Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിടിലന്‍ കാര്‍ത്തിക്!! ആദ്യ 5 മാച്ചിലും ഫ്‌ളോപ്പ്, എന്നാല്‍ ചെന്നൈയുടെ ആ കോള്‍ എല്ലാം മാറ്റി

ലഖ്‌നൗ: തുടക്കം പാളിയെങ്കിലും ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. എകാന സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സിഎസ്‌കെ അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്.

ഈ സീസണില്‍ ടീമിന്റെ റണ്‍വേട്ടക്കാരനായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ (20), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (13), കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരന്‍ ഉര്‍വില്‍ പട്ടേല്‍ (6) എന്നിവര്‍ ഫ്‌ളോപ്പായിട്ടും സിഎസ്‌കെ പതറിയില്ല.

യുവതാരം കാര്‍ത്തിക് ശര്‍മയുടെ (71) ഗംഭീര ഇന്നിങ്‌സാണ് സിഎസ്‌കെയെ രക്ഷിച്ചത്. 42 ബോളില്‍ ആറു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

KARTIK SHARMA

കാര്‍ത്തികിന്റെ കരിയര്‍ ബെസ്റ്റ് ഐപിഎല്ലും സ്‌കോറും കൂടിയാണിത്. സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ വന്‍ ഫ്‌ളോപ്പായ ശേഷമാണ് സിഎസ്‌കെയുടെ ഒരു ഒരു ബോള്‍ഡ് കോള്‍ കാര്‍ത്തിക്കിന്റെ കരിയര്‍ തന്നെ മാറ്റിയതെന്നു പറയാം.

കാര്‍ത്തിക് കിടുവായതെങ്ങനെ?

കഴിഞ്ഞ മിനി താരലേലത്തില്‍ 14.2 കോടിയെന്ന അവിശ്വസനീയ തുകയ്ക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ കാര്‍ത്തിക് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. അണ്‍ക്യാപ്ഡ് താരമായിട്ടും അദ്ദേഹത്തിനു ഇത്രയുമുയര്‍ന്ന തുക സിഎസ്‌കെ മുടക്കിയപ്പോള്‍ പലരും നെറ്റി ചുളിക്കുകയും ചെയ്തു.

ഈ സംശയം ശരിവയ്ക്കുന്നതായിരുന്നു സീസണിന്റെ തുടക്കത്തില്‍ കാര്‍ത്തികിന്റെ പ്രകടനം. ലോവര്‍ ഓര്‍ഡറില്‍ പരീക്ഷിക്കപ്പെട്ട അദ്ദേഹം തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നു. ടീമിനു അകത്തും പുറത്തുമായി തുടര്‍ന്ന കാര്‍ത്തിക് ശ്രദ്ധിക്കപ്പെടുന്ന ഒരു ഇന്നിങ്‌സ് പോലും കളിച്ചതുമില്ല.

18 (15 ബോള്‍), 1 (3), 6 (3), 18 (19), 15 (9) എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ബാറ്റിങില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ കാണപ്പെട്ട കാര്‍ത്തിക് ടീം മാനേജ്‌മെന്റിനു വലിയ തലവേദനയായി മാറുകയും ചെയ്തു. ഇതോടെണ് സിഎസ്‌കെയുടെ ഭാഗത്തു നിന്നും വളരെ ബോള്‍ഡായ ഒരു നീക്കം കണ്ടത്.

മുംബൈ ഇന്ത്യന്‍സുമായി ഈ മാസം രണ്ടിനു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മാച്ചില്‍ നാലാം നമ്പറിലേക്കു കാര്‍ത്തിക്കിനെ സിഎസ്‌കെ പ്രൊമോട്ട് ചെയ്തു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.

KARTIK SHARMA

സിഎസ്‌കെ എട്ടു വിക്കറ്റിനു ജയിച്ച മാച്ചില്‍ അദ്ദേഹം കന്നി ഐപിഎല്‍ ഫിഫ്റ്റി കണ്ടെത്തി. 40 ബോളില്‍ പുറത്താവാതെ 54 റണ്‍സാണ് കാര്‍ത്തിക് സ്‌കോര്‍ ചെയ്തത്. ഇതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

നാലാം നമ്പറാണ് തന്റെ ബെസ്റ്റ് തുടരെ മികച്ച ഇന്നിങ്‌സുകളുമായി കാര്‍ത്തിക് അടിവരയിടുകയും ചെയ്തു. തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 41 (31 ബോള്‍), 20 (20), ഇന്നു 71 റണ്‍സ് എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഈ പ്രകടനങ്ങളിലൂടെ സിഎസ്‌കെ മധ്യനിരയിലെ പുതിയ സൂപ്പര്‍ താരമായി മാറാന്‍ തനിക്കു സാധിക്കുമെന്നും കാര്‍ത്തിക് തെളിയിച്ചിരിക്കുകയാണ്,

ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളിലാണ് യുവതാരം ഇതിനകം കളിച്ചത്്. 39 ശരാശരിയില്‍ 134 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെ 244 റണ്‍സും കാര്‍ത്തിക് നേടിക്കഴിഞ്ഞു. ഇത്തവണ സഞ്ജു സാംസണ്‍ (23) കഴിഞ്ഞാല്‍ ,സിഎസ്‌കെയ്ക്കാായി ഏറ്റവുമധികം സിക്‌സറടിച്ച രണ്ടാമത്തെ താരവും (14 സിക്‌സ്) കൂടിയാണ് അദ്ദേഹം.

Story first published: Friday, May 15, 2026, 22:19 [IST]
Other articles published on May 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+