വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പരമ്പര ഇവരുടെ കൈയില്‍! അഞ്ച് പേരെ നോക്കിവച്ചോളൂ...

വ്യാഴാഴ്ചയാണ് ടി20 പരമ്പര തുടങ്ങുന്നത്

ഐപിഎല്ലിന്റെ ആരവങ്ങള്‍ നിലച്ചു. ഇനി വലിയ കളികളുടെ സമയമാണ്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഹിറ്റ്മാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.

അനുഷ്‌ക, സാക്ഷി മാത്രമല്ല- ഇതാ ക്രിക്കറ്റര്‍മാരുടെ സമ്പന്നരായ ഭാര്യമാര്‍അനുഷ്‌ക, സാക്ഷി മാത്രമല്ല- ഇതാ ക്രിക്കറ്റര്‍മാരുടെ സമ്പന്നരായ ഭാര്യമാര്‍

രോഹിത്- റിതിക പ്രണയത്തിനു പിന്നില്‍ യുവി! ഹിറ്റ്മാന്റെ പ്രണയ കഥയറിയാംരോഹിത്- റിതിക പ്രണയത്തിനു പിന്നില്‍ യുവി! ഹിറ്റ്മാന്റെ പ്രണയ കഥയറിയാം

സണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?, മനം കവര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരംസണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?, മനം കവര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം

മല്‍സരവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാര്‍ രണ്ടു ടീമുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പരമ്പര ആരു ജയിക്കണമെന്നു തീരുമാനിക്കുന്നത് ഇവരായിരിക്കും. പരമ്പരയില്‍ ഇരുടീമിലെയും ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കളിക്കാര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഇന്ത്യന്‍ പേസ് ബൗളിങ് യൂനിറ്റിലെ പുതിയ അംഗമാണ് അരങ്ങേറ്റക്കാരനായ ഉമ്രാന്‍ മാലിക്ക്. 22 കാരനായ ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ ഐപിഎല്ലിലൂടെ ഇന്ത്യത്തു ലഭിച്ച മറ്റൊരു താരോദയമാണ്. 2021ലെ ഐപിഎല്ലിലൂടെയാണ് അരങ്ങേറ്റമെങ്കിലും അദ്ദേഹം കത്തിക്കയറിയത് കഴിഞ്ഞ മാസം സമാപിച്ച എഡിഷനിലായിരുന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തീപ്പൊരി ബൗളിങ് താരം കാഴ്ചവച്ചു.

2

150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്ത ഉമ്രാന്‍ സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബോളിനും (157 കിമി) അവകാശിയായി. 14 മല്‍സരങ്ങളില്‍ നിന്നും 9.03 ഇക്കോണമി റേറ്റില്‍ 22 വിക്കറ്റുകളും പേസര്‍ വീഴ്ത്തി. 25 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുത്തതാണ് ഉമ്രാന്റെ ഏറ്റവും മികച്ച പ്രകടനം. സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ പേസറും അദ്ദേഹമായിരുന്നു. എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ഉമ്രാനെ തേടിയെത്തിയിരുന്നു.

ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കന്‍ ടീമിലെ സീനിയര്‍ താരങ്ങളിലൊരാളും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഒരു താരം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ ടീമിനെതിരേയും ഇവിടുത്തെ പിച്ചുകളിലും എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ് ഡികോക്ക്. ഇന്ത്യക്കെതിരേ 61 ഇന്നിങ്‌സുകളില്‍ നിന്നും താരം 1827 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

4

ലഖ്‌നൗവിനായി ഐപിഎല്ലില്‍ 15 മല്‍സരങ്ങളില്‍ നിന്നും 508 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. 148.97 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. പുറത്താവാതെ നേടിയ 140 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് വെറും 70 ബോളില്‍ ഡികോക്ക് 140 റണ്‍സ് വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

യുസ്വേന്ദ്രേ ചാഹല്‍

യുസ്വേന്ദ്രേ ചാഹല്‍

ഐപിഎല്ലിന്റെ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന്റ് അവകാശിയായ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് പരമ്പരയില്‍ ശ്രദ്ധിക്കേണ്ട മൂന്നാമത്തെയാള്‍. റോയല്‍ ചാലഞ്ചേഴ്‌സ് വിട്ട് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നിട്ടും ചാഹലിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കു തന്നൊയാണ് പോയിട്ടുള്ളതെന്നു കാണാം.

6

സഞ്ജു സാംസണ്‍ നയിച്ച റോയല്‍സിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തിയിരുന്നു. 7.75 ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഒരു സ്പിന്നര്‍ ഇത്രയും വിക്കറ്റുകളെടുത്തതും ഇതാദ്യമായിട്ടായിരുന്നു. 40 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ഹാട്രിക്കുള്‍പ്പെടെ അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ഐപിഎല്ലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായി ഫിനിഷറുടെ റോൡ അദ്ദഹേം കസറിയിരുന്നു. റണ്‍ചേസില്‍ ജിടിയുടെ ഭൂരിഭാഗം മല്‍സരങ്ങളിലും വിജയത്തിനു ചുക്കാന്‍ പിടിച്ചത് മില്ലറായിരുന്നു. ഇനി സൗത്താഫ്രിക്കന്‍ ജഴ്‌സിയിലും ഈ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

8

16 മല്‍സരങ്ങളില്‍ നിന്നും 142.73 സ്‌ട്രൈക്ക് റേറ്റില്‍ 481 റണ്‍സാണ് ടൈറ്റന്‍സിനായി മില്ലര്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 94 റണ്‍സാണ്. ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ അദ്ദേഹം 38 ബോളില്‍ പുറത്താവാതെ 68 റണ്‍സെടുത്തിരുന്നു. ഫൈനലിലും റോയല്‍സിനെതിര മില്ലര്‍ നോട്ടൗട്ടായിരുന്നു. 19 ബോളില്‍ 32 റണ്‍സാണ് അദ്ദേഹം നേടിയത്. അന്താരാഷ്ട്ര ടി20യില്‍ 1786 റണ്‍സ് മില്ലര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഐപിഎല്ലില്‍ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടി20 പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ഓള്‍റൗണ്ടറെന്ന നിലയിലും അദ്ദേഹം കസറിയ സീസണായിരുന്നു ഇത്. 15 മല്‍സരങ്ങളില്‍ നിന്നും 131.27 സ്‌ട്രൈക്ക് റേറ്റോടെ 487 റണ്‍സാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. കൂടാതെ 7.28 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും വീഴ്ത്തി.

21

രാജസ്ഥാന്‍ റോയല്‍സുമായുള്ള ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു ഹാര്‍ദിക്. 30 ബോളില്‍ നിന്നും 34 റണ്‍സെടുത്ത അദ്ദേഹം ബൗളിങില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി ഒരിടവേളയ്ക്കു ശേഷമാണ് ഹാര്‍ദിക് കളിക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം നമീബിയക്കെതിരേ നടന്ന ടി20യിലാണ് താരം അവസാനമായി ദേശീയ ടീമിനു വേണ്ടി ഇറങ്ങിയത്.

Story first published: Monday, June 6, 2022, 14:35 [IST]
Other articles published on Jun 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X