വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യയുടെ ദൗര്‍ബല്യം അതാണ്, അവനെ മാറ്റിനിര്‍ത്തണം, നിര്‍ദേശിച്ച് ആകാശ്

ആദ്യ രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11 ഇറങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്

1

വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് വിശാഖ പട്ടണത്ത് നടക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യത്തെ രണ്ട് മത്സരവും തോറ്റ ഇന്ത്യ ഇന്നത്തെ മത്സരവും തോറ്റാല്‍ അഞ്ച് മത്സര ടി20 പരമ്പര കൈവിടും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ആതിഥേയരായ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടതായുണ്ട്. ആദ്യ രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11 ഇറങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

ആദ്യ മത്സരത്തില്‍ ബാറ്റിങ് ഭേദപ്പെട്ട് നിന്നെങ്കിലും രണ്ടാം മത്സരത്തില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പ്. എവിടെയൊക്കെയാണ് ഇന്ത്യക്ക് മാറ്റം വേണ്ടതെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ഇന്ത്യ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനെ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അവന്‍ വളരെയധികം റണ്‍സ് വഴങ്ങുന്നുവെന്നാണ് ആകാശ് ചൂണ്ടിക്കാട്ടിയത്.

'എറിഞ്ഞ് ബാറ്റൊടിച്ചു', കണ്ണുതള്ളി ബാറ്റ്‌സ്മാന്‍, ഈ അഞ്ച് സംഭവങ്ങള്‍ തീര്‍ച്ചയായും അറിയണം'എറിഞ്ഞ് ബാറ്റൊടിച്ചു', കണ്ണുതള്ളി ബാറ്റ്‌സ്മാന്‍, ഈ അഞ്ച് സംഭവങ്ങള്‍ തീര്‍ച്ചയായും അറിയണം

1

'ഇന്ത്യയുടെ തോല്‍വികള്‍ക്ക് പ്രധാന കാരണം മധ്യ ഓവറുകളില്‍ കൂടുതല്‍ വിക്കറ്റ് നേടാനാവാത്തതാണ്. യുസ് വേന്ദ്ര ചഹാലാണ് ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍. 2021ലെ ലോകകപ്പ് ടീമില്‍ അവനെ പരിഗണിക്കാതിരുന്നത് വലിയ അനീതിയായി പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സത്യം പറഞ്ഞാല്‍ അവന്‍ വളരെയധികം റണ്‍സ് വഴങ്ങുന്ന ബൗളറാണ്. അതുകൊണ്ടാണ് അവനെ മാറ്റിനിര്‍ത്തിയതും. ഇന്ത്യയുടെ തുടക്കം മികച്ചതാണ്. ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തിലേ വിക്കറ്റ് നേടുന്നു.

എന്നാല്‍ മധ്യ ഓവറുകളില്‍ രണ്ട് വിക്കറ്റ് പോലും നേടാനാവുന്നില്ല. അത് ഇന്ത്യയുടെ സ്പിന്നര്‍മാരുടെ മോശം പ്രകടനത്തെയാണ് കാട്ടുന്ന്. അക്ഷര്‍ പട്ടേലും ചഹാലും നന്നായി പന്തെറിയുന്നില്ല. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് ആധിപത്യം കാട്ടാനാവുന്നില്ല. ഇന്ത്യ ഫീല്‍ഡിങ്ങും മെച്ചപ്പെടുത്തണം. നാല് ക്യാച്ചുകള്‍ വരെ ഇന്ത്യ പാഴാക്കുന്നു. ഇത്തരത്തില്‍ മോശമായി ഫീല്‍ഡ് ചെയ്താല്‍ മത്സരം ജയിക്കാനാവില്ലെന്ന് ഉറപ്പാണ്'-ആകാശ് ചോപ്ര പറഞ്ഞു.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

2

യുസ് വേന്ദ്ര ചഹാല്‍ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിറങ്ങിയത്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയെങ്കിലും 49 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത താരത്തെ ഇന്ത്യ മാറ്റിനിര്‍ത്തേണ്ടതായുണ്ട്. പകരം രവി ബിഷ്‌നോയിയെ ഇന്ത്യ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തരക്കേടില്ലാത്ത പ്രകടനമാണ് ബിഷ്‌നോയ് കാഴ്ചവെച്ചത്.

ഇന്ത്യയുടെ ബാറ്റിങ് നിര ശക്തമാണ്. എന്നാല്‍ ശ്രേയസ് അയ്യര്‍ അല്‍പ്പം കൂടി വേഗത്തില്‍ സ്‌കോര്‍ നേടേണ്ടതായുണ്ടെന്നും ആകാശ് ചൂണ്ടിക്കാട്ടുന്നു. 'പേസ് ബൗളിങ്ങിനെ നേരിടുമ്പോള്‍ ശ്രേയസ് അല്‍പ്പം പ്രയാസപ്പെടുന്നു. അത് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. അവന്‍ ടീമിലെ പ്രധാന താരമായതിനാല്‍ പ്രകടനം അധികം ചര്‍ച്ചയാവുന്നില്ല. എന്നാല്‍ അവന്‍ സ്‌കോര്‍ വേഗത്തില്‍ നേടേണ്ടതായുണ്ട്. സ്പിന്നിനെതിരേ മാത്രം സ്‌കോര്‍ നേടിയിട്ട് കാര്യമില്ല. പേസിനെതിരേയും റണ്ണടിക്കണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

3

ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിന്റെ മെല്ലെപ്പോക്കും ഇന്ത്യക്ക് പ്രശ്‌നമാണ്. ഐപിഎല്ലിലെ മികവ് ഇന്ത്യക്കായി റുതുരാജിന് കാട്ടാനാവുന്നില്ല. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം അടിച്ച് തകര്‍ക്കുന്ന താരമാണ് റുതുരാജ്. എന്നാല്‍ ഇത് പലപ്പോഴും പവര്‍പ്ലേ വേണ്ടവിധം മുതലാക്കുന്നതിന് തടസമാവുന്നു. ഇന്ത്യക്ക് മറ്റൊരു ഓപ്പണര്‍ ഇപ്പോഴില്ലാത്തതിനാല്‍ മൂന്നാം മത്സരത്തിലും ഇഷാന്‍ കിഷനൊപ്പം റുതുരാജ് തന്നെ ഇറങ്ങിയേക്കും. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ സ്ഥിരതയോടെ കളിക്കേണ്ടതും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Tuesday, June 14, 2022, 14:46 [IST]
Other articles published on Jun 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X