെയെ പഞ്ഞിക്കിട്ട് വിരേന്ദർ സെവാഗ്,രൂക്ഷ വിമർശനം

ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിനോട് തോറ്റതോടെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേ ഓഫ് കണക്കുകൂട്ടലുകൾ സങ്കീർണ്ണമായിരിക്കുകയാണ്. മത്സരത്തിൽ ലഖ്‌നൗവിലെ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാൻ ചെന്നൈയ്ക്ക് സാധിക്കാതെ പോയതിന് കാരണം മാനേജ്‌മെന്റിന്റെ മോശം ടീം സെലക്ഷനാണെന്നാണ് വിരേന്ദർ സെവാഗ് നിരീക്ഷിക്കുന്നത്.

IPL 2026: അവന്റെ സിക്സറുകൾ കാണാൻ തന്നെ ആനന്ദം; സിഎസ്കെ യുവതാരത്തെക്കുറിച്ച് ​ഗവാസ്കർ പറഞ്ഞത് കേട്ടോ!
അഖില ഹൊസൈനെ ഒഴുവാക്കിയത് എന്തിന്?

സിഎസ്കെയുടെ തന്ത്രങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സെവാഗ് സംസാരിച്ചത്. "ചില സമയങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങൾ എന്റെ തലയ്ക്ക് മുകളിലൂടെയാണ് പോകുന്നത്. ലഖ്‌നൗവിലെ പോലെയൊരു പിച്ചിൽ അഖീൽ ഹൊസൈനെപ്പോലെയൊരു മികച്ച സ്പിന്നറെ ടീമിൽ നിന്ന് ഒഴുവാക്കിയത് ഒട്ടും യുക്തിക്ക് നിരക്കാത്ത കാര്യമാണ്."

sehwagandcsk

മത്സരത്തിന്റെ ഫലം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള സ്പിന്നറെയാണ് ചെന്നൈ പുറത്തിരുത്തിയതെന്ന് സെവാഗ് വിശ്വസിക്കുന്നു. "എനിക്ക് ശരിക്കും തോന്നുന്നു, ഇന്ന് അഖീൽ ഹൊസൈൻ ഈ വിക്കറ്റിൽ കളിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. സത്യം പറഞ്ഞാൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോ ദിവസം കഴിയുന്തോറും ചെന്നൈ മാനേജ്‌മെന്റ് ഒന്നിനുപുറകെ ഒന്നായി മോശം തീരുമാനങ്ങൾ എടുത്തുകൊണ്ടേയിരിക്കുകയാണ്," വീരു കടുത്ത ഭാഷയിൽ വ്യക്തമാക്കി.

ഇന്നലെ ലക്നൗവിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ലക്നൗ കരുത്ത് കാണിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ലക്നൗ അവരുടെ തീരുമാനം ശരിവെക്കും രീതിയിലായിരുന്നു പന്തെറിഞ്ഞ് തുടങ്ങിയത്. നായകൻ ഋതുരാജ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിവരെ വളരെ സ്മാർട്ടായാണ് യുവ പേസർ ആകാശ് സിങ് കുടുക്കിയത്. കാർത്തിക് ശർമ്മയുടെ 71 റൺ ഇന്നിങ്സിന്റെ പിൻബലത്തിൽ ചെന്നൈ 187 എന്ന കോംപിറ്റേറ്റീവ് ടോട്ടലിൽ എത്തി.

എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ബാറ്റ് വീശാനെത്തിയ ലക്നൗ ബാറ്റർമാർ അവരുടെ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കി. വെറും 38 പന്തിൽ നിന്നും 90 റൺസ് നേടി മിച്ചൽ മാർഷ് ടീമിന്റെ നെടുംതൂണായി. ജോഷ് ഇം​ഗ്ലിസ് 36 റൺസ് നേടി. 187 എന്ന ടാർ​ഗറ്റ് വെറും 16.4 ഓവറിൽ അവർ മറികടന്നു. ഈ തോൽവിയോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

IPL 2026: ഹോം വർക്ക് ചെയ്ത് വന്ന് തകർത്തു! ആ ഒരൊറ്റ പ്ലാനാണ് ചെന്നൈയെ ഇല്ലാതാക്കിയത്, വ്യക്തമാക്കി അശ്വിൻ
പരിക്കുകൾക്കും പാളിച്ചകൾക്കും നടുവിൽ ചെന്നൈ

നേരത്തെ ചെന്നൈയുടെ മെഡിക്കൽ ടീമിനെതിരെ ആർ. അശ്വിൻ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. ജാമി ഓവർട്ടന്റെ അപ്രതീക്ഷിത പരിക്കും മടക്കവും ചെന്നൈയെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ഇപ്പോൾ സെവാഗ് ടീമിന്റെ തന്ത്രപരമായ പിഴവുകൾ കൂടി ചൂണ്ടിക്കാണിക്കുന്നത്. മിച്ചൽ മാർഷ് അൻഷുൽ കാംബോജിനെ കടന്നാക്രമിച്ചപ്പോൾ ഒരു മികച്ച സ്പിന്നറുടെ അഭാവം ചെന്നൈ നിരയിൽ പ്രകടമായിരുന്നു. 19-കാരൻ കാർത്തിക് ശർമ്മയുടെ 71 റൺസിന്റെ പോരാട്ടവീര്യം കൊണ്ട് മാത്രമാണ് ചെന്നൈ ഭേദപ്പെട്ട നിലയിലെത്തിയത്. എന്നാൽ ബൗളിംഗിൽ അഖിലയെപ്പോലെയൊരു എക്‌സ് ഫാക്ടർ ഇല്ലാത്തത് ലഖ്‌നൗവിന് കാര്യങ്ങൾ എളുപ്പമാക്കി.

Story first published: Saturday, May 16, 2026, 9:26 [IST]
Other articles published on May 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+