IPL 2026: അവന്റെ സിക്സറുകൾ കാണാൻ തന്നെ ആനന്ദം; സിഎസ്കെ യുവതാരത്തെക്കുറിച്ച് ഗവാസ്കർ പറഞ്ഞത് കേട്ടോ!
ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെട്ടുവെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കൈയടി നേടുന്നത് യുവതാരം കാർത്തിക് ശർമ്മയാണ്. ലഖ്‌നൗവിന്റെ കഠിനമായ പിച്ചിൽ വമ്പൻ താരങ്ങൾ പതറിയപ്പോൾ നിർണ്ണായകമായ 71 റൺസോടെ തിളങ്ങിയ കാർത്തിക്കിനെ പ്രശംസിച്ചുകൊണ്ട് സുനിൽ ഗവാസ്കർ തന്റെ നിരീക്ഷണം പങ്കുവെച്ചു.
IPL 2026: ഹോം വർക്ക് ചെയ്ത് വന്ന് തകർത്തു! ആ ഒരൊറ്റ പ്ലാനാണ് ചെന്നൈയെ ഇല്ലാതാക്കിയത്, വ്യക്തമാക്കി അശ്വിൻ
സമ്മർദ്ദഘട്ടത്തിലെ പക്വതയാർന്ന ബാറ്റിംഗ്
മത്സരത്തിന് ശേഷം സംസാരിക്കവെ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ: "മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ, നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി ചെന്നൈ വലിയ സമ്മർദ്ദത്തിലായ ഘട്ടത്തിലാണ് കാർത്തിക് ക്രീസിലെത്തുന്നത്. അവിടെ നിന്ന് അവൻ ഇന്നിംഗ്‌സ് കൈകാര്യം ചെയ്ത രീതിയും അതിനെ ഒരു വലിയ സ്കോറിലേക്ക് നയിച്ചതും ശരിക്കും പ്രശംസനീയമാണ്. അതിശയകരമായ ഇന്നിംഗ്‌സാണ് കാർത്തിക് കാഴ്ചവെച്ചത്."

അമ്പരപ്പിക്കുന്ന സിക്സർ വേട്ട
കാർത്തിക്കിന്റെ സിക്സറുകൾ അടിക്കാനുള്ള അസാമാന്യ ശേഷിയെ ഗവാസ്കർ പ്രത്യേകം എടുത്തുപറഞ്ഞു. "അവന്റെ സിക്സർ അടിക്കാനുള്ള കഴിവ് എന്നെ വളരെയധികം ആകർഷിച്ചു. അത്രമേൽ മനോഹരമായാണ് അവൻ ആ കൂറ്റൻ സിക്സറുകൾ പറത്തിയത്. അത് കാണുന്നത് തന്നെ വലിയൊരു ആനന്ദമായിരുന്നു. കാർത്തിക് ശർമ്മ അസാധ്യ പ്രതിഭയുള്ള ഒരു കളിക്കാരനാണ്," ഗവാസ്കർ കൂട്ടിച്ചേർത്തു. ലഖ്‌നൗ ബൗളർമാരായ ആകാശ് സിംഗിന്റെയും മിച്ചൽ മാർഷിന്റെയും തന്ത്രങ്ങളെ അതിജീവിച്ചാണ് കാർത്തിക് സിഎസ്കെ നിരയിൽ വൺ മാൻ ഷോ നടത്തിയത്.
ഇന്ത്യൻ ടീമിലേക്ക് വഴിതുറക്കുമോ?
ഭാവിയിലെ ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ കാർത്തിക്കിനെ കാണാൻ കഴിയുമെന്നാണ് ഗവാസ്കർ വിശ്വസിക്കുന്നത്. "വരും വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടാൻ പോകുന്ന ഏറ്റവും ശക്തനായ അവകാശികളിൽ ഒരാളായി മാറാൻ കാർത്തിക്കിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് അവൻ ഇന്ന് പുറത്തെടുത്തത്."
IPL 2026: സിഎസ്‌കെ ഇനി പ്ലേഓഫ് കാണുമോ? ശേഷിച്ചത് 2 കളി!! സാധ്യതകളിങ്ങനെ
ഇന്നലെ ലക്നൗവിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി ലക്നൗ കരുത്ത് കാണിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ലക്നൗ അവരുടെ തീരുമാനം ശരിവെക്കും രീതിയിലായിരുന്നു പന്തെറിഞ്ഞ് തുടങ്ങിയത്. നായകൻ ഋതുരാജ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിവരെ വളരെ സ്മാർട്ടായാണ് യുവ പേസർ ആകാശ് സിങ് കുടുക്കിയത്. കാർത്തിക് ശർമ്മയുടെ 71 റൺ ഇന്നിങ്സിന്റെ പിൻബലത്തിൽ ചെന്നൈ 187 എന്ന കോംപിറ്റേറ്റീവ് ടോട്ടലിൽ എത്തി.
എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് ബാറ്റ് വീശാനെത്തിയ ലക്നൗ ബാറ്റർമാർ അവരുടെ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കി. വെറും 38 പന്തിൽ നിന്നും 90 റൺസ് നേടി മിച്ചൽ മാർഷ് ടീമിന്റെ നെടുംതൂണായി. ജോഷ് ഇംഗ്ലിസ് 36 റൺസ് നേടി. 187 എന്ന ടാർഗറ്റ് വെറും 16.4 ഓവറിൽ അവർ മറികടന്നു. ഈ തോൽവിയോടെ സിഎസ്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications