വനിതകളുടെ ടി20 ലോകകപ്പ് ഫൈനല്‍: കപ്പില്‍ അഞ്ചാമതും കംഗാരു മുത്തം... ഇന്ത്യക്കു കനത്ത തോല്‍വി

മെല്‍ബണ്‍: പുരുഷ ക്രിക്കറ്റില്‍ മാത്രമല്ല വനിതാ ക്രിക്കറ്റിലും തങ്ങളുടെ അപ്രമാധിത്വം വിളിച്ചോതി ഓസ്‌ട്രേലിയക്കു വീണ്ടുമൊരു ലോക കിരീടം. വനിതകളുടെ ടി20 ലോകകപ്പില്‍ കന്നി ഫൈനല്‍ കളിച്ച ഇന്ത്യയെ നിഷ്പ്രരാക്കി ഓസീസ് അഞ്ചാമതും കിരീടത്തില്‍ മുത്തമിട്ടു. 85 റണ്‍സിന്റെ ആധികാരിക വിജയമാണ് ഓസീസ് ആഘോഷിച്ചത്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസീസിന്റെ സമഗ്രാധിപത്യം തന്നെയാണ് ഫൈനലില്‍ കണ്ടത്. ആദ്യം ബാറ്റിങിലും തുടര്‍ന്ന് ബൗളിങിലും ഇന്ത്യയെ കംഗാരുപ്പട വാരിക്കളയുകയായിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 185 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ് ഇന്ത്യക്കു മുന്നില്‍ വച്ചത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍പ്പോലും ഓസീസിന് വെല്ലുവിളിയുയര്‍ത്താതെയാണ് ഇന്ത്യ മല്‍സരം അടിയറവച്ചത്. 19.1 ഓവറില്‍ വെറും 99 റണ്‍സിന് ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. മധ്യനിരയില്‍ ദീപ്തി ശര്‍മയൊഴികെ (33) മറ്റാരും ഓസീസ് ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. വേദ കൃഷ്ണമൂര്‍ത്തി (19), റിച്ച ഘോഷ് (18), സ്മൃതി മന്ദാന (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഈ ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ സെന്‍സേഷനായി മാറിയ ഷഫാലി വര്‍മ (2) ഫൈനലില്‍ നിറംമങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (4), മന്ദാന, ജെമിമ റോഡ്രിഗസ് (0) തുടങ്ങി ബാറ്റിങില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച താരങ്ങളൊന്നും ക്ലിക്കായില്ല. നാലു വിക്കറ്റെടുത്ത മേഗന്‍ സ്‌കുട്ടും മൂന്നു വിക്കറ്റ് പിഴുത ജെസ്സ് ജൊനാസണുമാണ് ഇന്ത്യയുടെ കഥ കഴിച്ചത്.

നേരത്തേ ഓസീസ് നാലു വിക്കറ്റിനാണ് 184 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ തുടക്കം മുതല്‍ കത്തിക്കയറുകയായിരുന്നു. ഓപ്പണര്‍മാരായ ബെത്ത് മൂണിയുടെയും (78*) അലീസ്സ ഹീലിയുടെയും (75) ഫിഫ്റ്റികളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഹീലിയായിരുന്നു കൂടുതല്‍ അപകടകാരി. വെറും 39 പന്തിലാണ് ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം ഹീലി 75 റണ്‍സ് വാരിക്കൂട്ടിയത്. മൂണി 54 പന്തില്‍ 10 ബൗണ്ടറികള്‍ നേടി. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്ന്‍സ് (4) എന്നിവരാണ് പുറത്തായ താരങ്ങള്‍.

ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമി ഫൈനലിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ഓസ്‌ട്രേലിയയും നിലനിര്‍ത്തുകയായിരുന്നു. സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇരുവരും ഇറക്കിയത്. നാലു വീതം സ്പിന്നര്‍മാര്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലെയിങ് ഇലവനിലുണ്ട്.

ബൗണ്ടറിയോടെ തുടക്കം

ബൗണ്ടറിയോടെ തുടക്കം

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസീസ് ഇറങ്ങിയത്. ദീപ്തി ശര്‍മയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ മിഡ് വിക്കറ്റിനു മുകളിലൂടെ ബൗണ്ടറിയിലേക്കു പറത്തിയാണ് ഇയാന്‍ ഹീലി മുന്നറിയിപ്പ് നല്‍കിയത്. ആദ്യ ഓവറില്‍ മൂന്നു ബൗണ്ടറിയക്കം 14 റണ്‍സാണ് ഓസീസ് വാരിക്കൂട്ടിയത്. ഇതില്‍ 13ഉം ഹീലിയുടെ വകയായിരുന്നു.

ഏഴോവറില്‍ 50, 11 ഓവറില്‍ 100

ഏഴോവറില്‍ 50, 11 ഓവറില്‍ 100

പിന്നീട് ഹീലി ഷോ തന്നെയാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത്. തന്റെ ഓപ്പണിങ് പങ്കാളിയായ ബെത്ത് മൂണിയെ സാക്ഷിനിര്‍ത്തി ഇന്ത്യന്‍ ബൗളര്‍മാരെ ഹീലി അമ്മാനമാടുകയായിരുന്നു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഓസീസ് 50 റണ്‍സും 11ാം ഓവറിലെ മൂന്നാം പന്തില്‍ 100 റണ്‍സ് അവര്‍ തികച്ചു.

ഇതിനിടെ ഹീലി തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കിയിരുന്നു. ബൗണ്ടറി പായിച്ചു കൊണ്ടാണ് താരം ഫിഫ്റ്റി തികച്ചത്. ശിഖ പാണ്ഡെയെറിഞ്ഞ 11ാം ഓവറില്‍ ഹാട്രിക് സിക്‌സറുകളാണ് ഹീലി പറത്തിയത്.

ബ്രേക്ക്ത്രൂ

ബ്രേക്ക്ത്രൂ

ഹീലി- മൂണി കൂട്ടുകെട്ട് മല്‍സരം തട്ടിയെടുക്കവെയാണ് 12ാം ഓവറിലെ നാലാം പന്തില്‍ സഖ്യത്തെ ഇന്ത്യ തകര്‍ത്തത്. അപകടകാരിയായ ഹീലിയെ രാധ യാദവ് പുറത്താക്കുകയായിരുന്നു. ക്രീസിന് പുറത്തേക്കിറങ്ങി ലോങ് ഓണിലേക്ക് ഷോട്ട് പായിച്ച ഹീലിയെ വേദ കൃഷ്ണമൂര്‍ത്തി ബൗണ്ടറി ലൈനിന് അടുത്ത് വച്ച് പിടികൂടുകയായിരുന്നു. 39 പന്തില്‍ ഏഴു ബൗണ്ടറികളും അഞ്ച് കൂറ്റന്‍ സിക്‌സറുമടക്കം 75 റണ്‍സാണ് ഹീലി വാരിക്കൂട്ടിയത്. ഓസീസ് ഒന്നിന് 115.

ഒരോവറില്‍ രണ്ട് വിക്കറ്റ്

ഒരോവറില്‍ രണ്ട് വിക്കറ്റ്

ഹീലി പുറത്തായ ശേഷം ഓസീസ് സ്‌കോറിങിന് അല്‍പ്പം വേഗം കുറഞ്ഞെങ്കിലും ഓപ്പണര്‍ ബെത്ത് മൂണി ഫിഫ്റ്റിയുമാൈയി ടീമിനെ മുന്നാട്ട് നയിച്ചു.

ദീപ്തി ശര്‍മയെറിഞ്ഞ ഇന്നിങ്‌സിലെ 17ാം ഓവറില്‍ രണ്ടു വിക്കറ്റുകളാണ് ഇന്ത്യക്കു ലഭിച്ചത്. 16 റണ്‍സെടുത്ത മെഗ് ലാന്നിങിനെ സ്‌ക്വയര്‍ ലെഗില്‍ ശിഖ പാണ്ഡെ പിടികൂടി. അഞ്ചാമത്തെ പന്തില്‍ പുതുതായി ക്രീസിലെത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറെയും (2) ദീപ്തി മടക്കി. ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ടിനു ശ്രമിച്ച ഗാര്‍ഡ്‌നറെ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ സ്റ്റംപ് ചെയ്യുകയായിരുന്നു.

തുടക്കം പാളി ഇന്ത്യ

തുടക്കം പാളി ഇന്ത്യ

185 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയതിനാല്‍ തന്നെ ഇന്ത്യക്കു മികച്ച തുടക്കം അനിവാര്യമായിരുന്നു. എന്നാല്‍ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഓസീസ് ഇന്ത്യയെ നിശബ്ധരാക്കി

ടൂര്‍ണമെന്റിലെ കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം വെടിക്കെട്ട് പ്രകടനം നടത്തിയ കൗമാരക്കാരി ഷഫാലി വര്‍മയെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓസീസ് മടക്കി. രണ്ടു റണ്‍സ് മാത്രമെുത്ത ഷഫാലിയെ മേഗന്‍ സ്‌കുട്ടിന്റെ ബൗളിങില്‍ അലീസ്സ ഹീലി പിടികൂടി.

ജെമീമ ഡെക്ക്

ജെമീമ ഡെക്ക്

മൂന്നാമതായി താനിയ ഭട്ടാണ് ഇന്ത്യക്കായി ഇറങ്ങിയതെങ്കിലും രണ്ടു റണ്‍സെടുത്ത താരം ബാറ്റിങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്നെത്തിയ ജെമീമ റോഡ്രിഗസ് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. ജൊനാസന്റെ ബൗളിങില്‍ നിക്കോളാ കറേയാണ് ക്യാച്ചെടുത്തത്. ഇന്ത്യ രണ്ടിന് 8.

വേദ, ദീപ്തി

വേദ, ദീപ്തി

വേദ കൃഷ്ണമൂര്‍ത്തിയാണ് അഞ്ചാമതായി പവലിയനിലേക്കു മടങ്ങിയത് 24 പന്തില്‍ ഒരു ബൗണ്ടറിയോടെ 19 റണ്‍സെടുത്ത വേദയെ കിമ്മിന്‍സിന്‍െ ബൗളിങില്‍ ജൊനാസന്‍ പുറത്താക്കി.

മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ ദീപ്തി ശര്‍മയാണ് ഓസീസിന്റെ ഏഴാമത്തെ ഇര. 35 പന്തില്‍ രണ്ടു ബൗണ്ടറിയോടെ 33 റണ്‍സെടുത്ത ദീപ്തിയെ മൂണി ക്യാച്ച് ചെയ്തു. ഇന്ത്യ ആറിന് 88.

11 റണ്‍സിനിടെ തീര്‍ന്നു

11 റണ്‍സിനിടെ തീര്‍ന്നു

ടീം സ്‌കോറിലേക്ക് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്ക നാലു വിക്കറ്റുകള്‍ കൂടി ഇന്ത്യ കൈവിട്ടതോടെ ഓസീസ് ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നെറുകയിലെത്തി. ശിഖ പാണ്ഡെ (1), റിച്ചാ ഘോഷ് (18), രാധ യാദവ് (1), പൂനം യാദവ് (1) എന്നിവരാണ് അവസാനമായി മടങ്ങിയ നാലു പേര്‍.

പ്ലെയിങ് ഇലവന്‍

T20 World Cup final, India vs Australia preview

അലീസ ഹീലി (വിക്കറ്റ് കീപ്പര്‍), ബെത്ത് മൂണി, മെഗ് ലാന്നിങ് (ക്യാപ്റ്റന്‍), ആഷ്‌ലി ഗാര്‍ഡ്‌നര്‍, റേച്ചല്‍ ഹെയ്ന്‍സ്, ജെസ് ജൊനാസണ്‍, സോഫി മോളിനക്‌സ്, നിക്കോള കറേ, ഡെലീസ്സ കിമ്മിന്‍സ്, ജോര്‍ജിയ വേര്‍ഹാം, മേഗന്‍ സ്‌കുട്ട്.

ഓസ്‌ട്രേലിയ- ഷഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, March 8, 2020, 12:04 [IST]
Other articles published on Mar 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X