Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലാണ് ബെസ്റ്റ്!! ശ്രേയസ് ടോപ്പ് 4ന് പുറത്ത്, ഏറ്റവും മോശം ഹാര്‍ദ്ദിക്കല്ല; നായകര്‍ക്ക് റാങ്കിങ്

ഐപിഎല്ലിന്റെ 19ാം സീസണിലെ രണ്ടാംപാദ മല്‍സരങ്ങള്‍ ആവേശകരമായി പുരോഗമിക്കവെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 10 ക്യാപ്റ്റന്‍മാര്‍ക്കും റാങ്കിങ് നല്‍കിയിരിക്കുകയാണ് മുന്‍ താരം അമ്പാട്ടി റായുഡു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കവെയാണ് 10ല്‍ ഒന്നിലേക്കു നായകര്‍ക്കു അദ്ദേഹം റാങ്കിങ് നല്‍കിയത്.

ഈ സീസണിലെ ഐപിഎല്ലില്‍ ഒരേയൊരു വിദേശ ക്യാപ്റ്റന്‍ മാത്രമേയുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം. ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ നായകരുമാണ്. വളരെ മികച്ച സ്‌ക്വാഡിനെ ലഭിച്ചിട്ടും അതിനെ വേണ്ട രീതിയില്‍ ഉപ.യോഗിക്കാനാവവാതെ തിരിച്ചടികളിലേക്കു കൂപ്പുകുത്തിയ ക്യാപ്റ്റന്‍മാരും ഇക്കൂട്ടത്തിലുണ്ട്.

RISHABH PANT

റാങ്കിങ് എങ്ങനെ?

ഈ ഐപിഎല്ലിലെ ഏറ്റവും മോശം ക്യാപ്റ്റനായി അമ്പാട്ടി റാുയുഡു തിരഞ്ഞെടുത്തത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്തിനെയാണ്. പോയിന്റ് പട്ടികയിലും അവസാന സ്ഥാനക്കാരായ എല്‍എസ്ജിയുടെ പ്ലേഒഫ് പ്രതീക്ഷകള്‍ നേരത്തേ തന്നെ അസ്തമിച്ചിരുന്നു. 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം.

റിഷഭിനു തൊട്ടു മുകളിലായി ഒമ്പതാം റാങ്കിലുള്ള ക്യാപ്റ്റന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയാണ്. ആറാം കിരീടം നേടാനുള്ള എല്ലാ ചേരുവകളും ഒത്തുവന്നിട്ടും പ്ലേഓഫില്‍ പോലുമെത്താതെ നാണംകെട്ടാണ് എംഐ പുറത്തായത്. 12 മല്‍സരങ്ങളില്‍ വെറും നാലു ജയമുള്ള മുംബൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുമാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്ഷര്‍ പട്ടേലാണ് എട്ടാം റാങ്കിലുള്ള ക്യാപ്റ്റന്‍. ഇതിന്റെ കാരണം അമ്പാട്ടി റായുഡു വിശദീകരിക്കുകയും ചെയ്തു. ഈ സീസണില്‍ നന്നായിട്ടു തന്നെ തുടങ്ങിയ ടീമാണ് ഡിസി.

പക്ഷെ അതേ രീതിയില്‍ മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. സ്ഥിരല പുലര്‍ത്തുന്നതിലും പരാജയപ്പെട്ടു. അതുകൊണ്ടാണ് ഈ ലിസ്റ്റില്‍ അക്ഷര്‍ താഴേക്കു പോയതെന്നും റായുഡു വ്യക്തമാക്കി. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ഡിസി. 12 മാച്ചില്‍ അഞ്ചെണ്ണമേ അവര്‍ ജയിച്ചിട്ടുള്ളൂ.

ഏഴാം റാങ്കിലുളള നായകന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ വെറ്ററന്‍ കൂടിയായ അജിങ്ക്യ രഹാനെയാണ്. ആദ്യം പുറത്താവുമെന്നു കരുതിയ ഇടത്തു നിന്നും തുടരെ നാലു മാച്ചുകള്‍ ജയിച്ച് തിരിച്ചുവന്ന ടീമാണ് കെകെആര്‍. 11 മാച്ചില്‍ നിന്നും ഒമ്പതു പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരുള്ളത്.

രഹാനെയ്ക്കു മുകളില്‍ ആറാം റാങ്കിലുള്ളത് രാജസ്ഥാന്‍ റോല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ്. സീസണ്‍ വളരെ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം പിന്നീട് താളം നിലനിര്‍ത്താന്‍ കഴിയാതെ പോയ ടീമാണ് റോയല്‍സ്. ടോപ്പ് ഫൈവില്‍ പോലും ഇപ്പോള്‍ അവരില്ലെന്നതാണ് കൗതുകകരമായ കാര്യം. എങ്കിലും 11 മാച്ചില്‍ 12 പോയിന്റുള്ള റോയല്‍സ് ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷയില്‍ തന്നെയാണ്.

ഒരു സമയത്ത് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു എല്ലാവരും വിശേഷിപ്പിച്ചിരുന്ന പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യര്‍ റായുഡുവിന്റെ റാങ്കിങില്‍ അഞ്ചാമതാണ്.

SHUBMAN GILL

സീസണിന്റെ ആദ്യ പകുതിയില്‍ ഒരു കളി പോലും തോല്‍ക്കാതെ കുതിച്ച പഞ്ചാബ് രണ്ടാംപകുതിയില്‍ തുടരെ അഞ്ചു മാച്ചില്‍ തോറ്റ് പുറത്താവല്‍ ഭീഷണിയിലാണ്. ടീമില്‍ ബൗളിങും ബൗളിങ് പ്ലാനുകളും ശരിയായി വന്നിട്ടില്ലെന്നും ഈ കാരണത്താലാണ് ശ്രേയസ് താഴെ പോയതെന്നും റായുഡു നിരീക്ഷിച്ചു.

ശ്രേയിസിനു മുകളില്‍ നാലാം റാങ്കിലുള്ള ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതരാജ് ഗെയ്ക്വാദാണ്. സീസണില്‍ ടീം നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഇതിനു കാരണമെന്നു റായുഡു പറയുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സിനാണ് മൂന്നാം റാങ്കില്‍. തൊട്ടുമുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിധാറുണ്ട്.

നമ്പര്‍ വണ്‍ റാങ്കിലുള്ള ക്യാപ്റ്റന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലാണ്. വളരെ നന്നായി തന്റെ ബൗളര്‍മാരെ ഉപയോഗിക്കാന്‍ ഗില്ലിനായിട്ടുണ്ടെന്നും കൂടാതെ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോവാനും സാധിച്ചതായും റായുഡു വിശദമാക്കി.

Story first published: Friday, May 15, 2026, 15:48 [IST]
Other articles published on May 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+