വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്ക ജയിക്കും! ഇന്ത്യക്കു വില്ലന്‍ ഐപിഎല്‍- എങ്ങനെയെന്നറിയാം

അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്

കെഎല്‍ രാഹുലിനു കീഴില്‍ സൗത്താഫ്രിക്കയെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ അടുത്തയാഴ്ചയിറങ്ങുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് പകരം രാഹുലിനു നായകനായി നറുക്കുവീണത്. എന്നാല്‍ രാഹുലിനു കീഴില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളും ഇന്ത്യ ജയിച്ചിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

1

അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി സൗത്താഫ്രിക്കന്‍ താരങ്ങള്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. അവരെല്ലാം തന്നെ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടി20 പരമ്പര സൗത്താഫ്രിക്ക പോക്കറ്റിലാക്കിയാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വില്ലന്‍ ഐപിഎല്‍ തന്നെയാണെന്നു പറയേണ്ടിവരും. ഐപിഎല്ലില്‍ കസറി ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ഡേവിഡ് മില്ലര്‍. നിരവധി മല്‍സരങ്ങളാണ് തന്റെ ഫിനിഷിങ് പാടവത്തിലൂടെ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. ടൈറ്റന്‍സിന്റെ സൂപ്പര്‍ ഫിനിഷര്‍ തന്നെയായിരുന്നു മില്ലറെന്നു നിസംശംയം പറയാം. 16 മല്‍സരങ്ങളില്‍ നിന്നും 142.73 സ്‌ട്രൈക്ക് റേറ്റോടെ 481 റണ്‍സ് മില്ലര്‍ അടിച്ചെടുത്തിരുന്നു.
ജിടിക്കായി അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. റണ്‍ചേസില്‍ ടീം ജയിച്ച ഭൂരിഭാഗം മല്‍സരങ്ങളിലും മില്ലര്‍ നോട്ടൗട്ടായി ക്രീസില്‍ നില്‍ക്കുകയും ചെയ്തിരുന്നു.

3

ക്വാളിഫയര്‍ വണ്‍, ഫൈനല്‍ എന്നിവയിലും നിര്‍ണായക റണ്‍സാണ് താരം നേടിയത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി മില്ലര്‍ തന്നെയായിരിക്കും. തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു ജയം ദുഷ്‌കരം തന്നെയായിരിക്കും.

കാഗിസോ റബാഡ

കാഗിസോ റബാഡ

ഫാസ്റ്റ് ബൗളര്‍ കാഗിസേ റബാഡ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. പഞ്ചാബ് പ്ലേഓഫിലെത്താതെ പുറത്തായെങ്കിലും റബാഡ 13 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളുമായി ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചിരുന്നു.
പവര്‍പ്ലേ ഓവറുകളില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും പഞ്ചാബിനായി റബാഡ ഉജ്ജ്വമായി ബൗള്‍ ചെയ്തു.

5

എതിര്‍ ടീമുകളെ പലപ്പോഴും വലിയ സ്‌കോറുകളില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ പഞ്ചാബിനെ സഹായിച്ചത് അദ്ദേഹത്തിന്റെ സാന്നിഘ്യമായിരുന്നു. അതിനാല്‍ തന്നെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ റബാഡയെ മികച്ച രീതിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിടേണ്ടത് വളരെ പ്രധാനമാണ്.

എയ്ഡന്‍ മര്‍ക്രാം

എയ്ഡന്‍ മര്‍ക്രാം

സൗത്താഫ്രിക്കന്‍ നിരയില്‍ ഇനിയും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്ത മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് എയ്ഡന്‍ മര്‍ക്രാം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 381 റണ്‍സെടുക്കുകയും ചെയ്തു. നാലാം നമ്പറിലായിരുന്നു മര്‍ക്രാം ബാറ്റ് വീശിയത്.
സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ തോറ്റ ശേഷം അഞ്ചു തുടര്‍ വിജയങ്ങളുമായി ഹൈദരാബാദ് കുതിച്ചപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മര്‍ക്രാമിനായിരുന്നു. സാഹചര്യം മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള മിച്ച സാങ്കേതികത്തികവുള്ള താരം കൂടിയാണ് അദ്ദേഹം.

ആന്റിച്ച് നോര്‍ക്കിയ

ആന്റിച്ച് നോര്‍ക്കിയ

സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയക്കു പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റള്‍സിനു വേണ്ടി കാഴ്ചവയ്ക്കാനായിരുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകി ടീമിലെത്തിയ അദ്ദേഹം ഒമ്പതു മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും വീഴ്ത്തിയത് ആറു വിക്കറ്റുകളായിരുന്നു. 9.72 ഇക്കോണമി റേറ്റിലായിരുന്നു ഇത്.
തന്റെ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് നോര്‍ക്കിയ ഐപിഎല്ലില്‍ നല്‍കിയത്. ഇന്ത്യയുമായുള്ള പരമ്പരയില്‍ കൂടുതല്‍ മിക്ച പ്രകടനം തന്നെ ഫാസ്റ്റ് ബൗളര്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് സൗത്താഫ്രിക്ക.

ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനും മികച്ച ഐപിഎല്‍ സീസണായിരുന്നു ഇത്. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നായകന്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായിരുന്നു അദ്ദേഹം. തന്റെ റോള്‍ നന്നായി തന്നെ നിര്‍വഹിക്കാനും ഡികോക്കിനു സാധിച്ചു. 15 മല്‍സരങ്ങളില്‍ നിന്നും 508 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. 148.97 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ഐപിഎല്ലിലെ കന്നി സെഞ്ച്വറിയും ഡികോക്ക് ഇത്തവണ നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു താരം പുറത്താവാതെ 140 റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Friday, June 3, 2022, 12:27 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X