വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'ഫൈനലിന്' ഗാബയൊരുങ്ങി- ഓസീസിന്റെ കോട്ട പിടിക്കാന്‍ ഇന്ത്യ

പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കുകയാണ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയുടെ തകോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യന്‍ കൊടി പറക്കുമോ? ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഫൈനലിനു തുല്യമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച തുടക്കമാവും. ഇരുടീമുകളും ഓരോ വിജയം വീതം നേടി ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ഗാബ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്കു ട്രോഫിയുയര്‍ത്താം.

Australia Vs India 4th test Match Preview

പരിക്കില്‍ തളര്‍ന്ന ടീം ഇന്ത്യ ഗാബയിലും ഓസീസിനു വെല്ലുവിളിയുയര്‍ത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സിഡ്‌നിയില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില കൈക്കലാക്കിയിരുന്നു. ഗാബ ടെസ്റ്റും സമനിലയിലായാല്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യക്കു ട്രോഫി നിലനിര്‍ത്താം.

ഇന്ത്യയും പരിക്കും

ഇന്ത്യയും പരിക്കും

പരിക്കു കാരണം നിരവധി താരങ്ങളെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്കിനെ തുടര്‍ന്നു നാലാം ടെസ്റ്റില്‍ കളിക്കാനിടയില്ല. മായങ്ക് അഗര്‍വാളിന്റെ കാര്യവും സംശയത്തിലാണ്.
ഇത്രയും താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ മികച്ച ഇലവനെ ഗാബയില്‍ അണിനിരത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ചു കനത്ത വെല്ലുവിളി തന്നെയാണ്.

മൂന്നു മാറ്റങ്ങള്‍ ഉറപ്പ്

മൂന്നു മാറ്റങ്ങള്‍ ഉറപ്പ്

സിഡ്‌നി ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ഗാബയില്‍ കളിക്കുക. രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കായിരിക്കും നാലാം ടെസ്റ്റ് നഷ്ടമാവുക. ജഡേജയ്ക്കു പകരം ശര്‍ദ്ദുല്‍ താക്കൂര്‍ കളിക്കാനാണ് സാധ്യത. ടി20 സ്‌പെഷ്യലിസ്റ്റായ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
വിഹാരിക്കു പകരം മായങ്കോ പൃഥ്വി ഷായോ കളിച്ചേക്കും. ഫിറ്റ്‌നസ് തിരിച്ചുപിടിച്ചാല്‍ പൃഥ്വിയേക്കാള്‍ സാധ്യത മായങ്കിനായിരിക്കും. ബുംറയ്ക്കു പകരം പുതുമുഖ പേസര്‍ ടി നടരാജന്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും സൂചനയുണ്ട്.

മഴ ഭീഷണി

മഴ ഭീഷണി

ഗാബ ടെസ്റ്റിനു മഴ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. മഴ കളി തടസ്സപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഒരാഴ്ചയോളം ബ്രിസ്ബണില്‍ മഴ പെയ്യാനിടയുണ്ടെന്നാണ് പ്രവചനം.
ടെസ്റ്റിന്റെ ആദ്യദിനമായ വെള്ളിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കാം. മൂന്നാം ദിനമായ ഞായറാഴ്ച 50 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. നാലു മില്ലി മീറ്റര്‍ മുതല്‍ ആറു മില്ലി മീറ്റര്‍ വരെ മഴ പെയ്‌തേക്കാം.

ഗാബയില്‍ ഓസീസിന്റെ റെക്കോര്‍ഡ്

ഗാബയില്‍ ഓസീസിന്റെ റെക്കോര്‍ഡ്

ഓസ്‌ട്രേലിയയുടെ ഭാഗ്യവേദി കൂടിയാണ് ബ്രിസ്ബണിലെ ഗാബ സ്‌റ്റേഡിയം. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവര്‍ ഇവിടെ ഇന്ത്യയുമായി അങ്കത്തിനു തയ്യാറെടുക്കുന്നത്. ഇന്ത്യ ഇതുവരെ ടെസ്റ്റ് വിജയിച്ചിട്ടില്ലാത്ത വേദി കൂടിയാണിത്.
1988നു ശേഷം ഈ വേദിയില്‍ ഓസീസ് ടെസ്റ്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഇവിടെ 55 ടെസ്റ്റുകളാണ് ഇതുവരെ ഓസീസ് കളിച്ചത്. ഇവയില്‍ 33ലും ജയിച്ച അവര്‍ 13 എണ്ണത്തില്‍ സമനിലയും നേടി. കഴിഞ്ഞ 28 ടെസ്റ്റുകളില്‍ ഓസീസ് ഗാബയില്‍ തോല്‍വിയറിഞ്ഞിട്ടില്ല.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, മായങ്ക് അഗര്‍വാള്‍/ പൃഥ്വി ഷാ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ / ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി / മാര്‍സ് ഹാരിസ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍) നതാന്‍ ലിയോണ്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്.

Story first published: Wednesday, January 13, 2021, 13:00 [IST]
Other articles published on Jan 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X