83, 204*, 107*... ഇന്ത്യ എയ്ക്കു വേണ്ടി നിറഞ്ഞാടി ശുഭ്മാന്‍ ഗില്‍, കോലിയുടെ വിളി വൈകില്ല

ലിങ്കോണ്‍ (ന്യൂസിലാന്‍ഡ്): ന്യൂസിലാന്‍ഡ് എയ്ക്കതെിരേ ഇന്ത്യന്‍ എ ടീമിനായി യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മിന്നുന്ന പ്രകടനം തുടരുന്നു. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ താരം സെഞ്ച്വറിയുമായി കസറി. ന്യൂസിലാന്‍ഡ് ഒന്നാമിന്നിങ്‌സില്‍ ഒമ്പതിന് 386 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 234 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ കിവീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 152 റണ്‍സ് കൂടി മതി.

107 റണ്‍സുമായി ഗില്ലും 52 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. 153 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. പുജാര 99 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 52 റണ്‍സെടുത്തത്. രണ്ടാം വിക്കറ്റില്‍ ഗില്‍-പുജാര സഖ്യം 123 റണ്‍സെടുത്തു കഴിഞ്ഞു. 59 റണ്‍സെടുത്ത നായകന്‍ ഹനുമാ വിഹാരിയാണ് പുറത്തായത്.

ബുഷ്ഫയര്‍ ബാഷ്: യുവി ഭയപ്പെട്ടത് സംഭവിച്ചു!! വിക്കറ്റ് ലീക്കു തന്നെ, ഔട്ടായത് ഇങ്ങനെ, വീഡിയോ

ഈ പരമ്പരയില്‍ അവിസ്മരണീയ പ്രകടനമാണ് ഗില്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റില്‍ താരം ഒന്നാമിന്നിങ്‌സില്‍ 83ഉം രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 204ഉം റണ്‍സ് അടിച്ചെടുത്തിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ഗില്‍. ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഗില്ലും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവിലെ ഫോമില്‍ താരത്തെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, February 9, 2020, 16:42 [IST]
Other articles published on Feb 9, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X