വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫ്ളോറിഡയിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം

ലൊഡര്‍ഹില്‍: പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 16 പന്തു ബാക്കി നിൽക്കെ ഇന്ത്യൻ സംഘം മറികടന്നു. രോഹിത് ശർമ്മ, വിരാട് കോലി, മനീഷ് പാണ്ഡെ എന്നിവരുടെ സംഭാവന ഇന്ത്യൻ സ്കോർബോർഡിൽ നിർണായകമായി.

നേരത്തെ കൂറ്റനടിക്ക് പേരുകേട്ട വിൻഡീസ് ബാറ്റ്സ്മാൻമാർക്ക് ബാറ്റുവീശാനായില്ല. കണിശതയോടെ ഇന്ത്യൻ താരങ്ങൾ പന്തെറിഞ്ഞപ്പോൾ കരീബിയൻ ബാറ്റ്സ്മാൻമാർ തുടക്കം മുതൽക്കെ കൂടാരം കയറി. ഒടുവിൽ ഇരുപത് ഓവർ അവസാനിക്കുമ്പോൾ വിൻഡീസ് സ്കോർബോർഡിൽ ആകെ കുറിക്കപ്പെട്ടത് 95 റൺസ്.

ടീം ഇന്ത്യ

ഇന്ത്യൻ നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റു നേടി. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റു നേടിയ നവ്ദീപ് സെയ്നിയുടെ പ്രകടനം മത്സരത്തിൽ ശ്രദ്ധേയമായി.

Aug 03, 2019, 11:56 pm IST

അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയാണ് കളിയിലെ താരം. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകിയ സെയ്നി മൂന്നു വിക്കറ്റ് നേടി.

Aug 03, 2019, 11:18 pm IST

ഇന്ത്യയ്ക്ക് വിജയത്തുടക്കം.

Aug 03, 2019, 11:11 pm IST

പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 16 പന്ത് ബാക്കിനിൽക്കെ ഇന്ത്യ പിന്നിട്ടു. ഇന്ത്യയുടെ ജയം നാലു വിക്കറ്റിന്.

Aug 03, 2019, 11:03 pm IST

വിജയത്തിലേക്ക് എട്ടു റൺസ് ബാക്കി നിൽക്കെ ക്രുണാൽ പാണ്ഡ്യയെ അതിമനോഹരമായി പുറത്താക്കി കീമോ പോൾ. 14 പന്തിൽ 12 റൺസാണ് പാണ്ഡ്യ സമ്പാദ്യം.

Aug 03, 2019, 10:54 pm IST

വിജയദൗത്യം ഇനി ജഡേജയുടെയും ക്രുണാല്‍ പാണ്ഡ്യയുടെയും ചുമലില്‍. മത്സരത്തിൽ ശക്തമായി തിരിച്ചുവന്ന് വിൻഡീസ് ടീം. 13 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ, അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 73 റൺസ്.

Aug 03, 2019, 10:51 pm IST

കോട്രലിന്റെ പന്തിനെ പഠിക്കുന്നതിൽ കോലിയും പരാജയപ്പെട്ടു. 29 പന്തിൽ 19 റൺസുമായി ഇന്ത്യൻ നായകനും മടങ്ങി.

Aug 03, 2019, 10:43 pm IST

മനീഷ് പാണ്ഡെയും പുറത്ത്. കിമോ പോളിന്റെ പന്തിൽ വിക്കറ്റു തെറിക്കുമ്പോൾ 14 പന്തിൽ 19 റൺസാണ് പാണ്ഡെ സ്കോർബോർഡിൽ കുറിച്ചത്.

Aug 03, 2019, 10:20 pm IST

ആത്മവിശ്വാസം തുണച്ചില്ല. സുനിൽ നരെയ്നെ ആദ്യ പന്തിൽത്തന്നെ പറത്താൻ ശ്രമിച്ച ഋഷഭ് പന്തിന് കണക്കുകൂട്ടലുകൾ തെറ്റി. സുനിൽ നരെയ്ന് ഹാട്രിക്ക് നേടാൻ അവസരം.

Aug 03, 2019, 10:17 pm IST

സുനിൽ നരെയന്റെ പ്രലോഭനത്തിൽ രോഹിത് ശർമ്മയും വീണു. 25 പന്തിൽ 24 റൺസുമായി രോഹിത് ശർമ്മ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ്.

Aug 03, 2019, 9:56 pm IST

രണ്ടാം ഓവറിൽ ശിഖർ ധവാൻ പുറത്ത്. ഷെൽഡൺ കോട്രലിന്റെ പന്തിനെ തിരിച്ചറിയുന്നതിൽ ധവാൻ പരാജയപ്പെട്ടു. വിക്കറ്റിന് മുന്നിൽ കുരുങ്ങി ധവാൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ, നാലു റൺസ്.

Aug 03, 2019, 9:50 pm IST

തുടക്കം പതിയെ. ആദ്യ ഓവറിൽ ഇന്ത്യ കുറിച്ചത് രണ്ടു റൺസ്.

Aug 03, 2019, 9:47 pm IST

രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്ത്യയ്ക്കായി കളത്തിൽ

Aug 03, 2019, 9:41 pm IST

ഇനി ഇന്ത്യയുടെ ഊഴം.

Aug 03, 2019, 9:34 pm IST

അവസാന ഓവർ റൺസൊന്നും വിട്ടുനൽകാതെ സെയ്നി. അവിസ്മരണീയമായ അരങ്ങേറ്റം. ഇരുപതോവർ അവസാനിക്കുമ്പോൾ വിൻഡീസ് സ്കോർ, ഒൻപതു വിക്കറ്റു നഷ്ടത്തിൽ 95 റൺസ്.

Aug 03, 2019, 9:32 pm IST

സെയ്നിക്ക് മൂന്നാം വിക്കറ്റ്. 49 പന്തിൽ 49 റൺസുമായി പൊള്ളാർഡും മടങ്ങി. വിക്കറ്റിന് മുന്നിൽ കുരുങ്ങി പൊള്ളാർഡ് മടങ്ങുമ്പോൾ വിൻഡീസ് സ്കോറിങ് ഏറെക്കുറെ നിലച്ചു.

Aug 03, 2019, 9:28 pm IST

മത്സരത്തിലെ അവസാന ഓവർ അരങ്ങേറ്റക്കാരൻ സെയ്നിയെ ഏൽപ്പിച്ച് കോലി. പൊള്ളാർഡിനെ കബളിപ്പിച്ച് ആദ്യ രണ്ടു പന്തുകൾ സെയ്നി കീപ്പറുടെ കൈകളിലെത്തിച്ചിരിക്കുന്നു.

Aug 03, 2019, 9:27 pm IST

ഭുവനേശ്വർ കുമാറിനെ ഒരു തവണ സിക്സിന് പറത്തിയത് അപേക്ഷിച്ചാൽ ബാറ്റിങ് വെടിക്കെട്ട് കാഴ്ച്ചവെക്കാൻ പൊള്ളാർഡിന് കഴിഞ്ഞില്ല. പത്തൊൻപതാം ഓവറിൽ വിൻഡീസ് നേടിയത് ആകെ ഏഴു റൺസ്.

Aug 03, 2019, 9:24 pm IST

ഇന്നിങ്സ് അവസാനിക്കാൻ ഓരോവർ കൂടി ബാക്കിനിൽക്കെ പൊള്ളാർഡ് മാജിക്കിനായുള്ള പ്രതീക്ഷയിലാണ് ആരാധകർ. വിൻഡീസ് സ്കോർ, എട്ടു വിക്കറ്റു നഷ്ടത്തിൽ 88 റൺസ്.

Aug 03, 2019, 9:23 pm IST

പത്തൊൻപതാം ഓവറിൽ വിൻഡീസിന് വീണ്ടും വിക്കറ്റു നഷ്ടം. ഭുവനേശ്വർ കുമാറിനെ കടന്നാക്രമിക്കാൻ കീമോ പോൾ നടത്തിയ ശ്രമം വിഫലം. ബാറ്റിൽത്തട്ടി ഉയർന്ന പന്ത് നായകൻ കോലിയുടെ കൈകളിൽ ഭദ്രം.

Aug 03, 2019, 9:09 pm IST

ജഡേജയെ ഉയർത്തിയടിക്കാനുള്ള ശ്രമം. നാലു പന്തിൽ രണ്ടു റൺസുമായി സുനിൽ നരെയ്നും കൂടാരം കയറി. ഇനിയെല്ലാ പ്രതീക്ഷകളും ഒരറ്റത്ത് നിലകൊള്ളുന്ന കീറോൺ പൊള്ളാർഡിൽ.

Aug 03, 2019, 9:04 pm IST

വിൻഡീസ് നായകൻ ബ്രാത്ത്‌വെയ്റ്റിന്റെ പോരാട്ടം ക്രുണാൽ പാണ്ഡ്യയുടെ കൈകളിൽ അവസാനിച്ചു. മത്സരത്തിൽ രണ്ടാം വിക്കറ്റാണ് ക്രുണാൽ നേടിയിരിക്കുന്നത്. വിൻഡീസ് സ്കോർ, ആറു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ്.

Aug 03, 2019, 8:59 pm IST

രക്ഷാപ്രവർത്തനം നേതൃത്വം നൽകി പൊള്ളാർഡും ബ്രാത്ത്‌വെയ്റ്റും. പതിമൂന്നാം ഓവറിൽ ക്രുണാൽ പാണ്ഡ്യയെ ലോങ് ഓണിന് മുകളിലൂടെ പറത്തി കീറോൺ പൊള്ളാർഡ്.

Aug 03, 2019, 8:37 pm IST

അരങ്ങേറ്റം ഗംഭീരമാക്കി നവ്ദീപ് സെയ്നി.

Aug 03, 2019, 8:31 pm IST

ആറാമത്തെ ഓവർ അവസാന പന്തിൽ പവലിനെ മടക്കി ഖലീൽ അഹമ്മദ്. വിൻഡീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുകയാണ് ഫ്ളോറിഡയിൽ.

Aug 03, 2019, 8:27 pm IST

ഹാട്രിക്കില്ല. അഞ്ചോവറിൽ വിൻഡീസ് സ്കോർ, നാലു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ്.

Aug 03, 2019, 8:25 pm IST

സെയ്നിക്കിത് സ്വപ്ന തുടക്കം. ഹിറ്റ്മയറും പുറത്ത്. സെയ്നിയുടെ പന്തിനെ പ്രതിരോധിക്കാനുള്ള നീക്കം പിഴച്ചു. ആദ്യ പന്തിൽത്തന്നെ ഹിറ്റ്മയറും മടങ്ങി. ഹാട്രിക്ക് തേടി സെയ്നി.

Aug 03, 2019, 8:24 pm IST

അരങ്ങേറ്റക്കാരൻ സെയ്നിക്കും വിക്കറ്റ്. സെയ്നിയെ ആക്രമിക്കാനുള്ള പൂരന്റെ ശ്രമം ഫലം കണ്ടില്ല. ബാറ്റിൽത്തട്ടി മുകളിലേക്ക് ഉയർന്ന പന്തിനെ ക്യാച്ച് ചെയ്യുന്നതിൽ ഋഷഭ് പന്ത് യാതൊരു പിഴവും വരുത്തിയില്ല. വിൻഡീസ് സ്കോർ: മൂന്നിന് 28 റൺസ്

Aug 03, 2019, 8:19 pm IST

ഇന്ത്യന്‍ ബോളിങ് ആക്രമണത്തില്‍ വരിഞ്ഞുമുറുകി വെസ്റ്റ് ഇന്‍ഡീസ്. നാലോവറില്‍ വിന്‍ഡീസ് സ്‌കോര്‍, രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ്.

Aug 03, 2019, 8:14 pm IST

വിന്‍ഡീസ് സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ കല്‍പ്പിച്ചുതന്നെ നിക്കോളാസ് പൂരന്‍. മൂന്നാം ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ ബൗണ്ടറിയും സിക്‌സും പറക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ കേവലം കാഴ്ച്ചക്കാരന്‍.

Aug 03, 2019, 8:11 pm IST

രണ്ടാം ഓവറിൽ വെസ്റ്റ് ഇൻഡീസിന് വീണ്ടും വിക്കറ്റ് നഷ്ടം. ഭുവനേശ്വർ കുമാറിന്റെ സ്ലോ ബോളിൽ വിക്കറ്റു തെറിച്ചു എവിൻ ലൂയിസും മടങ്ങി.

Aug 03, 2019, 8:03 pm IST

രണ്ടാം പന്തിൽത്തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ്. വാഷിങ്ടൺ സുന്ദറിനെ ബൗണ്ടറി കടത്താനുള്ള ജോൺ കാമ്പലിന്റെ ശ്രമം ക്രുണാൽ പാണ്ഡ്യയുടെ കൈകളിൽ ഒതുങ്ങി.

Aug 03, 2019, 7:51 pm IST

വെസ്റ്റ് ഇന്‍ഡീസ് XI: എവിന്‍ ലൂയിസ്, ജോണ്‍ കാമ്പെല്‍, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്രല്‍, കീമോ പോള്‍, ഓഷേന്‍ തോമസ്

Aug 03, 2019, 7:47 pm IST
ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി നവ്ദീപ് സെയ്‌നി

ഇന്ത്യന്‍ XI: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി

Aug 03, 2019, 7:37 pm IST

ഇന്ത്യയ്ക്ക് ടോസ്. ആദ്യ ട്വന്റി-20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നായകന്‍ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു.

Aug 03, 2019, 7:29 pm IST
Mykhel

സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍മാരില്ലാതെ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ നേരിടുമ്പോള്‍ അവസരത്തിനൊത്ത് ആര് ഉയരുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. മറുഭാഗത്ത് വിന്‍ഡീസ് ക്യാംപില്‍ പരുക്കേറ്റ ആന്ദ്രെ റസലിന് പരമ്പരയിലെ ആദ്യ രണ്ടു ട്വന്റി-20 മത്സരങ്ങള്‍ നഷ്ടമാവും.

Story first published: Saturday, August 3, 2019, 23:57 [IST]
Other articles published on Aug 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X