ഇവരുടെ പേര് കേട്ടാന്‍ പാക് ഫാന്‍സിന് ഹാലിളകും!! ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ?
ക്രിക്കറ്റ് പ്രേമികളെ എല്ലായ്‌പ്പോഴും ഹരം കൊള്ളിക്കുന്നതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബദ്ധവൈരികള്‍ തമ്മിലുള്ള ഈ മല്‍സരം ആരാധകരെ നിരാശപ്പെടുത്താറുമില്ല. സമീപകാലത്തു ഈ പോരാട്ടങ്ങള്‍ അല്‍പ്പം ഏകപക്ഷീയമായിട്ടുണ്ടെന്നതു ശരി തന്നെ.
എങ്കിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നുവെന്നു പറയുമ്പോള്‍ തന്നെ അതുണ്ടാക്കുന്ന ഓളം വളരെ വലുതാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലാണ് അവസാനമായി ഇരുടീമുകളും ശക്തി പരീക്ഷിച്ചത്. അന്നു സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യ പാക് പടയെ കെട്ടുകെട്ടിക്കുകയും ചെയ്തു.

ഇന്ത്യ- പാകിസ്താന്‍ മല്‍സരങ്ങളുടെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ പാക് ആരാധകര്‍ നെഞ്ചിലേറ്റുകയും അതുപോലെ തന്നെ വെറുക്കുകയും ചെയ്യുന്ന ചില ഇന്ത്യന്‍ താരങ്ങളുണ്ടെന്നു കാണാം. ഇക്കൂട്ടത്തില്‍ പാക് ഫാന്‍സ് വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.
ഗൗതം ഗംഭീര്‍
ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ഇന്ത്യയുടെ മുന്‍ ഇടംകൈന്‍ ഓപ്പണറും നിലവില്‍ മുഖ്യ കോച്ചുമായ ഗൗതം ഗംഭീറുമാണ്. കളിച്ചിരുന്ന കാലത്തു വളരെയധികം അഗ്രസീവും വികാരങ്ങള്‍ ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. പാകിസ്താന്റെ ചില താരങ്ങളുമായി കളിക്കിടെ ഗംഭീര്‍ കൊമ്പുകോര്‍ത്തിട്ടുമുണ്ട്.
ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് പാകിസ്താന്റെ മുന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡിയുമായുള്ള ഏറ്റുമുട്ടലാണ്. 2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ- പാക് ഏകദിന മല്‍സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. അഫ്രീഡിക്കെതിരേ ഗംഭീര്‍ ഫോറടിച്ച ശേഷമുള്ള സ്ലെഡ്ജിങാണ് പിന്നീട് വാക്‌പോരില്‍ കലാശിച്ചത്.
തൊട്ടടുത്ത ബോളില്‍ ഗംഭീര്‍ സിംഗിളെടുത്ത ശേഷം ഇരുവരും പിച്ചിന്റെ നടുവില്‍ വച്ച് പരസ്പരം അതിരൂക്ഷമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. രണ്ടു പേരും പരസ്പരം വിട്ടുകൊടുക്കാതെ മുഖാമുഖം നിന്ന് തല്ലിന്റെ വക്കിലുമെത്തി. ഈ സംഭവത്തിനു ശേഷം ഇപ്പോഴും ഇവര്‍ക്കിടയിലുള്ള പിണക്കം തീര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
അതിനു ശേഷം 2010ലെ ഏഷ്യാ കപ്പിനിടെ ശ്രീലങ്കയിലെ ദാംബുള്ളയില്‍ വച്ച് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കംറാന്‍ അക്മലുമായും ഈ തരത്തില്‍ ഗംഭീര്‍ കളിക്കളത്തില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അന്നു ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയും ഓണ്‍ഫീല്‍ഡ് അംപയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
കൂടാതെ മാധ്യമങ്ങളില്‍ പലപ്പോഴും പാകിസ്താന്‍ ക്രിക്കറ്റിനെതിരേ ഗംഭീര്‍ തുറന്നടിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ചില കമന്റുകള്‍ വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. ഇവയെല്ലാമാണ് പാക് ആരാധകര്‍ ഗംഭീറിനെ വെറുക്കാനുള്ള പ്രധാന കാരണങ്ങള്‍.
ഹര്‍ഭജന്‍ സിങ്
മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഗൗതം ഗംഭീറിനെ പോലെ കളിക്കളത്തില്‍ പലപ്പോവും ഓവര്‍ അഗ്രസീവാകുന്ന വ്യക്തിയാണ് അദ്ദേഹം. ദേഷ്യം വന്നാല്‍ ഭാജി എന്താണ് ചെയ്യുകയെന്നു പോലും പറയാന്‍ കഴിയില്ല.
ഐപിഎല്ലില്‍ മുമ്പ് ഇന്ത്യയുടെ മുന്‍ മലയാളിി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിന്റെ മുഖത്തടിച്ചതിനെ തുടര്‍ന്ന് വലിയ വിവാദത്തിലകപ്പെട്ടയാഴാണ് ഹര്‍ഭജന്‍. പാകിസ്താനുമായുള്ള മല്‍സരങ്ങളില്‍ കളിക്കവെ പലപ്പോഴും അവരുടെ കളിക്കാരുമായി ഗ്രൗണ്ടില്‍ വച്ച് അദ്ദേഹം വാക്‌പോര് നടത്തിയിട്ടുണ്ട്.
ഷുഐബ് അക്തര്‍, മുഹമ്മദ് ആമിര്‍ എന്നിവരുമായെല്ലാം മൈതാനത്തു ഭാജി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. ഭാജിയുടെഈ ചൂടന്‍ സ്വഭാവം പാകിസ്താന്‍ ഫാന്‍സിനും ഒട്ടും ഇഷ്ടമായിരുന്നില്ല. വിരമിച്ച ശേഷവും പാകിസ്താനെ കടന്നാക്രമിക്കാന്‍ അവസരം കിട്ടിയാല്‍ അദ്ദേഹം അതു പാഴാക്കാറുമില്ല.

വിരാട് കോലി
ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിളിക്കപ്പെടുന്ന ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ് ലിസ്റ്റിലെ മൂന്നാമന്‍. കളിക്കളത്തില്‍ പാകിസ്താന്‍ ടീമിന്റെ പേടിസ്വപ്‌നമെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. കാരണം പാക് ടീമിനെതിരേ കളിക്കുമ്പോഴാണ് കോലി തന്റെ ഏറ്റവും മികച്ച പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ളത്.
ഈ കാരണത്താല്‍ തന്നെ മല്‍സരം ചിലപ്പോള്‍ കോലിയും പാക് ടീമും തമ്മിലാവാറുമുണ്ട്. ഇവയില്‍ അന്തിമ ജയം കോലിക്കും ഇന്ത്യക്കുമായിരിക്കുകയും ചെയ്യും. ഐസിസി ടൂര്‍ണമെന്റുകളില്‍ പല തവണ അദ്ദേഹം പാക് ടീമിന്റെ അന്തകനായി മാറിയിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് പാക് ഫാന്‍സ് കോലിയെ ഏറ്റവുമധികം വെറുക്കുകയും ഭയക്കുകുകയും ചെയ്യുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications