വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: നാഴികക്കല്ലിനരികെ ഡികെയും റിഷഭും, ഏതൊക്കെയെന്നറിയാം

ഒമ്പതിനാണ് ആദ്യ മല്‍സരം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു അടുത്തയാഴ്ച തുടക്കമാവുകയാണ്. ഒമ്പതിനാണ് പരമ്പരയിലെ ആദ്യ മല്‍സരം. സൗത്താഫ്രിക്കന്‍ ടീം പരമ്പരയ്ക്കായി ഇന്ത്യയിലെത്തിക്കഴിഞ്ഞു. ടെംബ ബവുമയുടെ കീഴില്‍ ശക്തമായ ടീമിനെയാണ് സൗത്താഫ്രിക്ക അണിനിരത്തുന്നത്. എന്നാല്‍ ഇന്ത്യയാവട്ടെ തങ്ങളുടെ ഫുള്‍ ടീമിനെയല്ല ഇറക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്.

kl rahul

കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനുമാക്കിയിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. ഈ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരമാണ് ടി20യില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പരമ്പയിലെ ആദ്യ ടി20യില്‍ ചില നാഴികക്കല്ലുകള്‍ ചിലരെ കാത്തിരിക്കുന്നുണ്ട്. ഇവ ഏതൊക്കെയാണെന്നറിയാം.

700 തികയ്ക്കാന്‍ റിഷഭ്

700 തികയ്ക്കാന്‍ റിഷഭ്

മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി മാറിയ റിഷഭ് പന്ത് മികച്ച പ്രകടനമാണ് ടി20 പരമ്പരയില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യക്കു വേണ്ടി 37 ഇന്നിങ്‌സുകളില്‍ നിന്നും 126 സ്‌ട്രൈക്ക് റേറ്റോടെ 683 റണ്‍സ് ടി20യില്‍ റിഷഭ് നേടിക്കഴിഞ്ഞു. സൗത്താഫ്രിക്കയുമായുള്ള ആദ്യ മല്‍സരത്തില്‍ 17 റണ്‍സെടുത്താല്‍ അദ്ദേഹത്തിനു 700 റണ്‍സ് പൂര്‍ത്തിയാക്കാം.
ഈ സീസസണിലെ ഐപിഎല്ലേില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായിരുന്നു റിഷഭ്. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 300ന് മുകളില്‍ റണ്‍സ് താരം നേടുകയും ചെയ്തിരുന്നു.

50ക്കരികെ റബാഡ

50ക്കരികെ റബാഡ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ. മൂന്നു ഫോര്‍മാറ്റുകളിലും സൗത്താഫ്രിക്കന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. ടി20യില്‍ മോശമല്ലാത്ത റെക്കോര്‍ഡാണ് റബാഡയുടേത്. 40 മല്‍സരങ്ങളില്‍ നിന്നും 49 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ആദ്യ ടി20യില്‍ ഒരു വിക്കറ്റ് നേടുന്നതോടെ റബാഡ ഫിഫ്റ്റി പൂര്‍ത്തിയാക്കും. ടി20യില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ഈ നേട്ടം കുറിച്ച നാലാമത്തെ ബൗളറായും അദ്ദേഹം മാറും.
ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. 9.25 കോടിക്കായിരുന്നു റബാഡയെ പഞ്ചാബ് വാങ്ങിയത്. 14 മല്‍സരങ്ങളില്‍ നിന്നും 8.46 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകളുമായി പേസര്‍ പ്രതീക്ഷ കാക്കുകയും ചെയ്തിരുന്നു.

400ലെത്താന്‍ ഡികെ

400ലെത്താന്‍ ഡികെ

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 2019നു ശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു വന്നിരിക്കുന്നത്. ഐപിഎല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം നടത്തിയത് ഡികെയുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു.

dk

5.5 കോടി രൂപയ്ക്കായിരുന്നു കാര്‍ത്തിക് പഴയ തട്ടകമായ ആര്‍സിബിയില്‍ തിരിച്ചെത്തിയത്. 16 ഇന്നിങ്‌സുകളില്‍ നിന്നും 183 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 330 റണ്‍സായിരുന്നു.
ഇന്ത്യക്കു വേണ്ടി ടി20യില്‍ 26 ഇന്നിങ്‌സുകളാണ് കാര്‍ത്തിക് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 399 റണ്‍സെടുക്കുകയും ചെയ്തു. 144 സ്‌ട്രൈക്ക് റേറ്റോടെയാണിത്. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡികെ. മല്‍സരത്തില്‍ ഒരു റണ്‍സ് മാത്രം നേടാനായാല്‍ കാര്‍ത്തികിന് 400 റണ്‍സ് പൂര്‍ത്തിയാക്കാം.

Story first published: Thursday, June 2, 2022, 19:49 [IST]
Other articles published on Jun 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X