വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇതു ദ്രാവിഡ് സ്‌റ്റൈല്‍, സൂപ്പര്‍ കൂള്‍- വിജയത്തില്‍ ടീം മതിമറക്കരുതെന്ന് ഉപദേശം

3-0നു ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ തുടക്കം ഉജ്ജ്വലമാക്കാന്‍ സാധിച്ചെങ്കിലും അതിന്റെ പേരില്‍ മതിമറക്കാന്‍ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു താല്‍പ്പര്യമില്ല. ടീമിനും ഇതേ ഉപദേശം തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുകയാണ് അദ്ദേഹം. കാലുകള്‍ നിലത്തു തന്നെ വയ്ക്കൂയെന്നാണ് താരങ്ങളോടു ദ്രാവിഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിച്ചിരുന്ന കാലത്തു മാത്രമല്ല ഇപ്പോഴും താന്‍ സൂപ്പര്‍ കൂള്‍ തന്നെയാണെന്നു അടിവരയിടുകയാണ് ദ്രാവിഡിന്റെ വാക്കുകള്‍.

Rahul Dravid feels team ‘need to keep feet on ground’ after T20 series win

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഞായറാഴ്ച രാത്രി നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 73 റണ്‍സിന്റെ ആധികാരിക വിജയമാണ് രോഹിത് ശര്‍മ നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ടീമിന്റെ പുതിയ സ്ഥിരം ടി20 നായകനായ ശേഷം അദ്ദേഹം നയിച്ച ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്. ദ്രാവിഡ്- രോഹിത് കോമ്പിനേഷന്‍ വലിയ വിജയമായി മാറുമെന്ന സൂചന കൂടിയാണ് ഈ പരമ്പര വിജയം നല്‍കുന്നത്.

 സന്തോഷമുണ്ട്, പക്ഷെ മതിമറക്കരുത്

സന്തോഷമുണ്ട്, പക്ഷെ മതിമറക്കരുത്

ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയം സന്തോഷം നല്‍കുന്നു. ജയത്തോടെ തുടങ്ങാനായത് നല്ല കാര്യമാണ്, പക്ഷെ നമ്മള്‍ യാഥാര്‍ഥ്യ ബോധമുള്ളവരുമായിരിക്കണം. ഈ വിജയത്തെ യാഥാര്‍ഥ്യ ബോധത്തോടെ കാണണമെന്നും കാലുകള്‍ നിലത്തു തന്നെ നിലയുറപ്പിക്കണമെന്നും അദ്ദേഹം ടീമിനെ ഉപദേശിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ കളിച്ച ശേഷ മൂന്നു ദിവസത്തിനകം ഇന്ത്യയിലെത്തി ആറു ദിവസത്തിനിടെ മൂന്നു മല്‍സരങ്ങള്‍ കളിക്കുകയെന്നത് ന്യൂസിലാന്‍ഡിന് എളുപ്പമായിരുന്നില്ല. ഞങ്ങളുടെ ഭാഗത്തു നിന്നും നോക്കുമ്പോള്‍ നല്ലതാണെങ്കിലും ഈ പരമ്പരയില്‍ നിന്നും പാഠമുള്‍ക്കൊണ്ടു മുന്നോട്ടു പോവേണ്ടതുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

 ദൈര്‍ഘ്യമേറിയ യാത്ര

ദൈര്‍ഘ്യമേറിയ യാത്ര

ദൈര്‍ഘ്യമേറിയ യാത്രയാണ് അടുത്ത 10 മാസത്തിനുള്ളിലുള്ളത്. ഉയര്‍ച്ചകള്‍ക്കൊപ്പം താഴ്ചകളും ഞങ്ങള്‍ക്കു പങ്കുവയ്‌ക്കേണ്ടതുണ്ട്. ചില യുവതാരങ്ങള്‍ ഈ പരമ്പയിലൂടെ ഉയര്‍ന്നുവന്നത് വളരെയധികം സന്തോഷം നല്‍കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ചിലര്‍ക്കു ഞങ്ങള്‍ ഈ പരമ്പരയിലൂടെ അവസരം നല്‍കി. ലഭ്യമായ ചിലരുടെ കഴിവുകള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മുന്നോട്ടു പോകവെ ഈ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടു വരാനായിരിക്കും ശ്രമമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

 കരുത്തുകാട്ടി ഇന്ത്യ

കരുത്തുകാട്ടി ഇന്ത്യ

ശക്തമായ ന്യൂസിലാന്‍ഡ് ടീമിനെതന്നെയാണ് ടി20 പരമ്പരയില്‍ ഇന്ത്യ തൂത്തുവാരിയത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണൊഴികെ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയ ടീമിനെ എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിന്റെ ദയനീയ പരാജയം ഇന്ത്യക്കു നേരിട്ടിരുന്നു. ഇതിനുള്ള മധുരപ്രതികാരം കൂടിയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ടോസ് ഭാഗ്യം രോഹിത്തിനൊപ്പം നിന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആദ്യ രണ്ടു കളികളിലും റണ്‍ചേസ് നടത്തി വിജയിച്ചു കയറിയ ഇന്ത്യ മൂന്നാമത്തെ കളിയില്‍ റണ്‍സ് പ്രതിരോധിച്ചും തങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയും ചെയ്തു. പരമ്പരയിലെ മൂന്നു കളികള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ ഏറ്റവും അനായാസം ജയിച്ചുകയറിയത് മൂന്നാം ടി20യില്‍ തന്നെയായിരുന്നു.

ഗംഭീര വിജയം

ഗംഭീര വിജയം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മൂന്നാം ടി20യില്‍ 73 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് അടിച്ചെടുത്തു. 56 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയായിരുന്നു ടോപ്‌സ്‌കോറര്‍. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ലോവര്‍ ഓര്‍ഡറിന്റെ മികച്ച സംഭാവനയാണ് ഇന്ത്യയെ വലിയ സ്‌കോറിലെത്തിച്ചത്.
റണ്‍ചേസില്‍ ന്യുസിലാന്‍ഡ് തകര്‍ന്നു. 17.2 ഓവറില്‍ 111 റണ്‍സിനു കിവികള്‍ കൂടാരംകയറുകയായിരുന്നു. 51 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലൊഴികെ മറ്റാരും കിവി നിരയില്‍ പിടിച്ചുനിന്നില്ല.

Story first published: Monday, November 22, 2021, 11:38 [IST]
Other articles published on Nov 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X